Saturday 06 March 2021 01:17 PM IST : By സ്വന്തം ലേഖകൻ

'പ്ലാനിങ് തൊട്ട് ഫ്‌ളോറിംഗ് വരെ, കട്ടില്‍ മുതല്‍ ബാത്‌റൂം വരെ': ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വീടെന്ന സ്വപ്‌നം ഉറപ്പായും പൂവണിയും

home-plans-51

അടച്ചുറപ്പുള്ള വീടെന്ന സ്വപ്‌നം മനസില്‍ സൂക്ഷിക്കാത്തവര്‍ ആരുമുണ്ടാകില്ല? സ്വന്തം വീട് സ്വപ്‌നമായി അവശേഷിക്കുന്നവര്‍ക്കു മുന്നിലേക്ക് സുപ്രധാന കാര്യങ്ങള്‍ പങ്കുവയ്ക്കുകയാണ് ജിതിന്‍ പിഎം. ഭവന നിര്‍മ്മിതിയുമായി ബന്ധപ്പെട്ട സംശയങ്ങളും ആശയങ്ങളും പങ്കുവയ്ക്കുന്ന കേരള ഹോം ഡിസൈന്‍ എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലാണ് ജിതിന്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. 

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

"വീട് സ്വപ്നം കാണുന്നവർക്കായി...."

ഒരു വീടുണ്ടായിരുക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്...'' ഈ സ്വപ്നം പൂവണിയണമെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ എളുപ്പമാകും .....

1 പ്ലാൻ:- സ്വന്തം ആവശ്യത്തിനും , സൗകര്യത്തിനുമനുസരിച്ച് മാത്രം 'വീടുപണിയുക ,മറ്റുള്ളവരുടെ വീടുകൾ കണ്ട് ,അതുപോലെ വേണമെന്ന് ആശിക്കാതിരിക്കുക ( വീടു ചെറുതാക്കിയാലും നല്ല രീതിയിൽ ചെയ്യാം)ഗസ്റ്റ് വരാത്ത വീട്ടിൽ മൂന്നാമത്തേയോ, നാലാമത്തേയോ (സാമ്പത്തിക ശേഷിയുള്ളവർക്ക് ബാധകമല്ല) ബെഡ് റൂമിൻ്റെ ആവശ്യം എന്താണെന്ന് സ്വയം ചിന്തിക്കുക ഒന്നോ രണ്ടോ ദിവസത്തേക്ക് ഒന്ന് അഡ്ജസ്റ്റ് ചെയ്യേണ്ട കാര്യമേ ഉണ്ടാകൂ .....

ഫലം മിനിമം 90 സ്ക്വയർ ഫീറ്റ് (ബാത് അറ്റാച്ച്ഡ് ആണെങ്കിൽ 120 ന് മുകളിൽ ) ലാഭം , ആ പൈസ കൊണ്ട് 120 X 1500 രൂപ ( സ്ക്വയർ ഫീറ്റിന്) ഏതാണ്ട് രണ്ട് ലക്ഷത്തോളം ലാഭിക്കാം .....

ഓരോ റൂമും ആവശ്യമുള്ള വലിപ്പത്തിൽ മാത്രം പണിയുക ഉദാ- ബെഡ്റൂം ,നിങ്ങൾ ബെഡ് റൂമിൽ നാലടി (വീതി )യുള്ള (ഡബിൾ കോട്ട്) കട്ടിലാണ് ഇടാൻ ഉദ്ദേശിക്കുന്നതെങ്കിൽ 10 X 10 = 100 (11X9 /12X8))സ്ക്വയർ ഫീറ്റ് മതിയാകും ,കട്ടിൽ ഒരു ചുമരോട് ചേർത്തിട്ടാൽ 10 - 4 അടി = 6 അടി സ്ഥലം ഫ്രീ സ്പേസായി ലഭിക്കും ,ഒരു അലമാര ,സ്റ്റഡി ടേബിൾ, രണ്ട് ജനൽ എന്നിവക്കുള്ള സ്ഥലസൗകര്യം കിട്ടും, വാതിൽ തുറക്കാനും ബുദ്ധിമുട്ടുണ്ടാകില്ല ,കാരണം 10-6 അടി [നീളം]കട്ടിൽ = 4അടി ലഭിക്കും

