Saturday 20 October 2018 04:36 PM IST : By സ്വന്തം ലേഖകൻ

സ്‌റ്റെയർകെയ്സിനു കീഴിൽ പൂജാമുറി പാടില്ല എന്നു പറയുന്നതിൽ കാര്യമുണ്ടോ? വാസ്തുശാസ്ത്രം അറിയാം

vasthu.JPG.image.784.410

ഗോവണിയുടെ പടികൾ കയറുമ്പോൾ ലാഭം, നഷ്ടം എന്ന രീതിയിൽ നോക്കി ലാഭത്തിൽ കയറിയില്ലെങ്കിൽ സാമ്പത്തിക പ്രശ്നമുണ്ടാകുമെന്ന് കേട്ടിട്ടുണ്ട്. ശരിയാണോ?

വാസ്തുവിദ്യയിൽ ശാസ്ത്രവും വിശ്വാസവും ഇടകലർന്നാണ് നിലകൊള്ളുന്നത്. നമ്മൾ സാധാരണ ഒരു കാര്യത്തെക്കുറിച്ച് അലേർട്ട് ആകാൻ അല്ലെങ്കിൽ ശ്രദ്ധ കൊടുക്കാനായി മറ്റുള്ളവരെ ‘ടച്ച്’ ചെയ്യുന്ന കാര്യങ്ങളാണ് പറയാറുള്ളത്. അത് ഇ ന്ത്യൻ ഫിലോസഫിയുടെ ഒരു രീതിയാണ്. നമ്മൾ വലം കയ്യും വലതുകാലും ഉപയോഗിച്ച് കാര്യങ്ങൾ തുടങ്ങുന്നത് ശുഭ കരമായി കാണുന്നയാളുകളുമാണ്. സ്വാഭാവികമായി ലാഭം, നഷ്ടം എന്നു പറഞ്ഞ് വലതു കാൽ വച്ചു പടി കയറി തുടങ്ങിയാൽ പടിയവസാനിപ്പിക്കുന്നതും വലതു കാൽ വച്ചായിരിക്കും. എവിടെയും വലതു കാൽവച്ചു കയറാൻ പറയുന്ന അടിസ്ഥാന തത്വം തന്നെയാണിത്, അതിൽ വാസ്തുപരമായ പ്രത്യേകതകളൊന്നുമില്ല. ശാസ്ത്രവുമായി ഒരു ബന്ധവുമില്ലാത്ത പൂർണമായും മാനസികമായൊരു വസ്തുത. അതുകൊണ്ടു തന്നെ അത്രയധികം പ്രാധാന്യമൊന്നും ഇവയ്ക്ക് കൊടുക്കാറില്ല. ക്ഷേത്രങ്ങളിൽ ഈ കണക്ക് കൃത്യമായി നോക്കാറുണ്ട്. ക്ഷേത്ര നിർമിതിക്കായി തുടങ്ങിയ ശാസ്ത്രമാണ് വാസ്തു. പിന്നീട് എല്ലാ നിർമാണങ്ങളിലേക്കും വാസ്തു എത്തുകയായിരുന്നു. ഇതേ പടികളുടെ കാര്യം ക്ഷേത്രങ്ങളിലും ഇരട്ട സംഖ്യയിൽ മാത്രമേ അവസാനിക്കുകയുള്ളൂ.

വടക്കു കിഴക്ക് ദിക്കിൽ കിണർ കുഴിക്കണമെന്നാണ് വാസ്തു നോക്കിയ ആൾ പറയുന്നത്. പക്ഷേ, താമസസ്ഥലത്ത് വടക്കു പടിഞ്ഞാറ് ദിശയിലാണ് ജലത്തിന്റെ ലഭ്യത. എന്താണ്
ചെയ്യേണ്ടത് ?

വാസ്തുമണ്ഡലത്തിൽ കിണറിന് പ്രത്യേക സ്ഥാനങ്ങൾ ഉ ണ്ട്. അത് കുംഭം, മീനം, മേടം, ഇടവം രാശികളിലും ആക്കം കൂടാതെ വരുന്ന പദത്തിലും നൽകാവുന്നതാണ്. ഇവയെല്ലാം തന്നെ ഓപ്ഷനലാണ്. ഈ പറഞ്ഞ സ്ഥലങ്ങളിലെവിടെയെങ്കിലും വെള്ളം കിട്ടുകയെന്നതാണ് ഏറ്റവും ശ്രേഷ്ഠം. വിരുദ്ധമായി ദിശകളിൽ വെള്ളത്തിന്റെ ലഭ്യത വ്യത്യസ്തമായിരിക്കും. വടക്കു കിഴക്കു ദിശയെന്ന് എടുത്തു പറയുന്നതിന് ഒരു കാരണം കൂടിയുണ്ട്. ഭൂമിയുടെ മൊത്തം കിടപ്പ് തെക്കു പടിഞ്ഞാറ് ഉയർന്നും വടക്കു കിഴക്കോട്ടു താഴ്ന്നുമാണ് ഇരിക്കേണ്ടത്. വടക്കു കിഴക്കേ കോണിൽ കിണർ വന്നു കഴിഞ്ഞാൽ ആ പ്രദേശത്ത് ധാരാളം ജലം ഉണ്ടാകുകയും അത് സ്ഥലത്തിന്റെ ഗുണത്തെ സാധൂകരിക്കുകയും ചെയ്യും. വാസ്തുപരമായി തെക്കു പടിഞ്ഞാറ് ഉയർന്ന വടക്കു കിഴക്കോട്ട് താഴ്ന്നു കിടക്കുന്ന ഇടത്തേയാണ് കൂടുതൽ ഐശ്വര്യവും ധനവുമുള്ള ഭൂമിയെന്നു പറയാറുള്ളത്, അതാണ് വസ്തുതയും.

