Saturday 29 October 2022 11:28 AM IST : By സ്വന്തം ലേഖകൻ

പച്ചപ്പും ഹരിതാഭയും വീട്ടിനുള്ളിൽ നിറയ്ക്കാൻ പ്ലാന്റർ സ്റ്റാൻഡുകള്‍; പരിപാലനം കൂടി അറിഞ്ഞോളൂ...

ladddd4565

പച്ചപ്പും ഹരിതാഭയും വീട്ടിനുള്ളിൽ നിറയ്ക്കാൻ വീടു നിറയെ ചെടികൾ നിരത്തുന്നത് അൽപം പഴയ കാര്യമാണ്. പകരം മനോഹരമായ പ്ലാന്റർ സ്റ്റാൻഡുകൾ നൽകി അവയ്ക്കു മുകളിൽ വ്യത്യസ്തമായ കുറച്ചു ചെടികൾ നന്നായി അറേഞ്ച് ചെയ്യുകയാണ് ഇപ്പോൾ വീടിനുള്ളിൽ ‘ഇൻ’ ആയ സ്റ്റൈൽ.

പക്ഷേ, പ്ലാന്റർ സ്റ്റാൻഡുകൾ തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഇതിൽ പ്രധാനം സാധാരണ തടി കൊണ്ടുള്ളവ വെള്ളം നനഞ്ഞാൽ ഭംഗി നഷ്ടപ്പെട്ട് നശിക്കാം. അതുകൊണ്ട് ട്രീറ്റഡ് വുഡ് സ്റ്റാൻഡുകൾ ഉപയോഗിക്കുന്നതാകും ഉചിതം.

മെറ്റൽ സ്റ്റാൻഡുകൾ തിരഞ്ഞെടുക്കുമ്പോൾ സ്റ്റെയിൻലെസ് സ്റ്റീലോ, ഗാൽവനൈസ് അയൺ പൈപ്പുകളോ (ജിഐ) ഉപയോഗിക്കാം. സാധാരണ മെറ്റൽ സ്റ്റാൻഡുകളാണെങ്കിൽ പ്രൈമർ കോട്ടിങ് നൽകി പെയിന്റ് ചെയ്യുകയോ പൗഡർ കോട്ടിങ് നൽകി ഭംഗി കൂട്ടുകയോ ചെയ്യാം. ആഴ്ചയിലൊരിക്കൽ പൊടി തുടച്ച് വൃത്തിയാക്കാൻ മറക്കല്ലേ.

leaf

മോക്കോവർ നൽകിയ പ്ലാന്റർ സ്റ്റാൻഡ്  

പഴയ ഏണി, കസേര, ജനാലയുടെ ഫ്രെയിം, കട്ടിലിന്റെ ചാര്...  ഇവയൊക്കെ പ്ലാന്റ് സ്റ്റാൻഡാക്കി മാറ്റാം. വൃത്തിയാക്കി പോളിഷ് ചെയ്തെടുക്കണോ പഴമയോടെ തന്നെ വയ്ക്കണോ എന്നത് ഇന്റീരിയർ സ്റ്റൈൽ അനുസരിച്ച് തീരുമാനിച്ചോളൂ...

_DSC0527

മിക്സ് ആൻഡ് മാച്ച്

മെറ്റൽ കാലുകളിൽ തടി ഫ്രെയിം പിടിപ്പിച്ച് അതിൽ ചെടി വച്ചിരിക്കുന്ന സ്റ്റാൻഡ് കണ്ടില്ലേ... ഇത്തരം മിക്സ് ആൻഡ് മാച്ച് പ്ലാന്റർ സ്റ്റാൻഡുകൾക്ക് ആരാധകരേറെയാണ്. ഈ സ്റ്റാൻഡ് പണിയാൻ, വലിയ അധ്വാനം വേണ്ടെന്നതാണ് പ്രധാന മെച്ചം.  

മരക്കഷണം ചെത്തിമിനുക്കി വൃത്തമാക്കാനോ ഷേപ് വരുത്താനോ ഒന്നും ശ്രമിച്ചിട്ടില്ല. മരത്തിനു പ്രകൃതി നൽകിയ ആകൃതിയിൽ ‘നാചുറൽ ലുക്കി’ ൽ പണിത ഇവ വീടിനും ഓഫിസ് സ്പേസിനും ഒരുപോലെ ഇണങ്ങും.

ബാൽക്കണിയിലും സിറ്റൗട്ടിലും ഇവ വച്ചാൽ പ്രകൃതിയോട് ഇണങ്ങിനിൽക്കും. മഴവെള്ളം വീഴാത്ത ഇടമായിരിക്കാൻ ശ്രദ്ധിക്കണം.

