Wednesday 30 June 2021 12:03 PM IST

വേറിട്ട മേൽക്കൂരയും വലിയ ജനാലകളുമുള്ള വീട്, 20 സെന്റിൽ 2600 ചതുരശ്രയടിയുള്ള വീടിന്റെ വിശേഷങ്ങൾ

Sunitha Nair

Sr. Subeditor, Vanitha veedu

kinaseri 1

കോഴിക്കോട് കിനാശേരിയിലുള്ള ഈ വീട് കാണുമ്പോൾ തന്നെ അതിന്റെ മേൽക്കൂരയാണ് ശ്രദ്ധയിൽപ്പെടുക. കോൺക്രീറ്റ് ഫിനിഷിൽ തന്നെയുള്ള റൂഫിന്റെ ഡിസൈൻ ആണ് ഈ വീടിന്റെ ഹൈലൈറ്റ് എന്നു പറയാം.

kinaseri 4

വീട്ടുകാരൻ ഡംസാസ് മണലൊടിക്ക് നിറയെ കാറ്റും വെളിച്ചവുമുള്ള വീട് വേണമെന്നായിരുന്നു ആഗ്രഹം. വലിയ ജനാലകൾ നൽകി ഈ ആഗ്രഹം സാധിച്ചു കൊടുത്തു ഡിസൈനർ ഹിദായത് ബിൻ അലി. എക്സ്റ്റീരിയറിൽ ക്ലാഡിങ് ചെയ്തു ഭംഗിയേകി.

kinaseri 3

2600 ചതുരശ്രയടിയുള്ള വീട്ടിൽ അഞ്ച് കിടപ്പുമുറികളാണുള്ളത്. താഴത്തെ നിലയിൽ ലിവിങ്, ഡൈനിങ്, അടുക്കള, മൂന്ന് കിടപ്പുമുറികൾ എന്നിവയാണുള്ളത്. മുകളിലെ നിലയിൽ അപ്പർ ലിവിങ്ങും രണ്ട് കിടപ്പുമുറികളുമാണുള്ളത്. അപ്പർ ലിവിങ്ങിൽ നിന്ന് ബാൽക്കണിയിലേക്ക് ഇറങ്ങാൻ ഇരുവശങ്ങളിലും കട്ട് ഔട്ട് ചെയ്ത് പാലം പോലെ നൽകിയത് വ്യത്യസ്തതയേകുന്നു.

kinaseri 2

ലിവിങ്ങിലും ഡൈനിങ്ങിലും സ്കൈ ലൈറ്റുകൾ നൽകി. ഹാങ്ങിങ് ലൈറ്റുകൾ ഇന്റീരിയറിന് മാറ്റു കൂട്ടുന്ന പ്രധാന ഘടകമാണ്. ലാമിനേറ്റഡ് പ്ലൈവുഡ് കൊണ്ടാണ് കിച്ചൻ കബോർഡുകളും വാഡ്രോ ബുകളും നിർമിച്ചത്. സ്ഥലം നഷ്ടപ്പെടാത്ത രീതിയിൽ ഭിത്തിക്കുള്ളിലേക്ക് കയറ്റിയാണ് വാഡ്രോബുകൾ നൽകിയത്. തടി കൊണ്ടാണ് ജനലുകളും വാതിലുകളും ഗോവണിയുടെ റെയിലിങ്ങും നിർമിച്ചത്.

kinaseri 5

കടപ്പാട്: ഹിദായത് ബിൻ അലി

ഡിസൈൻ ആർക് മലപ്പുറം

Ph: 98460 45109

Tags:
  • Vanitha Veedu