ഇതു പോലെ ഓരോ മുറിയിലേയും ,ഫർണിച്ചർ, മറ്റു സാധനങ്ങൾ എന്നിവ മുന്പേ കണക്കാക്കി ഓരോ റൂമുകളുടെ ഏരിയ നിശ്ചയിക്കുക ,അഞ്ചു മുറിയുണ്ടെങ്കിൽ 4സ്ക്വയർ ഫീറ്റ് ഓരോന്നിലും കുറഞ്ഞാൽ 20 സ്വയർ ഫീറ്റ് കുറക്കാം

2 സ്പേസ് യൂട്ടിലൈസേഷൻ :-ഓരോ സ്ക്വയർ ഫീറ്റും ഉപയോഗപ്രദമായി വിനിയോഗിച്ചാൽ കുറച്ച് ഏരിയ കുറക്കാനാകും ,അതിനായി ഒരു വാതിൽ ഒഴിവാക്കി ഓപ്പൺ രീതി പരീക്ഷിക്കാം ,( മൂന്നടി സ്പേസ് ലാഭം) അല്ലെങ്കിൽ ഫോൾഡബിൾ ഫർണിച്ചർ - ടേബിൾ/ ബെഡ് തുടങ്ങിയവ - കൺവെർട്ടിബിൾ ഫർണിച്ചർ ,സ്റ്റെയർ കേസിന്നടിയിലെ ഫ്ളോറിoഗ് ,താഴ്ത്തി അവിടെ യൂട്ടിലിറ്റി ഏരിയയാക്കാവുന്നതാണ് കുട്ടികൾക്ക് ബെഡ് ഒന്നിന് മുകളിൽ അടുത്തത് ഇങ്ങനെ പല മാർഗ്ഗങ്ങളും അവലംബിക്കാവുന്നതാണ്

3, പ്ലാസ്റ്ററിംഗ് -സിമൻ്റ് ഇൻ്റർലോക്ക് ,തബുക് തുടങ്ങിയവ ,തേക്കാതെ ( ബാത്റൂം ,കിച്ചൻ WA തേക്കണം ) വാട്ടർ പ്രൂഫ് പുട്ടിയിട്ട് ഇമൽഷൻ കൊടുക്കാം

4 ,ബാത്റൂം - അടുത്തടുത്ത് വരുന്ന രീതിയിൽ ചെയ്ത് സെപ്റ്റിക് ടാങ്ക് നടുവിലായി വരുന്ന രീതി ചെയ്താൽ പ്ളംബിംഗ് കോസ്റ്റ് കുറക്കാം

5 ബിൽഡിംഗ് മെറ്റീരിയൽ _ അടുത്ത ലഭ്യമായവ -വെട്ടുകല്ല് ,ഇഷ്ടിക ,ത ബുക്ക് - ഇവ ഏതാണെങ്കിൽ അവ ഉപയോഗിക്കുക ,ട്രാൻസ്പോർട്ടേഷൻ ചിലവ് കുറക്കാം

6 ഫ്ളോറിംഗ് - ഗ്രാനൈറ്റ് < മാർബിൾ < ടൈൽസ് ഈ ക്രമത്തിൽ റേറ്റ് കുറഞ്ഞു വരും ,ലേബർ കോസ്റ്റും അങ്ങനെ തന്നെ ,.വൈറ്റ്/ഓഫ് വൈറ്റ് ടൈലിന് കളർ ടൈലുകളേക്കാൾ താരതമ്യേന വില കുറവായിരിക്കും

7 എസ്റ്റിമേറ്റ് - ഒരു എക്സ്പർടി നെക്കൊണ്ട് ഓരോ സ്റ്റേജിൻ്റെയും ടോട്ടൽ എസ്റ്റിമേറ്റും എടുപ്പിക്കുക . '

എപ്പോഴൊക്കെ എത്ര ഫണ്ട് വേണ്ടി വരും എന്നറിയാൻ സാധിക്കും

8,പണിയുന്ന രീതി - ഫുൾ കോൺട്രാക്റ്റ് , വർക് കണ്ട്രാക്റ്റ് ,സ്വയം പണിയിപ്പിക്കൽ ഇവയിൽ നിങ്ങൾക്കനുയോജ്യമായ രീതി സ്വീകരിക്കാം ,എങ്ങനെയായാലും എസ്റ്റിമേറ്റൊരെണ്ണം നിങ്ങൾ ചെയ്യിക്കണം കോൺട്രാക്റ്ററെക്കൊണ്ട് / ബിൽഡേഴ്സിനെക്കൊണ്ടും ഓരോ സ്റ്റേജ് വൈസ് എസ്റ്റിമേറ്റ് വാങ്ങണം