ഈ സ്റ്റാൻഡ് തന്നെ പല ഉയരത്തില്‍, പല വലുപ്പത്തിൽ പണിയാം. ഒരു സ്ഥലത്തു തന്നെ ഇവ കൂട്ടമായി അറേഞ്ച് ചെയ്ത് പല വലുപ്പത്തിലും നിറത്തിലുമുള്ള ചെടികൾ വയ്ക്കാം.

monstrea

ആറേ ആറ് വുഡ് പീസിൽ, സ്റ്റാൻഡ്

ദീർഘചതുരാകൃതിയിലുള്ള ആറ് വുഡ് പീസ് ഉണ്ടെങ്കിൽ പ്ലാന്റർ സ്റ്റാൻഡ് റെഡി. മിനിമലിസ്റ്റിക് അകത്തളങ്ങൾക്ക് ഇതിലും സിംപിൾ ഐഡിയ വേറെ കാണില്ല. വുഡ് പീസുകൾക്ക് നിറങ്ങൾ നൽകി, കോൺട്രാസ്റ്റ് കളർ പോട്ടിൽ ചെടികൾ വച്ച് കളർഫുൾ ആക്കുകയുമാകാം.

ഓഫിസിലേക്ക് സ്ലീക് സ്റ്റാൻഡ്

ഓഫിസ് സ്പേസിൽ അധികം ഇടമില്ല, എന്നാൽ പച്ചപ്പിന് സ്ഥാനം നൽകുകയും വേണം. ഈ അവസരത്തിൽ വേണ്ടത് ഒതുക്കമുള്ള, ഫ്ലോർ സ്പേസ് കളയാത്ത നീളൻ വുഡൻ സ്റ്റാൻഡ് ആണ്. ഓഫിസ് ഡെസ്കിനടുത്തോ മുറിയുടെ മൂലയിലോ ഗസ്റ്റ് സീറ്റിങ്ങിനരികിലോ വയ്ക്കാം.  

plants

ചെടികളുടെ വീട്

വീടിനകത്ത് ചെടികൾ നിറഞ്ഞ കുഞ്ഞുവീട്. മെറ്റൽ സ്റ്റാൻഡിൽ പണിത് റൂഫിൽ രണ്ട് ഓടു മേഞ്ഞതാണ് ഈ പ്ലാന്റ് സ്റ്റാൻഡ്. കൂടുതൽ ചെടികൾ വയ്ക്കണമെങ്കിൽ സ്റ്റാൻഡിന്റെ ഉയരം കൂട്ടി രണ്ടുവശത്തേക്കുമുള്ള ‘കൈകളുടെ’ എണ്ണം കൂട്ടിയാൽ മതി. ചെടിക്കു വെള്ളമൊഴിക്കുമ്പോൾ സ്റ്റാൻഡിൽ വീഴാം. അതുകൊണ്ട് വെള്ളം വീണാലും തുരുമ്പെടുക്കാത്ത മെറ്റീരിയലിൽ സ്റ്റാൻഡ് പണിയാൻ ശ്രദ്ധിക്കുക.  

ഫോക്കൽ പോയിന്റിൽ യുണീക് പീസ്

മുറ്റത്ത് കിടക്കുന്ന കരിങ്കല്ലും തടിക്കഷണവുമെല്ലാം ചെടിയോട് ചങ്ങാത്തം കൂടി വീട്ടകങ്ങളില്‍ എത്തുന്നുണ്ട്. പണച്ചെലവില്ലാതെ ക്ലാസിക് ലുക് സ്വന്തമാക്കാമെന്നതാണ് കാര്യം. വീടിന്റെ ഫോക്കൽ പോയിന്റിലെ യുണീക് പീസ് സ്ഥാനം നൽകാം ഈ സ്റ്റാൻഡിന്.   

സിംപിളാണ്, പവർഫുളും

ടീപ്പോയ് പണിയാൻ, അടുക്കളയിൽ ഷെ ൽഫ് പണിയാൻ... ജി ഐ ട്യൂബുകൾക്ക് വീട്ടിലെ പല ആവശ്യങ്ങൾക്കും വേണ്ടിവരാറുണ്ട്. പണി കഴിഞ്ഞ് ബാക്കി വരുന്ന ഇവ വെൽഡ് ചെയ്തെടുത്ത് പ്ലാന്റർ സ്റ്റാൻഡ് ആക്കുന്നതിനെ കുറിച്ചും ഇനി ചിന്തിക്കാം. കാഴ്ചയിൽ സിംപിളാണെങ്കിലും ബലമുള്ള സ്റ്റാൻഡാണ് ഇത്.

കടപ്പാട്: ഇൻ ഷേഡ്സ് ഇൻഡോർ പ്ലാന്റ്സ്, കുമാരനെല്ലൂർ, കോട്ടയം

Tags:
  • Vanitha Veedu