Tuesday 15 May 2018 04:27 PM IST : By സ്വന്തം ലേഖകൻ

ലൈറ്റിങ്ങിലെയും അകത്തളം അലങ്കരിക്കുന്ന കൗതുക വസ്തുക്കളിലെയും പുതിയ ഇഷ്ടങ്ങൾ ഇതാണ്

light-v3

ലൈറ്റിങ്ങിലെയും അകത്തളം അലങ്കരിക്കുന്ന കൗതുക വസ്തുക്കളിലെയും പുതിയ ഇഷ്ടങ്ങൾ ഇതാണ്..

പഴയ സ്റ്റൈലിലുള്ള കോളാമ്പി ലാംപ്ഷേഡുകൾ ഇപ്പോഴത്തെ ട്രെൻഡ് ആണ്.  ലോഹം, ഗ്ലാസ് കൊണ്ടുള്ള ഇത്തരം ലാംപ്ഷേഡുകൾ വിപണിയിൽ ലഭിക്കും.

മറ്റെങ്ങും കാണാത്ത ലാംപ് ഷേഡുകൾ വേണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. നിറമുള്ള വൈൻ കുപ്പിയുടെ അടിവശം തുളച്ച്, എൽഇഡി സ്ട്രിപ് ഉള്ളിൽ നിറച്ചാൽ വ്യത്യസ്തമായ ലാംപ് ഉണ്ടാക്കാം.

light-v1

വായിക്കാനും ടിവി കാണാനും വൈറ്റ് ലൈറ്റും മറ്റു മുറികളിൽ വാം ടോണുള്ള ലൈറ്റുകളും സ്ഥാപിക്കുന്നതാണ് നല്ലത്. ഒരേ പ്രകാശസ്രോതസ്സിൽതന്നെ രണ്ടുമു ള്ള ലൈറ്റുകൾ ലഭിക്കും.

കുട്ടികളുടെ മുറിയിലെ ഒരു ഭിത്തി ബ്ലാക്ക് ബോർഡ് ആക്കിമാറ്റാം. കുട്ടികൾ മുതിർന്നാലും ഇവിടെ ഫോട്ടോയോ ചിത്രങ്ങളോ തൂക്കാം.

light-v6

ഗ്ലാസ്ടോപ്പുള്ള ടീപോയ് ആ ണെങ്കിൽ, ഗ്ലാസിന് അടിയിൽ പ്രിയപ്പെട്ട ഫോട്ടോകൾ ക്രമീകരിച്ച് സ്വീകരണമുറിക്ക് ‘പേഴ്സണൽ ടച്ച്’ നൽകാം.

മുറികളിൽ ക്യൂരിയോസിന്റെ എണ്ണം പരിമിതമാകുന്നതാണ് നല്ലത്. ആഴ്ചയിൽ ഒരിക്കൽ ക്യൂരിയോസ് മാറ്റി മുറിക്ക് പുതുമ നൽകാം. 

light-v8

പഴയ ലോഹപ്പെട്ടികളിൽ പെയിന്റടിച്ചോ ഡിസൈൻ വരച്ചുചേർത്തോ ഇന്റീരിയർ അലങ്കരിക്കാൻ ഉപയോഗിക്കുന്നത് ട്രെൻഡ് ആണ്.

മുറിയുടെ സീലിങ്ങിലൂടെ പോകുന്ന പൈപ്പുകൾപോലും പെയിന്റടിച്ച് കലാസൃഷ്ടിയാക്കി പ്രദർശിപ്പിക്കുന്നതാണ് മിടുക്ക്.

വാഴനാര് കൊണ്ടുള്ള ലാംപ്ഷേഡുകൾ  മുതൽ ഇരിപ്പിടങ്ങളും കർട്ടനും വരെ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ഉപയോഗശേഷം മണ്ണിൽ ലയിച്ചു ചേരുമെന്നത് വാഴനാരിന്റെ പ്രത്യേകതയാണ്. വാക്വം ക്ലീൻ ചെയ്തുവേണം പൊടി മാറ്റാൻ. ഈർപ്പം തട്ടിയാൽ കരിമ്പനടിക്കാൻ സാധ്യതയുണ്ട് എന്നത്  ന്യൂനതയാണ്.

light-v2

ഫോട്ടോ തന്നെ വേണമെന്നില്ല, ഫോട്ടോ ഫ്രെയിം അല്ലെങ്കിൽ നാല് റീപ്പറുകൾ ചേർത്തുണ്ടാക്കിയ ഫ്രെയിം മാത്രം വച്ചാലും മുറിക്ക് അലങ്കാരമാണ്.

