Saturday 17 November 2018 04:43 PM IST : By സ്വന്തം ലേഖകൻ

അകത്തളങ്ങളിലെ അന്തരീക്ഷം ശുദ്ധമാക്കാൻ ഈ അലങ്കാര സസ്യങ്ങളെ കൂട്ടുപിടിച്ചോളൂ...

pl

അടുത്ത കാലത്തു നടന്ന വിദഗ്ധ പഠനങ്ങളിൽ മുറിക്കുള്ളിലെ വായു പല കാരണങ്ങളാൽ അശുദ്ധമാകുന്നുവെന്നു കണ്ടെത്തിയിരുന്നു. ഇതു വഴി വീട്ടുകാർ സിക് ബിൽഡിങ് സിൻഡ്രോം എന്ന രോഗാവസ്ഥയിലാകും. നേരിയ തലവേദനയും കണ്ണിനും മൂക്കിനും അസ്വസ്ഥതയുമാണു രോഗലക്ഷണങ്ങൾ. ഇതു തടയാൻ ഒരു എളുപ്പവഴിയുണ്ട്. അകത്തളങ്ങളിൽ ശുദ്ധവായു സൃഷ്ടിക്കുന്ന അലങ്കാരചെടികൾ നട്ടാൽ മാത്രം മതി.

മുറികളിൽ പകരാം ശുദ്ധവായു

ഫർണിച്ചർ നിർമിക്കാൻ ഉപയോഗിക്കുന്ന പാർട്ടിക്കിൾ ബോർഡ്, പ്ലൈവുഡ്, പശ, പെയിന്റ്, പ്രിന്റർ, അതിലുപയോഗിക്കുന്ന മഷി, ഫോട്ടോ കോപ്പിയർ, പ്ലാസ്റ്റിക് ബാഗ്, സിഗററ്റിന്റെ പുക തുടങ്ങിയവയെല്ലാം മുറിക്കുള്ളിൽ ഫോർമാൽ ഡിഹൈഡ്, ൈസലിൻ, ട്രൈക്ലോറോ എഥിലിൻ, അമോണിയ, കാർബൺ ഡൈ ഓക്സൈഡ്, കാർബൺ കണികകൾ, വായുവിൽ തങ്ങി നിൽക്കുന്ന പൊടി എന്നീ മലിനീകരണ പദാർഥങ്ങളെ ഉൽപാദിപ്പിക്കുന്നു. ഇവ ആരോഗ്യത്തിനു ദോഷകരമാണ്. പ്രത്യേകിച്ചു ഫോർമാൽ ഡിഹൈഡ്, ൈസലിൻ, ട്രൈക്ലോറോ എഥിലിൻ എന്നീ വാതകങ്ങൾ.

കൊതുകിനെയും കള്ളന്മാരെയും ഭയന്നു മുറികളിലെ ജ നാലകൾ മാസങ്ങളോളം അടഞ്ഞു കിടക്കുമ്പോൾ ബാക്ടീരിയ, പൂപ്പൽ തുടങ്ങിയ രോഗാണുക്കൾ പെരുകും. അകത്തളത്തിൽ ശുദ്ധവായു ഉറപ്പാക്കാൻ കൃത്രിമ എയർ പ്യൂരിഫയറുകളെ ആശ്രയിക്കാതെ പ്രകൃതിദത്തമായ രീതിയിൽ അകത്തള െചടികൾ നട്ടു വളർത്താം. പല ഇലച്ചെടികൾക്കും മുറിക്കുള്ളിലെ മലിന വസ്തുക്കളെ ആഗിരണം ചെയ്ത് അന്തരീക്ഷം ശുദ്ധമാക്കാൻ കഴിവുണ്ട്. ചെടികൾ പ്രകാശസംശ്ലേഷണം ന ടത്തുമ്പോൾ മുറിക്കുള്ളിലെ കാർബൺ ഡൈ ഓക്സൈഡിനെ ആഗിരണം ചെയ്തു പകരം ശുദ്ധവായു പുറത്തേക്കു വി ടും. അകത്തള െചടികളിൽ വലിയ ഇലകൾ ഉള്ളവയും ഇലകൾ തണ്ടിന്റെ വശങ്ങളിലേക്കു സമാന്തരമായി വളരുന്നവയുമാണു കൂടുതലായി ഈ കഴിവ് പ്രകടിപ്പിക്കുക.

