Friday 17 June 2022 03:23 PM IST : By ഡോ. അബ്ദുൾ ലത്തീഫ് .കെ

വീട്ടിൽ വളർത്താം ‘കുഞ്ഞൻ ദിനോസറുകളെ’; പച്ചക്കറിയും ഇത്തിരി വെയിലുമുണ്ടെങ്കിൽ ഇഗ്വാന ഹാപ്പിയാണ്

pet-ccccdinosss ഡോ. അബ്ദുൾ ലത്തീഫ് .കെ, എംവിഎസ്ഇ ക്ലിനിക്കൽ മെഡിസിൻ, വെറ്ററിനറി സർജൻ

യുവജനങ്ങളുടെ ഇടയിൽ താരപദവിയുള്ള അരുമജീവിയാണ് ഇഗ്വാന. ഭംഗിയും വൃത്തിയും ഉണ്ട്. ഒട്ടും ആക്രമണ സ്വഭാവമില്ല താനും. അതിനാൽ വീട്ടിലെ കുട്ടികൾക്കു പോലും പരിപാലിക്കാവുന്നതേയുള്ളൂ.

∙ മെക്സിക്കോ, ബ്രസീ ൽ, അർജന്റീന തുടങ്ങിയ രാജ്യങ്ങൾ ആണ് ഇവരുടെ സ്വദേശം. വളരെ ശാന്തസ്വഭാവിയായ സസ്യഭുക്കാണ് ഇഗ്വാന.

∙ ഏകദേശം രണ്ടാഴ്ച കൊണ്ട് തന്നെ വീട്ടിലെ അംഗങ്ങളുമായി ഇഗ്വാന നന്നായി ഇണങ്ങും.

∙ പതിനായിരത്തിൽ താഴെ  മാത്രം വില വരുന്ന ഗ്രീൻ ഇഗ്വാനയാണ് എണ്ണത്തിൽ കൂടുതലെങ്കിലും നീല, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങളിലുള്ള ഇഗ്വാനയും ലഭ്യമാണ്. വില താരതമ്യേന കൂടുമെന്ന് മാത്രം.

∙ ചീര, മല്ലിയില, ചെമ്പരത്തിപൂവ്, മത്തൻ ഇവയൊക്കെയാണ് ഇഷ്ടഭക്ഷണം. അതിനൊപ്പം ആവശ്യത്തിന് വെയിൽ കൊള്ളാനുള്ള സൗകര്യവുമുണ്ടെങ്കിൽ ഇഗ്വാനയ്ക്ക് അധികം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാറില്ല.

∙ രണ്ടര വയസ്സിലാണ് ഇവ പ്രായപൂർത്തി ആകുന്നത്. ബ്രീഡിങ് സീസണിൽ 50 മുട്ടകൾ വരെ ഇടും.

∙ പൊതുവേ കുറഞ്ഞ പരിചരണമേ ആവശ്യമുള്ളൂവെങ്കിലും ഭക്ഷണക്കാര്യത്തിലും വെയിൽ ഏൽക്കാനുള്ള അവസരമൊരുക്കുന്നതിലും പ്രത്യേക ശ്രദ്ധ പുലർത്തണം.

വിരലുകളുടെയോ വാലിന്റെയോ അറ്റം കൊഴിഞ്ഞു പോകുന്ന നേക്രോസിസ്, ത്വക്ക് രോഗങ്ങൾ, വായിൽ അൾസർ, വൈറ്റമിൻ ലഭിക്കാത്തത് കൊണ്ടുള്ള അസുഖങ്ങൾ, എല്ലുരോഗങ്ങൾ തുടങ്ങിയവ ഇവയിൽ അപൂർവമായി കാണപ്പെടുന്നുണ്ട്.   

Tags:
  • Vanitha Veedu