9, വാതിൽ.ജനൽ തുടങ്ങിയവ :-മരമെടുത്ത് പണിയാവുന്നതാണ് ,അല്ലെങ്കിൽ റെഡിമെയ്ഡ് (തടി ,കോൺക്രീറ്റ് ,മെറ്റൽ) ,ഉപയോഗിക്കാം ,ചിതൽ ശല്യം, ഈർപ്പക്കൂടുതൽ ഉള്ള സ്ഥലങ്ങളിൽ തടി ഒഴിവാക്കി മറ്റു മെറ്റീരിയൽ ഉപയോഗിക്കാം

10തറ: ഉറപ്പുള്ള അല്ലെങ്കിൽ അടിയിൽ പാറയുള്ള ഭൂമിയാണെങ്കിൽ ,തറയുടെ മുകൾ ഭാഗം വെട്ടുകല്ലായാലും മതി ,അതുപോലെ ബെൽറ്റ് ചിലപ്പോൾ ഒഴിവാക്കാൻ കഴിയും ( വീടിൻ്റെ ഉറപ്പിന് ബെൽറ്റ്നല്ലതാണ്) ,

11 വയറിംഗ്:-അടുക്കള ൽ ഓവർ ഹെഡ് കാബിനറ്റിന് താഴെ LED ഡൗൺ ലൈറ്റ് (2-3 W) കൊടുത്താൽ കറിക്കരിയുമ്പോൾ അതുപയോഗിക്കാം,

12 സാമ്പത്തിക സ്രോതസ്:- ലോൺ (ഹൗസിoഗ് / ഗോൾഡ് / മറ്റുള്ള ) ,കൈയിലെ സമ്പാദ്യം /പടിപടിയായി വരുമാന മുണ്ടാകുന്നതനുസരിച്ച് വർഷങ്ങളെടുത്ത് പണിയുക ,നിങ്ങളുടെ കൈയിൽ ( അടുത്ത ബന്ധുക്കളുടേതായാലും മതി - ഉറ പ്പിനായി മുദ്രപത്രത്തിൽ വാങ്ങിയതായ രേഖയുണ്ടാക്കി കൊടുക്കാവുന്നതാണ്) സ്വർണ്ണമുണ്ടെങ്കിൽ പണയം വെച്ചാൽ നാഷണലൈസ്ഡ് ബാങ്കിൽ നിന്ന് 7-9% പലിശക്ക് ലോൺ ലഭിക്കും പലിശ ക്യത്യമായി അടക്കുക ,മുതൽ വരുമാനമനുസരിച്ച് കുറച്ചായി അടച്ച് തീർക്കാം ,ഭൂമിയുണ്ടെങ്കിൽ 4% പലിശ നിരക്കിൽ ഗോൾഡ് ലോൺ കിട്ടും

ഡിസ്ക്ളയ്മർ :- '' ഞാൻ ഒരു കൺസ്ട്രക്ഷൻ വിദഗ്ദ്ധനോ, കോൺട്രാക്ടറോ ,എഞ്ചിനീയറോ അല്ല ,ഞാനൊരു വീട് പണിതപ്പോൾ ഉണ്ടായതും ,ചെയ്തതുമായ കാര്യങ്ങളാണ് ഈ പോസ്റ്റിന്നാധാരം

ഇത് വെറുതെ ലൈക്കടിക്കൽ മാത്രമാക്കാതെ നിങ്ങളുടെ നിർദ്ദേശങ്ങളും ,ഐഡിയകളും രണ്ടു മൂന്നു മിനിട്ടെടുത്ത് ദയവായി കമൻ്റിടുക ഇത് എഴുതുവാൻ അഞ്ചു മണിക്കൂറോളം എടുത്തു .....

,ദയവായി സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ കമൻ്റിടാതെ, ഉപയോഗപ്രദവും,പ്രാവർത്തികവും,ഗുണമുള്ളതുമായ കാര്യങ്ങൾ നിർദ്ദേശിക്കാൻ ശ്രമിക്കുക ,അത് ഇനി വീടുപണി തുടങ്ങാനിരിക്കുന്നവർക്ക് വലിയ ഉപകാരപ്രദമായിരിക്കും. .........

നന്ദി GOD BLESS........