ചൂട്, ശബ്ദ മലിനീകരണണം, പ്രതിധ്വനി എന്നിവ ലഘൂകരിക്കാൻ ഉള്ള കഴിവും ഇവയ്ക്കുണ്ട്. ശബ്ദനിയന്ത്രണത്തിനായി പല വലുപ്പത്തിൽ ഇലകൾ ഉള്ളയിനങ്ങൾ മുറിക്കുള്ളിൽ പരിപാലിക്കുന്നതാണ് ഉചിതം. മുറിയുടെ ഭിത്തികളിൽ നിന്നു ശബ്ദം പ്രതിധ്വനിയായി ഉണ്ടായി വരുന്നതു കൊണ്ട് ചെടികൾ മുറിയുടെ ഭിത്തികളോടു േചർത്തും മൂലകളിലുമാണു സ്ഥാപിക്കേണ്ടത്. ചെടിച്ചട്ടിയിലെ മിശ്രിതത്തിൽ വളരുന്ന സൂക്ഷ്മാണുക്കൾ വായു ശുദ്ധീകരിക്കാൻ സഹായിക്കും. അന്തരീക്ഷം ശുദ്ധീകരിക്കാൻ യോജിച്ച അലങ്കാര ചെടിയിനങ്ങളിൽ പ്രധാനപ്പെട്ടവയെ അറിയാം.

സ്പൈഡർ പ്ലാന്റ്

അകത്തള ചെടികളിൽ തൂക്കു ചട്ടിയിലോ ഉയർന്ന പ്രതലത്തിൽ നിന്നും ഞാത്തിയോ വളർത്താൻ യോജിച്ചയിനം. പച്ചയും വെള്ളയും നിറത്തോടു കൂടി പുല്ലിന്റെ ഇലയോടു സാമ്യമുള്ള നീണ്ട ഇലകൾ കുറുകിയ തണ്ടിൽ കൂട്ടമായാണ് ഉണ്ടായി വരിക. ചെടിയുടെ ചുവട്ടിൽ നിന്നു നീളത്തിൽ പുതിയ തണ്ട് വളർന്നു വന്ന് അഗ്രഭാഗത്ത് എട്ടുകാലി പോലെ ഇലക്കൂട്ടം രൂപപ്പെടും. ജനലിനോ വാതിലിനോ അരികിൽ പാതി വെയിൽ കിട്ടുന്ന ഇടത്തു വളർത്താൻ യോജിച്ചതാണ് ഇവ. ഉയരം കുറഞ്ഞ്, പരന്ന ചട്ടിയിലാണ് ഈ ചെടി നടേണ്ടത്. എട്ടുകാലി പോലെ വളർന്നു വരുന്ന തൈ നടാനായി ഉപയോഗിക്കും.

ഡ്രസീന

bamboo-palm

പല നിറത്തിലും വലുപ്പത്തിലും അടുക്കായി ഇലകൾ ഉള്ള ഡ്രസീനയുടെ അലങ്കാരയിനങ്ങൾ വരാന്തയിലും മുറിയിൽ കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്നയിടങ്ങളിലും പരിപാലിക്കാൻ േയാജിച്ചവയാണ്. മുറിയുടെ നിറത്തിന് ഇണങ്ങുന്നതോ വേറിട്ട നിറത്തിലോ ഇലകൾ ഉള്ളവ ഡ്രസീനയുടെ പ്രത്യേകതയാണ്. രണ്ട്– മൂന്ന് അടിയോളം ഉയരം വയ്ക്കുന്ന ഈ ചെടി വലുപ്പമുള്ള ചട്ടിയിലാണു നടേണ്ടത്. കൂടാതെ പളുങ്ക് പാത്രത്തിൽ പാതി നിറച്ച ശുദ്ധജലത്തിൽ ചെടിയുടെ തലപ്പിന്റെ താഴെ ഭാഗം ഇറക്കി വച്ച് മിശ്രിതമൊന്നുമില്ലാതെ തന്നെ വളർത്താൻ കഴിയും.

പീസ് ലില്ലി

പൂവിടും അലങ്കാരചെടിയാണ് ഇഷ്ടമെങ്കിൽ പീസ് ലില്ലി തിരഞ്ഞെടുക്കാം. കൈപ്പത്തിയുടെ ആകൃതിയിൽ വെള്ള നിറ ത്തിലെ പൂക്കൾ വിരിയും പീസ് ലില്ലി ചേമ്പ് വർഗത്തിലെ അംഗമാണ്. കടുംപച്ച നിറത്തിൽ ഇലകളുള്ള ഈ ചെടി കൂടുതൽ തണൽ കിട്ടുന്ന മുറിയുടെ ഭാഗങ്ങളിൽ പരിപാലിക്കാൻ യോജിച്ചതാണ്. വളരുമ്പോൾ ചുറ്റും തൈകൾ ഉണ്ടായി പീസ് ലില്ലി ഒരു കൂട്ടമായിത്തീരും. ചെടിയുടെ ചുവട്ടിൽ ഉണ്ടാകുന്ന തൈകൾ നട്ടുവളർത്താനായി ഉപയോഗിക്കാം. വളരെ കുറച്ചു മാത്രം നന ആവശ്യമുള്ള പീസ് ലില്ലി ആഴ്ചയിൽ ഒന്ന്– രണ്ട് തവണ നനച്ചാൽ മതിയാകും. ഒരടിയോളം ഉയരത്തിൽ വളരുന്ന ഈ ചെടി നല്ല വായ് വട്ടമുള്ള ചട്ടിയിലാണു നടേണ്ടത്.