പക്ഷേ, വെള്ളമില്ലാതെ നമുക്ക് ജീവിക്കാൻ പറ്റില്ലയെന്നതും സത്യമാണ്. നിവൃത്തി ഇല്ലാതാകുമ്പോൾ ജലമുള്ള ഭാ ഗം ഇഷ്ടാനുസരണം തിരഞ്ഞെടുക്കുന്നു. പക്ഷേ, വാസ്തുപരമായി അതിനെ സാധൂകരിക്കാൻ യാതൊരു സാധ്യതയും ഇല്ല. ഇങ്ങനെയുള്ള പ്രശ്നങ്ങൾ വരുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത് ആ പറമ്പിന് അത്രയും ന്യൂനതയുണ്ടെന്നാണ്.

മുൻകാലങ്ങളിൽ ഗൃഹം ചെയ്യുന്നത് വലിയ പ്ലോട്ടുകളിൽ ആകുമ്പോൾ ജലത്തിന്റെ ലഭ്യത ഉള്ള സ്ഥലത്ത് കിണർ കുഴിക്കുകയും ശേഷം ഗൃഹം സ്ഥാനദോഷം ഇല്ലാത്ത വിധം നി ർണയിക്കുകയും ചെയ്യുന്ന പതിവുണ്ട്. ഇന്നത്തെ കാലത്ത് പത്തു സെന്റിൽ താഴെ വരുന്ന പ്ലോട്ടുകളിൽ ഗൃഹത്തിന്റെ അഥവാ പ്ലോട്ടിന്റെ വടക്കു പടിഞ്ഞാറേ മൂലയിൽ ജല ലഭ്യത ഉണ്ടെങ്കിലും കിണർ ( ഓപ്പൺ വെൽ) ചെയ്യുന്നത് ഉത്തമമല്ല.

സ്‌റ്റെയർകെയ്സിനു കീഴിൽ പൂജാമുറി ന ൽകാൻ പാടില്ല എന്നു പറയുന്നതിൽ കാര്യമു ണ്ടോ? അവിടെ കോർട്‌യാർഡ് ആകാമോ? കോ ർട്‌യാർഡിലൂടെ പൂജാമുറിയിലേക്കു പ്രവേശിക്കുന്ന രീതി തെറ്റാണോ?

സ്‌റ്റെയർകെയ്സിന് താഴെ പൂജാമുറി പാടില്ല. പൂജാമുറിക്ക് പ്രത്യേക സ്ഥാനങ്ങൾ ഉണ്ട്. ഗൃഹമധ്യം, വടക്കു കിഴക്ക്, തെക്കു പടിഞ്ഞാറ്, കിഴക്കു, പടിഞ്ഞാറ് എന്നീ സ്ഥാനങ്ങളാണിവ. റൂഫ് ഓപ്പണായൊരു സ്ഥലത്തെയാണ് കോർട്‌യാർഡ് എ ന്നു പറയുന്നത്. അത്തരം സ്ഥലങ്ങളും പൂജാമുറിക്ക് ചേരില്ല. നമ്മുടെ ശരീരത്തിൽ ഏറ്റവും പ്രധാനമായ കാര്യമാണ് ജീവൻ. ശരീരം സുഖമായിരിക്കണമെങ്കിൽ ആ ജീവൻ ഏറ്റവും സുരക്ഷിതമായി ഇരിക്കണം. അങ്ങനെയൊരു വീടിന്റെ ആ ത്മാവാണ് പൂജാമുറി, ഈശ്വരീയ സങ്കൽപം. വിശ്വാസത്തിന് ഇരിപ്പിടമായി നൽകേണ്ടത് വീട്ടിലെ ഏറ്റവും ഉത്തമമായ ഏ തെങ്കിലും സ്ഥലമാണ്. അല്ലാതെ ബാക്കി വരുന്ന മോശമായ സ്ഥലം കൊടുക്കുകയല്ല വേണ്ടത്. വടക്കു കിഴക്ക്, തെക്കു പടിഞ്ഞാറ്, കിഴക്ക് എന്നീ ഭാഗങ്ങളാകും ഉത്തമം.

