Wednesday 11 April 2018 03:47 PM IST : By സ്വന്തം ലേഖകൻ

ഊണുമുറിക്കു ഡിഫ്രന്റ് ലുക് നൽകാൻ ഈ കാര്യങ്ങൾ പരീക്ഷിച്ചോളൂ..

dining21

വെറുമൊരു ഊണുമുറിയല്ല  ഇന്നത്തെ ഡൈനിങ് റൂം. ഇൻഫോർമൽ പാർട്ടിക്ക് ഇണങ്ങുന്ന ആംബിയൻസ് കൂടി ഡൈനിങ് റൂമിന് ഒരുക്കുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. ഡൈനിങ് റൂമിനു പുതുമ നൽകാൻ ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

മാസ്മരികമാകട്ടെ ഡൈനിങ് റൂം

മുറിയിലെ ലൈറ്റിങ് മാറ്റിയാൽത്തന്നെ റൂമിന്റെ ഭംഗി മാറിമറിയും. ഒരു സ്േറ്ററ്റ്മെന്റ് ലൈറ്റ് ഡൈനിങ് സ്േപസിൽ നൽകി നോക്കൂ. മുറിയിൽ ആകർഷണീയതയുടെ പ്രകാശം പരക്കുന്നതു കാണാം. പെൻഡന്റ് ലൈറ്റോ കളർഫുൾ ടേബിൾ ലാംപോ മുറിയിൽ വയ്ക്കാം. നല്ല പ്രകാശമുള്ള മുറികളിലാണെങ്കിൽ ലൈറ്റിനു പകരം വലുപ്പമുള്ള ആകർഷകമായ കണ്ണാടി പോലെ ഒരു സ്േറ്ററ്റ്മെന്റ് പീസ് വച്ചാലും മതി.   

∙ ലിവിങ് റൂമിനു മാത്രമല്ല, ൈഡനിങ് റൂമിനും ഹൈലൈറ്റിങ് മനോഹാരിത നൽകും. വാൾപേപ്പർ കൊണ്ട് ഒരു വശത്തെ ഭിത്തി മാത്രം ഹൈലൈറ്റ് െചയ്തു ഡൈനിങ് റൂമിനു ഡിഫ്രന്റ് ലുക് നൽകാം. ഹൈലൈറ്റ് െചയ്യാൻ ആകർഷകമായ നിറങ്ങളിലെ പെയിന്റും ഉപയോഗിക്കാം. ഡൈനിങ് സ്േപസിൽ ന്യൂട്രൽ നിറം ഉപയോഗിക്കുന്നവർക്കു ഹൈലൈറ്റ് െചയ്യാൻ അൽപം വൈബ്രന്റ് ആയ നിറം തിരഞ്ഞെടുക്കാം. ഭിത്തിയിൽ വ്യത്യസ്തവും ആകർഷകവുമായ ഒരു പെയിന്റിങ് വരയ്ക്കുകയോ വാൾ ആർട്ട് വയ്ക്കുകയോ െചയ്തും ഹൈലൈറ്റ് നൽകാം.

∙ ഡൈനിങ് റൂമിന് ഇടയ്ക്കിടെ ചെറിയ വ്യത്യാസങ്ങൾ കൊണ്ട് കളർ തീം നൽകാം. കർട്ടൻ, ഡൈനിങ് ടേബിളിലെ റണ്ണർ, കസേരകളുടെ അപ്ഹോൾസ്റ്ററി തുടങ്ങിയവയുടെ നിറം ഒരേ തീമിലാക്കാം. ഒരു ഫ്ളവർ വേസിൽ അതേ നിറത്തിലുള്ള പൂക്കൾ വയ്ക്കാം.

∙ ഡൈനിങ് സ്പേസിനു പേഴ്സണാലിറ്റി ടച്ച് നൽകാം. കുട്ടിക്കാലത്തെ ഫോട്ടോകളോ കുടുംബാംഗങ്ങളുടെ പല പല ഫോട്ടോകളോ ഭിത്തിയിൽ പതിക്കാം. കൗതുകമുള്ള വസ്തുക്കൾ ആർട്പീസുകളായി ൈഡനിങ് റൂമിൽ അലങ്കരിക്കാം. സെക്കൻഡ് ഹാൻഡായി കിട്ടുന്ന കൗതുക വസ്തുക്കൾ വാങ്ങി പെയിന്റടിച്ചും മറ്റും അൽപം പുതുമ നൽകിയാൽ ഡൈനിങ് റൂമിനു വ്യത്യസ്ത ലുക് കിട്ടും. ഇഷ്ടപ്പെട്ട കളക്‌ഷൻ ഊണുമുറിയുടെ ചുവരിലെ െഷൽഫിൽ പ്രദർശിപ്പിക്കാം. മിനിയേച്ചർ കൗതുകവസ്തുക്കളോ വ്യക്തിപരമായ അഭിരുചി പ്രതിഫലിക്കുന്നവയോ പ്രദർശിപ്പിക്കാം. വായനയോടു താൽപര്യമുള്ളവരാണെങ്കിൽ  ഡൈനിങ് സ്േപസിന്റെ വശത്തെ ഭിത്തിയോടു ചേർന്ന് ബുക് ഷെൽഫ് സ്ഥാപിക്കാം.

∙ കാഴ്ചയിൽ വ്യത്യസ്തതയുള്ള ഡൈനിങ് ടേബിൾ ഊണുമുറിക്കു മിഴിവേകും. പഴയ ഡൈനിങ് ടേബിളിനു വേറിട്ട നിറം നൽകി നോക്കൂ. ഡൈനിങ് റൂമിന്റെ ലുക്ക് തന്നെ മാറുന്നതു  കാണാം. ആകർഷകമായ നിറവും ഡിസൈനുമുള്ള ഒരു റണ്ണർ െകാണ്ടും ഡൈനിങ് ടേബിളിനെ മുറിയുടെ ഫോക്കൽ പോയിന്റാക്കാം.

∙ ഫ്ളോറൽ പോലെയുള്ള മനോഹര ഡിസൈനുകളിലുള്ള കർട്ടനുകൾ െകാണ്ട് മുറിക്ക് ആകർഷണീയത നൽകാം. ഇൻഡോർ പ്ലാന്റുകൾ ൈഡനിങ് റൂമിനു ഹരിതഭംഗിയേകാൻ സഹായിക്കും. ശുദ്ധവായു ശ്വസിക്കാമെന്ന ഗുണവുമുണ്ട്.