Monday 05 November 2018 04:45 PM IST : By സ്വന്തം ലേഖകൻ

മാനസികോല്ലാസത്തിനും രോഗ ശമനത്തിനും ഹീലിങ് ഗാർഡൻ; ഒരുക്കേണ്ടത് ഇങ്ങനെ!

healing

മാനാസികാരോഗ്യകേന്ദ്രത്തിലും വൃദ്ധമന്ദിരത്തിലും ആ ശുപത്രികളോടു ചേർന്നും തയാറാക്കുന്ന പൂന്തോട്ടത്തിന് രോഗശമനം, മാനസികോല്ലാസം, സഹകരണ മനോഭാവം വളർത്തുക തുടങ്ങി പല നല്ല ഉദ്ദേശങ്ങളും ഉണ്ട്. ഭിന്നശേഷിയുള്ള കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനനുമായി ഉദ്യാന പരിപാലനം സ്പെഷൽ സ്കൂളിലെ പാഠ്യപദ്ധതിയുടെ ഭാഗമാണ്.

ഹീലിങ് ഗാർഡൻ ഏതുതരം ആണെങ്കിലും രോഗികൾക്കും അന്തോവാസികൾക്കും അവിടം സുരക്ഷിതമായിരിക്കണം. ശബ്ദമലിനീകരമില്ലാത്തതും ശാന്തമായ അന്തരീക്ഷം ഉള്ളിടത്തുമാണ് ഹീലിങ് ഗാർഡൻ ഒരുക്കേണ്ടത്.

heal

മരങ്ങള്‍ നിറയെ തിങ്ങി നിൽക്കാതെ തുറസായതും അധികമായി പുൽത്തകിടിയുള്ളതുമായ ലാൻഡ്സ്കേപ് ഘടനയാണ് യോജിച്ചത്. ഇത്തരം ഘടന അന്തേവാസികളിൽ സുരക്ഷിതബോധം വർധിപ്പിക്കും. ഉദ്യാനത്തിന്റെ എല്ലാ ഭാഗത്തും രാത്രിയോ പകലോ എന്ന വ്യത്യാസമില്ലാതെ നല്ല പ്രകാശമുണ്ടായിരിക്കണം. രോഗശമനത്തിനായുള്ള എല്ലാത്തരം ഉദ്യാനത്തിലും പൂച്ചെടികളും പൂമരങ്ങളും ഉൾപ്പെടുത്തണം. പൂമ്പാറ്റകളെയും തേൻകുരുവികളെയും ആകർഷിക്കാൻ കൊങ്ങിണി, ചെത്തി, ഡുറാന്റാ, ചെമ്പരത്തി തുടങ്ങിയ പൂച്ചെടികൾ നല്ലതാണ്. തണൽ മരങ്ങളുടെ ചുവട്ടിൽ ഇരിപ്പിടങ്ങൾ സ്ഥാപിച്ചു വിശ്രമ സങ്കേതങ്ങളാക്കാം.

ചെറുജോലികൾ ചെയ്യാൻ ഇഷ്ടമുള്ള അന്തേവാസികളാണെങ്കിൽ ചെടികളുടെ നന, വളം നൽകൽ, കള നീക്കം ചെയ്യൽ തുടങ്ങി ലളിതമായ ജോലികൾ അവർക്കായി മാറ്റി വ യ്ക്കാം. ആഴം കുറഞ്ഞതും ആവശ്യത്തിന് വലുപ്പമുള്ളതുമായ അലങ്കാരങ്ങളും അതിലൊരു ജലധാരയും ഹീലിങ് ഗാർഡന്റെ ഭാഗമാക്കാം. ജലാശയത്തിൽ വർണമീനുകൾ, ആമ്പൽ എന്നിവയും നല്ലതായിരിക്കും.