Tuesday 26 June 2018 03:14 PM IST : By ശ്രീദേവി

വെളുത്ത ആകാശത്ത് മഴവില്ല് ചിതറിയതുപോലെ; രഞ്ജിനിയുടെ പുതിയ ഫ്ലാറ്റ് കാണാം (വിഡിയോ)

ranjini-haridas0012 ഫോട്ടോ: ഹരികൃഷ്ണൻ

വെളുത്ത ആകാശത്ത് മഴവില്ല് പൊട്ടിത്തെറിച്ചതുപോലെ! രഞ്ജിനി ഹരിദാസിന്റെ പുതിയ ഫ്ളാറ്റിനെ ഇങ്ങനെ വിശേഷിപ്പിക്കാം. രഞ്ജിനിയുടെ ബൊഹീമിയൻ കാഴ്ചപ്പാടുകളുടെ പ്രതിഫലനമാണ് കൊച്ചി മരടിലെ 2600 ചതുരാശ്രയടിയുള്ള ഫ്ലാറ്റ്. പുതിയ ഫ്ലാറ്റിന്റെ ഇന്റീരിയർ ഡിസൈനർ രഞ്ജിനി തന്നെ! ഫ്ലാറ്റിന്റെ പുറത്തുനിന്നുതന്നെ വരാനിരിക്കുന്ന കാഴ്ചകളെക്കുറിച്ചുള്ള സൂചന കിട്ടും.

ranjini-hari004

ഡിസ്ട്രസ്ഡ് ശൈലിയിൽ നീല പെയിന്റടിച്ച കമാനാകൃതിയിലുള്ള വാതിൽ. ചുറ്റും നിറയെ ചെടികളും മുള കൊണ്ട് നിർമ്മിച്ച ഇരിപ്പിടവും. ചുവരിൽ ’രഞ്ജിനി ഹരിദാസ്’ എന്ന നെയിം ബോർഡ്. രഞ്ജിനിയുടെ അനിയൻ ശ്രീപ്രിയന്റെ കൂട്ടുകാരന്റെ സമ്മാനം. ബെൽ അടിച്ചപ്പോൾ വാതിൽ തുറന്നത് രഞ്ജിനി തന്നെ. തുടർന്നുള്ള വിശേഷങ്ങൾ താഴെ നൽകിയിരിക്കുന്ന വിഡിയോയിൽ കാണാം;