Friday 16 July 2021 01:29 PM IST : By സ്വന്തം ലേഖകൻ

മനസ്സിൽ കാണുന്ന ഏത് ആകൃതിയിലും ലൈറ്റ്, ലൈറ്റിങ്ങിലെ പുതിയ വിപ്ലവം പ്രൊഫൈൽ ലൈറ്റിങ്

lighting 1

വെളിച്ചം... അതെവിടെ വേണമെങ്കിലും നൽകാം. സീലിങ്ങിൽ, ചുമരിൽ, ഫോൾസ് സീലിങ്ങിനിടയിൽ, ടൈലിനിടയിൽ... വേണമെങ്കിൽ വെളിച്ചത്തിനു മുകളിലൂടെ നടക്കുകയുമാകാം. പ്രകാശം എവിടെയും ഉൾച്ചേർക്കാം (embedding) എന്നു മാത്രമല്ല, ഏതാകൃതിയിലും നൽകാം. ലൈറ്റിനുള്ളിൽ പേരെഴുതാം. ക്രിയാത്മകതയ്ക്കനുസരിച്ച് പാറ്റേൺ സൃഷ്ടിക്കാം. അതാണ് പ്രൊഫൈൽ ലൈറ്റിങ്. എൽഇഡി സ്ട്രിപ് ലൈറ്റിങ്ങിന്റെ പുതിയ പതിപ്പാണ് പ്രൊഫൈൽ ലൈറ്റിങ് എന്നറിയപ്പെടുന്നത്. ലൈറ്റിങ്ങിലെ പുതിയ വിപ്ലവമാണ് ഇത്. എക്സ്റ്റീരിയറിൽ ഉപയോഗിക്കാവുന്ന പ്രൊഫൈൽ ലൈറ്റുകളുമുണ്ട്. പലതരം അലുമിനിയം പ്രൊഫൈലുകൾ വിപണിയിൽ ലഭ്യമാണ്. ആറ് എംഎം മുതൽ ഒരടി വരെ വീതിയിൽ ലഭിക്കുന്ന ഇവയ്ക്ക് രണ്ട് മീറ്റർ നീളമുണ്ട്. പ്രൊഫൈലിനുള്ളിൽ അതിന്റെ അളവ് അനുസരിച്ചുള്ള ലൈറ്റുകൾ വച്ച് അതിനോടൊപ്പമുള്ള പ്ലാസ്റ്റിക് കവറിങ് കൊണ്ട് അടയ്ക്കുകയേ വേണ്ടൂ. പ്രൊഫൈലിന്റെ അറ്റത്ത് ഡ്രൈവ് ഉണ്ടാകും.

light 1

എവിടെയാണോ ലൈറ്റ് വേണ്ടത് അവിടെ ഈ പ്രൊഫൈലുകൾ ഘടിപ്പിച്ചാൽ മാത്രം മതിയാകും. ലൈറ്റ് കൊടുക്കേണ്ട ഇടങ്ങളിലെ പ്രതലം മുറിക്കാതെയും നൽകാൻ സാധിക്കുമെന്നത് ഇവയുടെ ഗുണമാണ്.അടുപ്പിച്ചടുപ്പിച്ചാണ് ഇതിൽ ബൾബുകൾ വരിക. ഊർജ ഉപയോഗം കൂടുതലായിരിക്കും. ജോയിന്റുകൾ അറിയാത്ത രീതിയിൽ വെളിച്ചം കാണാം. ലൈറ്റ് കൊണ്ടൊരു വര വരച്ചാൽ എങ്ങനെയുണ്ടാകുമോ അതു പോലിരിക്കും. അരിക് കാണുന്ന വിധത്തിലും കാണാത്ത വിധത്തിലും നൽകാം. നമ്മുടെ ഭാവനയ്ക്കനുസരിച്ച് എങ്ങനെ വേണമെങ്കിലും നൽകാമെന്നതാണ് പ്രൊഫൈൽ ലൈറ്റിന്റെ ഗുണം. ഉദാ‍ഹരണത്തിന് ചുമരിലെ ലൈറ്റ് സീലിങ്ങിലേക്കു നീട്ടി നൽകാം. ചുമരും സീലിങ്ങും തമ്മിലുള്ള ജോയിന്റ് അറിയുക പോലുമില്ല

Tags:
  • Vanitha Veedu