കേരളത്തിന്റെ സൗന്ദര്യ റാണിയെ കണ്ടെത്താനുള്ള ‘കല്യാണ്‍ സില്‍ക്സ് വനിത മിസ് കേരള’ ദി മോസ്റ്റ് ബ്യൂട്ടിഫുൾ 2025 മത്സരത്തിന് അരങ്ങൊരുങ്ങുന്നു. പ്രചാരത്തിലും വായനക്കാരുെട എണ്ണത്തിലും ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തുള്ള വനിത ആദ്യമായി സൗന്ദര്യ മത്സര രംഗത്തേയ്ക്കു ചുവടുവയ്ക്കുകയാണ്. മത്സരത്തിന്റെ ഭാഗമാകാൻ ‘കല്യാണ്‍ സില്‍ക്സ് വനിത മിസ് കേരള’ ദി മോസ്റ്റ് ബ്യൂട്ടിഫുൾ 2025 സൈറ്റിൽ റജിസ്റ്റർ ചെയ്യുക.
ലോകമെമ്പാടുമുള്ള മലയാളി യുവതികളുടെ കഴിവുകള്‍ കണ്ടെത്താനും ചിന്തകള്‍ അവതരിപ്പിക്കാനും പുതുമയുള്ള ആശയങ്ങള്‍ പങ്കിടാനും ഒക്കെയുള്ള വേദിയായി ‘വനിത മിസ് കേരള’ മാറുമെന്ന് ഉറപ്പ്. സ്വപ്നങ്ങളെ പിന്തുടര്‍ന്നു കൂടുതല്‍ ഉയരങ്ങളിലേക്കു കുതിക്കാൻ കൊതിക്കുന്ന ആർക്കും പ്രചോദനമേകുന്ന രീതിയിലാണ് ‘കല്യാണ്‍ സില്‍ക്സ് വനിത മിസ് കേരള’ ദി മോസ്റ്റ് ബ്യൂട്ടിഫുൾ 2025ലെ ഓരോ ഘട്ടവും ഒരുക്കിയിരിക്കുന്നത്. സൗന്ദര്യത്തിനപ്പുറം നിങ്ങൾക്കുള്ളിലെ പ്രതിഭയുടെ എല്ലാ വെളിച്ചവും അളക്കുമെന്നുറപ്പ്. ഭാഷ, സര്‍ഗാത്മകത, ആത്മവിശ്വാസം, അഭിരുചി, ബുദ്ധി തുടങ്ങിയവയെല്ലാം ഇവിടെ മാറ്റുരയ്ക്കും. വിവിധ മേഖലകളില്‍ പ്രശസ്തരായ ഗ്രൂമര്‍മാരും സെലിബ്രിറ്റികളും മത്സരാർത്ഥികളുടെ പരിശീലനത്തിനും തയ്യാറെടുപ്പുകള്‍ക്കുമായി എത്തിച്ചേരുന്നു.
മത്സരത്തിൽ പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക : https://www.vanitha.in/vanithamisskerala

കല്യാണ്‍ സില്‍ക്സ് ആണ് മുഖ്യ സ്പോൺസർ. വി സ്റ്റാര്‍, കംഫര്‍ട് പാര്‍ട്ണറും അമേറ, ജുവല്ലറി പാര്‍ട്ണറും മെഡിമിക്സ്, സ്കിന്‍ & ഹെയര്‍കെയര്‍ പാര്‍ട്ണറും ഡാസ്‍ലർ, ബ്യൂട്ടി പാര്‍ട്ണറും റെഡ്പോർച്ച് നെസ്റ്റ്, ഡ്രീം ഹോം പാർട്ണറുമാണ് .
‘കല്യാണ്‍ സില്‍ക്സ് വനിത മിസ് കേരള’ ദി മോസ്റ്റ് ബ്യൂട്ടിഫുൾ 2025ലൂടെ സെലിബ്രിറ്റി ലോകത്തെ നക്ഷത്രങ്ങളാവാൻ നിങ്ങള്‍ക്കും ഒരുങ്ങാം