Wednesday 23 January 2019 12:50 PM IST : By സ്വന്തം ലേഖകൻ

അകത്തളങ്ങളിൽ പൂക്കാലം വിരിയിക്കാൻ ഈ കുഞ്ഞൻ ആന്തൂറിയത്തെ കൂട്ട് പിടിച്ചോളൂ

an

നീളമുള്ള തണ്ടിൽ വലിയ പൂക്കളുമായി കട്ട് ഫ്ലവർ ആവശ്യത്തിനായി പരിപാലിക്കുന്ന ആന്തൂറിയമാണു മലയാളിക്ക് പരിചിതം. അത്ര ഒതുങ്ങിയ പ്രകൃതമല്ലാത്ത ഈ ഇനം, ഉദ്യാനത്തിൽ ഭാഗികമായി തണലുള്ളിടത്തു ചട്ടികളിൽ വളർത്താൻ യോജിച്ചതാണ്.

ആന്തൂറിയത്തിന്റെ ഭംഗിയാൽ അകത്തളം അലങ്കരിക്കണമെന്ന് ആഗ്രഹമുണ്ടോ? എങ്കിൽ മിനി ആന്തൂറിയം തിരഞ്ഞെടുത്തോളൂ. ഭാഗികമായി തണൽ കിട്ടുന്ന ഇടങ്ങളിലേക്കു യോജിച്ച, പൂവിടും ചെടികളിൽ ഏറെ പ്രിയമുള്ള ഇനമായ മിനി ആന്തൂറിയം പരിപാലിക്കേണ്ട വിധം അറിയാം.

വർഷം മുഴുവൻ പൂക്കാലം

കട്ട് ഫ്ലവർ ആന്തൂറിയത്തിന്റെ നാലിലൊ ന്നു പോലും വലുപ്പമില്ലാത്ത മിനി ആ ന്തൂറിയത്തിലെ പൂക്കളും ഇലകളും വ ളരെ ചെറുതാണ്. അകത്തള പൂച്ചെടികളിൽ പല നിറത്തിൽ പൂക്കളുമായി വർഷം മുഴുവൻ പൂവിടുന്ന പ്രകൃതമുള്ള മി നി ആന്തൂറിയം ആരും ഇഷ്ടപ്പെടും. തൂവെള്ള മുതൽ കടുംപിങ്ക്, ചുവപ്പ്, വയലറ്റ് നിറങ്ങളിലും ഡബിൾ കളറിലുമുള്ള പൂക്കൾ 2Ð3 ആഴ്ചക്കാലം കൊഴിയാതെ ചെടിയിൽ നിൽക്കും. പൂക്കളുടെ വലുപ്പത്തിന്റെ കാര്യത്തിൽ ചെറിയ പൂക്കൾ, ഇടത്തരം വലുപ്പമുള്ള പൂക്കൾ എന്നീ വർഗങ്ങളിലുള്ള മിനിയേച്ചർ ചെടികൾ വിപണിയിൽ ലഭ്യമാണ്. പൂർണവളർച്ചയെത്തിയ ചെടി ചുറ്റും നിറയെ െെതകൾ ഉൽപാദിപ്പിച്ച് േവഗത്തിൽ ഒരു കൂട്ടമായിത്തീരും.

ടിഷ്യൂകൾച്ചർ വിദ്യ വഴി വളർത്തിയെടുക്കുന്ന ചെടികളാണ് മിനി ആന്തൂറിയത്തിന്റെ നടീൽവസ്തുവായി വിപണിയിൽ ലഭിക്കുക. പൂർണവളർച്ചയെത്തി പൂവിടുന്ന ചെടികളും വിപണിയിൽ സുലഭമാണ്. ഇത്തരം ചെടികൾ ചുറ്റും െെതകൾ ഉൽപാദിപ്പിച്ചവയായിരിക്കും. ആവശ്യമെങ്കിൽ െെതകൾ വേർപെടുത്തിയെടുത്ത് ഇവ വെവ്വേറെ ചട്ടികളിലായി നട്ടുവളർത്താം.

പരിപാലിക്കേണ്ട വിധം

ആറ് ഇഞ്ച് വലുപ്പമുള്ള പ്ലാസ്റ്റിക് അ ല്ലെങ്കിൽ സെറാമിക് ചട്ടികളിലാണു മി നി ആന്തൂറിയം നട്ടുപരിപാലിക്കേണ്ടത്. നടീൽ മിശ്രിതമായി ഒരു ഭാഗം ചകിരിച്ചോറ് (െകാക്കോപീറ്റ്), വലിയ തരികളോടുകൂടിയ ആറ്റുമണൽ, വളമായി ചാണകപ്പൊടി ഇവ കലർത്തിയതിൽ അൽപം കുമ്മായവും ചേർക്കുക. പൊടിച്ചെടുത്ത കരി മിശ്രിതത്തിൽ സ്വൽപം ചേർക്കുന്നത് ആന്തൂറിയത്തിന്റെ കരുത്തുള്ള വളർച്ചയ്ക്ക് ഉപകരിക്കും. ചെടികൾ നടുമ്പോഴും െെതകൾ വേർപെടുത്തിയെടുത്ത് നടുമ്പോഴും ‘കോണ്ടാഫ്’ കുമിൾനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കണം.

