Thursday 03 May 2018 03:52 PM IST : By സ്വന്തം ലേഖകൻ

മാറ്റും അല്ല ഗ്ലോസിയും അല്ല, രണ്ടിനും നടുവിലുള്ള സാറ്റിൻ ആണ് പുതിയ ഫിനിഷ്

home-decor1 അനു & അലക്സാണ്ടർ

കുഷൻ കവറിലും ട്രെൻഡ് ഇന്ത്യൻ പ്രിന്റുകളോ ന്യൂട്രൽ പ്രിന്റുകളോ ആണ്. സിംപിൾ എംബ്രോയ്ഡറിയും പ്രിന്റുകളും ഏതുതരം ഇന്റീരിയറിലേക്കും ചേരും.

ലിവിങ് റൂമിലും ഡൈനിങ്ങിലുമെല്ലാം ഉപയോഗിക്കാം ഈ സൈഡ് ടേബിൾ. മുകൾഭാഗം എടുത്തുമാറ്റി മടക്കി വയ്ക്കുകയുമാകാം.  ഇതൊരു കലാസൃഷ്ടികൂടിയായി ഉപയോഗിക്കാം. 

കന്റെംപ്രറി – ട്രഡീഷനൽ ഇന്റീരിയറുകൾക്ക് ജൂട്ട് ഒരുപോലെ ചേരും. ഇരിപ്പിടങ്ങൾക്ക് ജൂട്ട് അപ്ഹോൾസ്റ്ററിയോ  ജൂട്ടിന്റെ ടെക്സചറുള്ള റെക്സിനോ ഉപയോഗിക്കാം.

മുറി ഫോട്ടോ ഫിനിഷിൽ ആക്കാൻ ചെറിയൊരു ആഭരണപ്പെട്ടിക്കുവരെ കഴിയും. മുറിയുടെ പൊതുവായ തീമിനോടു ചേരുന്ന ഘടകമാകണം എന്നുമാത്രം.

decorin4

കലാമൂല്യമുള്ള കണ്ണാടികൾ ആർട്പീസ് കൂടിയാണ്. മുറിയിൽ ഒരു പെയിന്റിങ്ങിനു പകരം ഇത്തരമൊരു കണ്ണാടി ഉപയോഗിക്കാം.

പ്രായോഗികതയ്ക്കു പ്രാധാന്യം നൽകി കട്ടിൽ നിർമിക്കുക. കട്ടിലിന്റെ ഹെഡ്ബോർഡ് ഊരിയെടുക്കാവുന്നതു നിർമിച്ച്, പുതിയ ഹെഡ്ബോർഡ് വച്ച് മുറിക്കു പുതുമ നൽകാം.

ഒന്നാംതരം തടിയാണെന്ന അവകാശവാദം ഉന്നയിച്ച് ആയുസ്സുകുറഞ്ഞ തടികൊണ്ടുള്ള ഫർണിച്ചർ വിൽക്കുന്നതു സാധാരണയാണ്. നേരിട്ട് തടി കണ്ട് ബോധ്യപ്പെട്ടതിനുശേഷം മതി പോളിഷിങ് എന്ന് ഫർണിച്ചർ നിർമിക്കുന്നവരോട് നേരത്തേ പറയുക.

പോളിഷ് ചെയ്തിട്ടുണ്ടെന്ന് തിരിച്ചറിയാനാകാത്ത വിധത്തിലുള്ള മാറ്റ്, സാറ്റിൻ ഫിനിഷുകൾ ആണ് ഇപ്പോൾ മിക്കവരും ആവശ്യപ്പെടുന്നത്. അതിൽതന്നെ സാറ്റിൻ ഫിനിഷിന് ഡിമാൻഡ് കൂടും.

decorin3

പഴയ സിംഗിൾകോട്ട്, അപ്ഹോൾസ്റ്ററി ചെയ്ത് സോഫയാക്കി മാറ്റാം. കോട്ടിന്റെ ഹെഡ്ബോർഡ് ഉപയോഗിച്ച് സോഫയുടെ ചാര് ഉണ്ടാക്കാം. ഹെഡ്ബോർഡിന് ഉയരം കുറവാണെങ്കിൽ ഹാൻഡ്റെസ്റ്റ് ആക്കാം.