ബോസ്റ്റൺ ഫേൺ

pl1

പന്നൽ ചെടികളിലെ അലങ്കാരയിനമായ േബാസ്റ്റൺ ഫേൺ രണ്ടുതരം വിപണിയിൽ ലഭ്യമാണ്. മഞ്ഞ ഇലകൾ ഉള്ള ഗോൾഡൻ ഇനവും കടുംപച്ച നിറത്തിൽ ഇലകൾ ഉള്ള മറ്റൊരിനവും. ഗോൾഡൻ ഇനം വരാന്തയിലും ബാൽക്കണിയിലുമാണു പരിപാലിക്കാൻ േയാജിച്ചത്. കടുംപച്ച നിറത്തിലുള്ളയിനം മുറിക്കുള്ളിൽ നന്നായി വളരും. ചെടിയുടെ ചുവട്ടിൽ ഉണ്ടാകുന്ന തൈകളാണ് ഈ ഇനം നട്ടുവളർത്താനായി ഉപയോഗിക്കുക. മണ്ണിനടിയിലുള്ള കുറുകിയ തണ്ടിൽ നിന്നും ഇലകൾ കൂട്ടമായി ഉണ്ടായി വന്നു നട്ടിരിക്കുന്നയിടം ചെടി െകാണ്ട് തിങ്ങി നിറയും. രണ്ടുഭാഗം ചകിരിച്ചോറും ഒരുഭാഗം ആറ്റുമണലും വളമായി മണ്ണിര കംപോസ്റ്റും കലർത്തിയ മിശ്രിതം പരന്ന് ആഴം കുറഞ്ഞ ചട്ടിയിൽ നിറച്ചതിനാലാണു ചെടി നടേണ്ടത്. ചട്ടിയിൽ അൽപം ഈർപ്പം എപ്പോഴും തങ്ങി നിൽക്കുന്നത് ഈ ഇലച്ചെടിയുടെ വളർച്ചയ്ക്ക് നല്ലതാണ്.

ബാംബൂ പാം

അലങ്കാര പനയിനങ്ങളിൽ വീടിനുള്ളിലെ അന്തരീക്ഷത്തിൽ ഒതുങ്ങിയ സസ്യപ്രകൃതത്തിൽ വളർത്താവുന്ന ഇനമാണ് ബാംബൂ പാം. കുഞ്ഞൻ തെങ്ങോല പോലെ ഇലകളും ചുവട്ടിൽ നിന്നും തൈകൾ ഉൽപാദിപ്പിച്ചു കൂട്ടമാകുന്ന സ്വഭാവവുമാണു ബാംബൂ പാമിന്റെ സവിശേഷത. മൂന്ന്– നാല് അടി ഉയരത്തിൽ വളരുന്ന ഈ അലങ്കാരചെടി നല്ല വലുപ്പമുള്ള ചട്ടിയിലാണു സ്ഥിരമായി പരിപാലിക്കേണ്ടത്. ഭാഗികമായി തണൽ കിട്ടുന്ന ജനലിനും വാതിലിനും അരികിൽ ചെടി നന്നായി വളരും. ചട്ടിയിൽ ചെടി തിങ്ങി നിറഞ്ഞാൽ നട്ടിരിക്കുന്ന മിശ്രിതം മാറ്റി പുതിയ മിശ്രിതം തയാറാക്കി അൽപം കൂടി വലിയ ചട്ടിയിലേക്കു മാറ്റി നടാം. ചട്ടിയിൽ നേരിയ ഈർപ്പം നിലനിൽക്കുന്ന വിധത്തിൽ മാത്രം നന നൽകണം.

ജേക്കബ് വർഗീസ് കുന്തറ,

അസോഷ്യേറ്റ് പ്രഫസർ, േബാട്ടണി വിഭാഗം,

ഭാരതമാതാ കോളജ്, കൊച്ചി