ഭാഗികമായി തണൽ ലഭിക്കുന്ന വീടിന്റെ ഭാഗങ്ങളാണ് മിനി ആന്തൂറിയം പരിപാലിക്കാൻ യോജിച്ചത്. വരാന്ത, നടുത്തളം, പൂമുഖത്തെ ചവിട്ടുപടിയുടെ അരിക് തുടങ്ങി നേരിട്ട് മഴവെള്ളം വീഴാത്ത ഇടങ്ങളിലെല്ലാം ഈ പൂച്ചെടി നന്നായി പൂവിടും. പല നിറത്തിൽ പൂക്കൾ ഉള്ളവ ചെറിയ കൂട്ടമായി ഒരുമിച്ചുവയ്ക്കുന്നതാണ് കൂടുതൽ ഭംഗി. ത ണൽ അമിതമായാൽ പൂക്കളുടെ എണ്ണം കുറയും. അതുകൊണ്ട് മിതമായ സൂര്യപ്രകാശം കിട്ടുന്ന ഇടങ്ങളിൽ ഇവ സ്ഥാപിക്കാൻ ശ്രദ്ധിക്കണം. സൂര്യപ്രകാശം അമിതമായാൽ ഇലകളുടെ അഗ്രഭാഗം കരിഞ്ഞുണങ്ങുകയും പൂക്കളുടെ ആ യുസ്സ് കുറയുകയും ചെയ്യും. ഒരു ചെടി നട്ടാൽ കാലക്രമേണ ചെടികളുടെ കൂട്ടമാകും. ഈ വിധത്തിൽ കൂട്ടമായ ചെടി ഒരു സമയം എട്ട്Ð പത്ത് പൂക്കൾ വരെ ഉണ്ടായിവന്ന് ഫ്ലവർ ബൊക്കെ േപാലെ മനോഹരമാകും.

മഴക്കാല സംരക്ഷണം

ചീയൽ രോഗം ബാധിക്കുന്നത് ഒഴിവാക്കാൻ മിനി ആന്തൂറിയത്തിനു നന നൽകുമ്പോൾ പ്രത്യേക കരുതൽ നൽകണം. മിശ്രിതത്തിൽ നേരിയ ഈർപ്പം നിലനിർത്തുന്ന വിധത്തിൽ വർഷകാലത്ത് ആവശ്യമെങ്കിൽ മാത്രം ചെടി നനയ്ക്കണം. വേനൽക്കാലത്തു രാവിലെ ചെടി മുഴുവനായി നനച്ചുകൊടുക്കുക. െെവകുന്നേരം സ്പ്രേയർ ഉപയോഗിച്ച് ഇലകൾക്കു മാത്രമായി തുള്ളി നന മതിയാകും.

മഴക്കാലത്തു പുറത്തെ ഉദ്യാനത്തിലും നേരിട്ടു മഴ കൊള്ളുന്ന ഇടങ്ങളിലുമുള്ള മിനി ആന്തൂറിയം ചെടികൾക്കു ചീയൽ രോഗം ബാധിക്കാൻ ഇടയുണ്ട്. ഇവയെ ചീയൽ രോഗത്തിൽ നിന്നും സംരക്ഷിക്കാൻ കോണ്ടാഫ് കുമിൾനാശിനി (1 മില്ലി/ലീറ്റർ വെള്ളം) തളിച്ചുകൊടുക്കാം. ചെടി നട്ട് പുതിയ ഇലകൾ ഉൽപാദിപ്പിച്ചു തുടങ്ങിയാൽ രാസവളമായി വെള്ളത്തിൽ പൂർണമായി ലയിക്കുന്ന എൻപികെ 19:19:19 (2 ഗ്രാം/ ലീറ്റർ വെള്ളം) ഇലകളിലും ചുവട്ടിലും തളിച്ചുനൽകാം. രണ്ടാഴ്ചയിലൊരിക്കൽ ഈ വളം ഉപയോഗിക്കാം. െെജവവളമായി വെർമിവാഷ് നേർപ്പിച്ചത്, ഗോമൂത്രം 20 ഇരട്ടിയായി നേർപ്പിച്ചത് ഇവ ഉപയോഗിക്കുന്നതു നല്ലതാണ്.

ചട്ടിയിലെ മിശ്രിതത്തിൽ ഈർപ്പം അധികമായാൽ ചീയൽരോഗം ബാധിക്കാൻ കാരണമാകും. മിനി ആന്തൂറിയം നട്ടിരിക്കുന്നിടത്ത് അൽപം കുമ്മായം വിതറുന്നത് കുമിളും ബാക്ടീരിയയും വഴി ഉണ്ടാകുന്ന ചീയൽ രോഗത്തിൽ നിന്നു ചെടിയെ സംരക്ഷിക്കും.

വിവരങ്ങൾക്കു കടപ്പാട്:

ജേക്കബ് വർഗീസ് കുന്തറ

അസോഷ്യേറ്റ് പ്രഫസർ,

ബോട്ടണി വിഭാഗം

ഭാരതമാതാ കോളജ്, കൊച്ചി