Friday 20 May 2022 03:53 PM IST : By സ്വന്തം ലേഖകൻ

പെട്ടെന്ന് കായ്ക്കും; ടെറസിലും വിളയിക്കാം രുചിയൂറും പീച്ചിങ്ങ, അറിയേണ്ടതെല്ലാം

peechinga33445 കെ. പി. ഗംഗാദേവി, െഡപ്യൂട്ടി മാനേജർ, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരളം, പാലക്കാട്

നിലത്തും ടെറസ്സിലും വളർത്താൻ യോജിച്ച പച്ചക്കറിയാണ് പീച്ചിൽ. ഇതിലുണ്ടാകുന്ന കായ് പീച്ചിങ്ങ എന്ന പേരിലാണ് കൂടുതൽ പരിചിതം.

∙ വിത്ത് നടുന്നതിന് മുൻപ് അഞ്ച് – ആറ് മണിക്കൂർ സ്യൂഡോമോണാസ് ലായനിയിൽ കുതിർക്കുന്നത് ഉത്തമമാണ്. ഒരു ഗ്രോ ബാഗിൽ നാ ല് വിത്തുകൾ നടുക. അവ മുളച്ച ശേഷം കരുത്തുള്ള രണ്ട് ചെടികൾ നിർത്തണം.

∙ വള്ളി പടർന്നു തുടങ്ങുമ്പോൾ രണ്ട് – മൂന്ന് ചിരട്ട ചാണകം, ആട്ടിൻകാഷ്ടം എന്നിവ  ചേർത്ത വളവും കുറച്ചു മണ്ണും കൂടി ചേർത്ത് ഇളക്കുക. പടരാൻ പ ന്തൽ സൗകര്യം ഏർപ്പെടുത്തുക. ആ വശ്യാനുസരണം നന നൽകണം. 

∙ പത്ത് ദിവസത്തിലൊരിക്കൽ ജൈവസ്ലറി, ചാരം, ചാണകപ്പൊടി, മണ്ണിര കമ്പോസ്റ്റ് എന്നിവ ലഭ്യതയനുസരിച്ച് മാറി മാറി ചേർക്കുകയും മണ്ണിളക്കി നൽകുകയും വേണം.

∙ കായ പിടിച്ചു വരുമ്പോൾ കായീച്ച ശല്യം ഒഴിവാക്കാൻ കായകൾ കടലാസോ പ്ലാസ്റ്റിക് കവറോ ഉപയോഗിച്ച് പൊതിഞ്ഞ് വയ്ക്കാം. കായകൾക്ക് നല്ല തിളക്കവും ചെടികൾക്ക് നല്ല കരുത്തും കിട്ടാൻ പത്ത് ദിവസത്തിലൊരിക്കൽ ഫിഷ് അമിനോ ആസിഡ് െചടികളിൽ തളിച്ചു കൊടുക്കുന്നത് നല്ലതാണ്. 

∙ രോഗങ്ങൾ തടയാൻ ഒരു ലീറ്റർ വെള്ളത്തിൽ  ഇരുപത് ഗ്രാം സ്യൂഡോമോണാസ് ചേർത്ത് ചെടികളിൽ തളിക്കുകയും ചുവട്ടിൽ ഒഴിച്ചു നൽകുകയും വേണം.

Tags:
  • Vanitha Veedu