ഉയരം കുറഞ്ഞ ഒരു ഗോവണി ബാത്റൂമിലെ ഡ്രൈ ഏരിയയിൽ വച്ചാൽ അതിൽ ടവലുകളും  മറ്റു തുണികളും ഇടാൻ ഉപയോഗിക്കാം. കാഴ്ചയ്ക്കും ഭംഗിയാകും.

light-v4

ഇൻകാൻഡസെന്റ് ബൾബുകളുടെ അതേ ആകൃതിയുള്ള ലാംപുകൾ ട്രെൻഡ് ആണ്. ഒന്നിൽ കൂടുതൽ ഇത്തരം ബൾബുകൾ ഒരു ബോർഡിൽ പിടിപ്പിച്ച് സീലിങ്ങിൽ തൂക്കിയിടാം.

മെറ്റൽ ആർട് പീസുകൾ, മെറ്റൽ കൊണ്ടുള്ള വാഹനങ്ങളുടെ മിനിയേച്ചറുകൾ ഇതെല്ലാം ഇന്റീരിയർ ഡെക്കറേഷന് യോജിച്ചതാണ്.

light-v7

എർത്തേൺ നിറ ങ്ങളും പ്രിന്റുകളും എക്കാലത്തും പ്രിയപ്പെട്ടതാണ്.കന്റെംപ്രറി,ട്രെഡീഷനൽ വീടുകൾക്ക് ഒരുപോലെ ഇണങ്ങും.

ഫോൾസ് സീലിങ് നൽകി ലൈറ്റുകൾ പിടിപ്പിക്കുന്ന രീതിക്ക് ആരാധകർ ഇപ്പോൾ കുറവാണ്. ഫോൾസ് സീലിങ് ചെയ്യുന്നുണ്ടെങ്കിൽ വളരെ ലളിതമായി ചെയ്യാം.

light-v9

കസ്റ്റം കലണ്ടറുകളുടെ കാലമാണിത്. പല യാത്രകളുടെ അല്ലെങ്കിൽ മധുരിക്കുന്ന പല ഓർമകളുടെ ചിത്രങ്ങൾ ഉപയോഗിച്ച് കലണ്ടർ ഉണ്ടാക്കി പുതിയ വർഷത്തെ വരവേൽക്കാം.

ക്ലാസിക് ബ്ലൂ, നേവി ബ്ലൂ, സ്കൈ ബ്ലൂ, ഇന്റിഗോ നിറങ്ങളിലുള്ള ഇന്റീരിയർ ആക്സസറീസ് വെള്ള ഭിത്തികൾക്ക് വളരെ നന്നായി യോജിക്കും.

light-v10

മിനിമലിസ്റ്റിക് ശൈലിയാണ് ഇന്റീരിയറിൽ മിക്കവരും പിൻതുടരുന്നത്. സോഫ്ട് ഫർണിഷിങ്ങും ആർട്പീസുകളും മാത്രം മാറ്റി, വീടിനെ പുതുക്കിയെടുക്കുക എന്നതാണ് പുതിയ രീതി. ഇതിനായി ഭിത്തികളും സോഫയുമെല്ലാം ഇളം നിറങ്ങളിൽ ക്രമീകരിക്കാം.

പെഡസ്റ്റൽ ലാംപുകൾ ചെറിയ മുറിയിലേക്ക് യോജിച്ചതല്ല. ചെറിയ മുറികളിൽ ഹാങ്ങിങ് ലാംപുകൾ വയ്ക്കുമ്പോൾ തറ നിരപ്പിൽ സ്ഥലനഷ്ടം ഒഴിവാക്കാം. മുകളിൽനിന്ന് പ്രകാശം വരുന്നതിനാൽ കൂടുതൽ സ്ഥലം തോന്നിക്കുകയും ചെയ്യും. 

എല്ലാ ഭിത്തികളും തേച്ച് ഭംഗിയാക്കുന്നതിനു പകരം ഒരു ഭിത്തി ഇഷ്ടികയുടെ ടെക്സ്ചർ നിലനിർത്തി മുകളിൽ പെയിന്റ് അടിക്കുക. പരുക്കൻ തോന്നൽ ഉണ്ടാക്കുന്ന പെയിന്റിങ്ങോ മെറ്റൽ ആർട് പീസോ വച്ച് ഈ ഭിത്തി ഭംഗിയാക്കാം.

കൃത്രിമ വെളിച്ചം എത്ര നന്നായി ചെയ്തിട്ടുണ്ടെന്നു പറഞ്ഞാലും പ്രകൃതിദത്ത വെളിച്ചം ആവശ്യത്തിനു കിട്ടുന്നില്ലെങ്കിൽ ആ വീടിനു പൂർണതയില്ലെന്നു പറയാം. ജനലുകളും വാതിലുകളും ഇടയ്ക്കിടെ തുറന്നിടണം.  

light-v12 കടപ്പാട്: കൃഷ്ണദേവ്, L’ART DECOR, തിരുവനന്തപുരം, krishnadev.interio@gmail.com