ആരിഫും മുന്നിയും ജോലി െചയ്യുന്നത് അബുദാബിയിലാണ്. ലോക്ഡൗണിൽ വർക് ഫ്രം ഹോം സമയത്ത് നാട്ടിൽ പണിത വീട് ഇനിയെങ്ങനെ വിട്ടുപോകുമെന്ന വിഷമമേയുള്ളൂ.. അത്രയ്ക്ക് സ്നേഹമാണ് വീടിനോടിപ്പോൾ.
തൃശൂർ അമലനഗറിൽ കെപിഎസ് ഗാർഡനിലെ ഒരു പ്ലോട്ടാണ് അവർ സ്വന്തമാക്കിയത്. ആറര സെന്റിൽ 2500 ചതുരശ്രയടി വീട് മോഡേൺ രീതിയിലാണ്. ബിൽഡറിന്റെ പ്ലാനിൽ ആരിഫിന്റെയും മുന്നിയുടെയും ആശയങ്ങൾ മിന്നിയപ്പോൾ വീട് ഉഗ്രനായി.
കെപിഎസ് ഗാർഡൻ പ്രോപ്പർട്ടിയുടെ ഒരു അറ്റത്തുള്ള പ്ലോട്ട് തിരഞ്ഞെടുത്തതിനും കാര്യമുണ്ട്. സ്വകാര്യതയും നല്ല കാഴ്ചയും അവിടെ കിട്ടും. എലിവേഷന് ഗ്രേ– ബ്ലൂ കോംബിനേഷനാണ് കൊടുത്തിരിക്കുന്നത്. മതിലിലും ഒരു ഭിത്തിയിലും നാച്വറൽ സ്റ്റോൺ ക്ലാഡിങ്ങുമുണ്ട്. ഏറ്റവും മുകളിലെ സ്റ്റോറേജ് ഏരിയയ്ക്ക് കൂരയുടെ ആകൃതിയാണുള്ളത്.
ഗെയ്റ്റിനാണെങ്കിൽ തടിയും സിഎൻസി കട്ടിങ് ചെയ്ത മെറ്റലും കൊണ്ടാണ് ഡിസൈൻ.
അകത്ത് കയറുമ്പോൾ ലിവിങ്ങിന് ഡബിൾ ഹൈറ്റാണ്. മുകളിൽ ചെറിയ ഒരു ബാൽക്കണിയുമുണ്ട്. മുകളിൽ നിന്നാൽ താഴെ വന്നിരിക്കുന്നവരെ കാണാം. ലിവിങ്ങിന്റെ ഒരു വശത്ത് വോൾപേപ്പർ ഒട്ടിച്ച ഭിത്തിയിൽ ടിവിയും മറുവശത്ത് L ആകൃതിയിലുള്ള സോഫയും. സോഫയ്ക്കു മുകളിൽ ഗ്ലാസിട്ട പർഗോള കൊടുത്തത് മുറിയിൽ പ്രകാശം കിട്ടാനാണ്. കാരണം തൊട്ടടുത്ത് മറ്റൊരു വില്ലയുള്ളതിനാൽ അങ്ങോട്ട് ജനലുകൾ കൊടുക്കാൻ കഴിയില്ല.

ഡൈനിങ്ങിലെ കോർട്‌യാർഡ് ഏരിയ ആണ് എല്ലാവർക്കും ഇഷ്ടപ്പെട്ട സ്ഥലം. പുറത്തെ ഭിത്തിയിലും മുകളിലും ഗ്ലാസ്സ് ഇട്ട് പുറത്തേക്ക് നല്ല വ്യൂ കൊടുത്തു. സുരക്ഷയ്ക്കായി ഗ്രില്ലുമുണ്ട്. ഇൻഡോർ പ്ലാന്റ്സ് ഒക്കെയായി ഗാർഡനിലിരിക്കുന്ന ഫീൽ ആണിവിടെ.
ഡൈനിങ്ങിന്റെ മറുവശത്ത് വാഷ്ഏരിയ. ചെറിയ ഒരു സെപ്പറേഷൻ കൊടുത്താണ് വാഷ്ഏരിയ വരുന്നത്.
ഡൈനിങ്ങിൽ നിന്നുതന്നെ ഒാപൻ കിച്ചനിലേക്ക് കടക്കാം. കിച്ചനിലെ ഭിത്തിയിലെ ജനലിന് ഒരു പ്രത്യേകതയുണ്ടെന്ന് മുന്നി പറയും. കൗണ്ടർടോപ്പിനോട് ചേർന്ന് കാബിനറ്റിനു താഴെയായാണ് ഇൗ ജനലുകൾ. അതുകൊണ്ട് സുഖമായി തുറക്കാനാവും. സിങ്കിന്റെ സ്ഥാനം ഒരു വശത്തേക്ക് മാറ്റിയത് നേരിട്ടുള്ള കാഴ്ച കുറയ്ക്കാനാണ്.
താഴെയും മുകളിലും ഇൗരണ്ടുവീതം നാല് ബെഡ്റൂമുകളുണ്ട്. ൈഡനിങ്ങിൽ നിന്ന് ഒരു ചെറിയ ഇടനാഴി വഴിയാണ് ബെഡ്റൂമിലേക്കു കടക്കുന്നത് എന്നതിനാൽ സ്വകാര്യതയ്ക്ക് പ്രാധാന്യമുണ്ട്. വെള്ള ടൈലുകൾ അകത്തളം വിശാലമാക്കുന്നു.