വീടു പണി കഴിഞ്ഞതാണെങ്കിൽ കോർട്‌യാർഡിലൂടെ പൂജാമുറിയിലേക്ക് പ്രവേശിക്കുന്ന രീതി വാസ്തുശാസ്ത്രമനുസരിച്ച് ദോഷകരമല്ല. കോർട്‌യാർഡ് അഥവാ നടുമുറ്റത്തിന്റെ സ്ഥാനം വീടിന്റെ വടക്കോ അല്ലെങ്കിൽ കിഴക്കോ വശങ്ങ ളിലാണ് കൊടുക്കേണ്ടത്. രണ്ടാം നിലയിലേക്ക് ഉയർത്തുന്ന മുറികൾ പടിഞ്ഞാറും തെക്കും വശങ്ങളിൽ എടുക്കുമ്പോൾ സ്‌റ്റെയർകെയ്സിന്റെ സ്ഥാനം തെക്ക് അല്ലെങ്കിൽ പടിഞ്ഞാറു വശത്ത് വരുന്നതാണ് ഉത്തമം.

വീടിനുള്ളില്‍ ഗ്ലാസ് ചുമരുകൾ ഉപയോഗിക്കുന്നതിൽ വാസ്തുപരമായി എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടോ?

ഗ്ലാസ് ചുമരുകൾ ഉപയോഗിക്കുന്നത് വാസ്തുപര മായി ഒട്ടും യോജിക്കുന്നതല്ല. നമ്മുടെ അന്തരീക്ഷത്തിലെ ചൂട് കാലാവസ്ഥ ഗ്ലാസിന് തീരെ പറ്റിയതല്ല. ഗ്ലാസ് റിഫ്ലക്ടിങ് പ്രതലമുള്ള വസ്തുവായതുകൊണ്ട് അത്തരം പ്രതലങ്ങള്‍ വാസ്തു നിയമങ്ങൾക്കു തീരെ യോജിക്കുന്നതല്ല. വീടിനുള്ളിലെ ഊർജത്തിന്റെ സന്തുലിതാവസ്ഥയെ ബാധിക്കുന്നതാണ് ഇത്തരം പ്രതലങ്ങൾ. നമ്മൾ ആധുനിക ജീവിതത്തിലായതുകൊണ്ട് ഗ്ലാസ് പൂർണമായും ഒഴിവാക്കുക എ ന്നത് പ്രായോഗികമായ കാര്യമല്ല. അതുകൊണ്ട് തന്നെ ജനലുകൾക്കൊക്കെ ഗ്ലാസ് നൽകിയാലും അമിതമായി ചെലവു വരുത്തി ചുമരുകളിൽ ഗ്ലാസ് പാനലുകൾ ഉപയോഗിക്കാതെ ഇരിക്കുന്നതാണ് വാസ്തുപരമായി ശരിയായ രീതി. മാത്രമല്ല, ഗൃഹത്തിന്റെ പുറം ഭിത്തികളിൽ ഗ്ലാസ് ഒഴിവാക്കുന്നതുവഴി അന്തരീക്ഷത്തിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ വീടിനകത്തു വരുന്നത് തടയാൻ സാധിക്കും. അതുപോലെ തന്നെ ഇ ഷ്ടികയ്ക്കും വെട്ടുകല്ലിനും പകരമായി കരിങ്കല്ല് ഉപയോഗിക്കുന്നതും വാസ്തുപരമായി തെറ്റായ രീതിയാണ്.

വാസ്തുപരമായി പണികഴിക്കുന്ന വീടുകളിൽ തടി തന്നെ ഉപയോഗിക്കണമെന്നുണ്ടോ? റിമോട്ടിൽ നിയന്ത്രിക്കുന്ന സ്‌റ്റെയ്ൻലെസ് സ്റ്റീൽ വാതിൽ പ്രധാന വാതിലിന്റെ സ്ഥാനത്ത് വയ്ക്കുന്നതിൽ തെറ്റുണ്ടോ?

വാസ്തുവിൽ പറഞ്ഞിരിക്കുന്ന തടികൾ ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്. വാസ്തുശാസ്ത്രമനുസരിച്ച് നിർമിക്കുന്ന ഗൃഹങ്ങളിൽ ഉപയോഗിക്കുന്ന സാധനസാമഗ്രികൾ പെട്ടെന്ന് കേടു വരാതെ കാലങ്ങളോളം നിൽക്കുന്നവയാകണം എന്നാണ് ശാസ്ത്രസൂചനകളിൽ ഉള്ളത്. മുൻകാലങ്ങളിൽ മ ര ഉരുപ്പടികളുടെ ലഭ്യത ഉള്ളതിനാൽ അത് ഉപയോഗിച്ചുവെന്നു വേണം കരുതാൻ. ഇരുമ്പ് തമോഗുണ പ്രധാനിയാണ്, അ തുകൊണ്ട് തന്നെ അതിന്റെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്. പക്ഷേ, ഇന്ന് സുരക്ഷയെയും മറ്റ് വിഷയങ്ങളെയും കണക്കിലെടുത്ത് സ്റ്റീൽ വാതിൽ വയ്ക്കുന്നത് ദോഷമാണ് എന്ന് പറയാൻ സാധിക്കില്ല.