Monday 14 March 2022 03:03 PM IST

കന്റെംപ്രറി ശൈലി, നാല് കിടപ്പുമുറികൾ, വീടിനുള്ളിൽ നിറയെ പച്ചപ്പ്... ഈ മൂന്നു കാര്യങ്ങളാണ് വീട്ടുകാർ ആവശ്യപ്പെട്ടത്

Sunitha Nair

Sr. Subeditor, Vanitha veedu

shaju 4

വിദേശത്തായതു കൊണ്ട് നാടിന്റെ ഹരിതാഭയോട് ഒരു പ്രത്യേക ഇഷ്ടമുണ്ട് ഈ വീട്ടുകാർക്ക്. ഖത്തറിൽ ജോലിയുള്ള ഷാജു-വിജി ദമ്പതികൾ നാട്ടിൽ വീടു പണിതപ്പോൾ പ്രധാനമായും ആവശ്യപ്പെട്ടത് രണ്ടുമൂന്ന് കാര്യങ്ങളാണ്. കന്റെംപ്രറി ശൈലി, നാല് കിടപ്പുമുറികൾ, വീടിനുള്ളിൽ നിറയെ പച്ചപ്പ് എന്നിവയായിരുന്നു അത്. വീട്ടുകാരുടെ ആവശ്യങ്ങൾ കോർത്തിണക്കിയാണ് തിരുവനന്തപുരത്തെ എസ്ഡിസി ആർക്കിടെക്ട്സ് വീടൊരുക്കി നൽകിയത്.

shaju 5 വീടിന്റെ എക്സ്റ്റീരിയർ

റോഡ്നിരപ്പിൽ നിന്ന് അൽപം താഴ്ന്നാണ് ഈ 14.5 സെന്റ്. വണ്ടി കയറാൻ എളുപ്പത്തിൽ പോർച്ചിന്റെ ഭാഗം മാത്രം നികത്തി. ബാക്കി ഭാഗം അതേ പടി തന്നെ. എക്സ്റ്റീരിയറിൽ ക്ലാഡിങ് ചെയ്തു ഭംഗിയേകി. പോർച്ചിന് സ്ലോപിങ് റൂഫ് നൽകി ഷിംഗിൾസ് വിരിച്ചു.

shaju 6 സിറ്റ്ഔട്ട്

വിശാലമായ സിറ്റ്ഔട്ടിൽ കോർട്‌യാർഡ് നൽകിയതും വീട്ടുകാരുടെ ആഗ്രഹപ്രകാരമാണ്. ചെടികളും ബുദ്ധപ്രതിമയും മനോഹാരിതയേകുന്ന ഈ കോർട്‌യാർഡ് എക്സ്റ്റീരിയറിനെയും ഇന്റീരിയറിനെയും തമ്മിൽ ബന്ധിപ്പിക്കുന്നു.

shaju 3 ലിവിങ്–ഡൈനിങ് സ്പേസ്

കാർപോർച്ച് ഉൾപ്പെടെ 3100 ചതുരശ്രയടിയുള്ള വീടിന്റെ താഴത്തെ നിലയിൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, രണ്ട് കിടപ്പുമുറികൾ, അടുക്കള, വർക്ഏരിയ, സ്റ്റോർ എന്നിവയാണുള്ളത്. മുകളിലെ നിലയിൽ ലിവിങ്, ഹോംതിയറ്റർ, രണ്ട് കിടപ്പുമുറികൾ, ബാൽക്കണി എന്നിവയും.

shaju 7 ഫാമിലി ലിവിങ്

ഫോർമൽ- ഫാമിലി ലിവിങ്ങുകൾ, ഡൈനിങ് എന്നിവ പര്സ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഇവയുടെ ഭാഗമായി രണ്ട് കോർട്‌യാർഡുകൾ നൽകിയിട്ടുണ്ട്. ഇതിൽ ഒരു കോർ‌ട്‌യാർഡിലാണ് സ്റ്റെയർകെയ്സ് വരുന്നത്. കോർട്‌യാർഡുമായി ബന്ധം പുലർത്തുന്നതിനു വേണ്ടിയാണ് ഫാമിലി ലിവിങ്ങും ഡൈനിങ്ങും ‘L’ ആകൃതിയിൽ നൽകിയത്. ഇതൊക്കെയാണെങ്കിലും ഫോർമൽ ലിവിങ്ങിന് മറ്റിടങ്ങളിൽ നിന്ന് സ്വകാര്യത ഉറപ്പാക്കിയിട്ടുണ്ട്. കോർട്‌യാർഡിലും ഡൈനിങ്ങിൽ നിന്ന് പുറത്തേക്കുള്ള പാഷ്യോയിലും ഹരിതാഭ കാണാം.

shaju 2 ഡൈനിങ് സ്പേസ്

കറുപ്പ്-ഗ്രേ കോംബിനേഷനിലാണ് ഓപൻ കിച്ചൻ സജ്ജീകരിച്ചിരിക്കുന്നത്. കിച്ചൻ കാബിനറ്റുകൾക്ക് ഗ്ലാസ് ഷട്ടറുകളാണ്. കൗണ്ടർടോപ്പിന് ലപ്പോത്ര ഗ്രാനൈറ്റും.

shaju 1 അടുക്കള

ഇളം മഞ്ഞ-ഗ്രേ-വെള്ള കോംബിനേഷനിലാണ് ഇന്റീരിയർ. ജനലുകളുടെയും വാതിലുകളുടെയും ഫ്രെയിം ആഞ്ഞിലി കൊണ്ടും ഷട്ടർ തേക്കു കൊണ്ടും നിർമിച്ചു. 4x2 അടി വലുപ്പമുള്ള വിട്രിഫൈഡ് ടൈലുകളാണ് ഫ്ലോറിങ്ങിന്. പൊതുഇടങ്ങളിൽ വുഡൻ ഫിനിഷ് ടൈലാണ്. കട്ടിലുകൾക്കെല്ലാം ഹെഡ്ബോർഡ് നൽകിയിട്ടുണ്ട്. വെനീർ ഒട്ടിച്ച മറൈൻപ്ലൈവുഡ് കൊണ്ടാണ് വാ‍ഡ്രോബുകളുടെ നിർമാണം.

കടപ്പാട്: എസ്ഡിസി ആർക്കിടെക്ട്സ്, തിരുവനന്തപുരം, nrks2003@gmail.com

Tags:
  • Vanitha Veedu
  • Architecture