എന്തും ലാംപ്ഷേഡുകൾ ആകുന്നതാണ് പുതിയ ട്രെൻഡ്. ഹാൻഡ്മെയ്ഡ് പേപ്പർകൊണ്ടുണ്ടാക്കിയ ലാംപ്ഷേഡുകൾ പുതിയ തരംഗമാണ്. ടെറാക്കോട്ട, സെറാമിക് എന്നുവേണ്ട ചുരയ്ക്ക തോടുവരെ ലാംപ്ഷേഡ് ആകുന്നുണ്ട്. 

പിത്തള, ഓട്, ഗ്ലാസ്, ഒനിക്സ്, അക്രിലിക് ഇതൊക്കെയാണ് വാഷ്ഏരിയയിലേക്കുള്ള വാഷ്ബേസിനിലെ പുതിയ മെറ്റീരിയലുകൾ. സ്വന്തം ക്രിയേറ്റിവിറ്റി ഉപയോഗിച്ച് പാത്രങ്ങളും മറ്റും തുളച്ചും വാഷ്ബേസിൻ ഉണ്ടാക്കാം.

മുറിക്ക് കൂടുതൽ വലുപ്പം തോന്നിക്കാൻ വലിയ നിലക്കണ്ണാടികൾക്കു സാധിക്കും.

decorin5

ഭിത്തിയിൽ മുഴുവനായി നിറഞ്ഞുനിൽക്കുന്ന, എംബ്രോയ്ഡറി ചെയ്ത തുണി അല്ലെങ്കിൽ കാൻവാസ് ആണ് ടാപ്സ്ട്രി (Tapestry) . ഇത്തരത്തിൽ ഭിത്തി ഹൈലൈറ്റ് ചെയ്യുന്നത് ട്രെൻഡ് ആണ്.

കബോർഡ് അല്ലെങ്കിൽ ബുക്ക്ഷെൽഫ് മങ്ങിത്തുടങ്ങിയാൽ അതിന്റെ വശങ്ങളിലും മുൻ ഭിത്തിയിലും മാത്രം കടും നിറം നൽകി ശ്രദ്ധേയമാക്കാം. 

പണ്ട് വീടുകളുടെ ചുവരുകളിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ വയ്ക്കുന്നത് സാധാരണയായിരുന്നു. ആ ഫാഷൻ മടങ്ങിവന്നിരിക്കുന്നു.  ഒരു ഭിത്തി ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾക്ക് മാറ്റിവയ്ക്കുന്നത് വ്യത്യസ്തത നൽകും.

decorin1

ഭിത്തിയിൽ ആർട്പീസുകളും ഫോട്ടോകളും തൂക്കുന്നത് ‘ഐ ലെവലി’ൽ ആകാൻ ശ്രദ്ധിക്കുക. തറനിരപ്പിൽനിന്ന് ഏകദേശം 58 ഇ‍ഞ്ച് ഉയരത്തിൽ ചിത്രങ്ങൾ വച്ചാണ് ആർട് ഗാലറികളും മ്യൂസിയങ്ങളും കണ്ണുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

മിനിമലിസ്റ്റിക് ശൈലിയാണ് ഫർണിച്ചറിലും ഇപ്പോൾ ട്രെൻഡ്. തടിയാണെങ്കിലും ഡിസൈനുകൾ ഒന്നുമില്ലെങ്കിൽ ഏതുതരത്തിലുള്ള ഇന്റീരിയറിലേക്കും യോജിക്കും. ഭാവിയിൽ ഇന്റീരിയർ മാറ്റം വരുത്തുമ്പോഴും ഈ ഫർണിച്ചർ മാറ്റേണ്ടിവരില്ല. അപ്ഹോൾസ്റ്ററിമാത്രം മാറ്റിയാൽ മതി.

കടപ്പാട്: അനു & അലക്സാണ്ടർ, ട്രോവ്, കാഞ്ഞിരപ്പള്ളി, trovein@gmail.com

decorin2