Wednesday 07 November 2018 03:00 PM IST : By സ്വന്തം ലേഖകൻ

റീസൈക്കിൾ ഗാർഡൻ! ആക്രി കൊണ്ട് ഭംഗിയാക്കാം വീട്

garden

വീട്ടിൽ ആവശ്യമില്ലാത്ത പ്ലാസ്റ്റിക്, ഫൈബർ, സ്റ്റീൽ, റബർ വസ്തുക്കളിൽ പലതും വൃത്തിയാക്കി െപയ്ന്റ് ചെയ്ത് ചെടികൾ നടാനുള്ള പാത്രങ്ങളായി ഉപയോഗിക്കാനാകും. ഈ വിധത്തിൽ പാഴ് വസ്തുക്കൾ ചട്ടികളാക്കി ചെടികൾ തയാറാക്കുന്ന റീസൈക്കിൾ ഗാർഡൻ ലോകമെങ്ങും ട്രെൻഡാണ്. അധികം െവയിൽ കിട്ടാത്ത വരാന്ത, മരത്തിന്റെ ചോല ഇവിടങ്ങളിൽ ഉദ്യാനം ഒരുക്കിയാൽ റീസൈക്കിൾ ചെയ്ത പാത്രങ്ങൾ കൂടുതൽ നാൾ ഭംഗിയോടെ നിൽക്കും.

പഴയ ആട്ടുകല്ലും ഉരലുമൊക്കെ തേച്ചു മിനുക്കി ക്ലിയർ വാർണീഷും പൂശി നടുവിലെ കുഴിയിൽ ഒതുങ്ങുന്ന പ്രകൃതമു ള്ള പൂച്ചെടി നട്ട് പുൽത്തകിടിയുടെ നടുവിൽ സ്ഥാപിച്ചാൽ പ്രത്യേകം അഴകും പഴമയുടെ സ്പർശവും കിട്ടും. കാർ ബാറ്ററിയുടെ ഉപയോഗശൂന്യമായ പ്ലാസ്റ്റിക്പെട്ടി, ഫ്ലഷ് ടാങ്ക്, ട യർ, മിക്സിയുടെ ബൗൾ, ചെറിയ ഫ്രിഡ്ജിന്റെ പുറംപെട്ടി തുടങ്ങിയവ ചെടി നടാനുള്ള പാത്രങ്ങളായി മാറ്റിയെടുക്കാം.

ഫ്രിഡ്‍ജാണ് ചെടി നടാനായി ഉപയോഗിക്കുന്നതെങ്കിൽ പുറത്തെ കെയ്സ് ഒഴിച്ച് മോട്ടോർ, കോയിൽ, തട്ടുകൾ, വാതി ൽ എല്ലാം നീക്കം ചെയ്യണം. താഴെ ഭാഗത്ത് വെള്ളം വാർന്നു പോകാനായി ആവശ്യാനുസരണം ദ്വാരങ്ങൾ ഇടണം. പുറം ഭംഗിയായി പെയിന്റ് ചെയ്ത് ചിത്രങ്ങളും വരച്ച് ആകർഷകമാക്കാം.

ഇനി അടിഭാഗത്ത് വലുപ്പമുള്ള മെറ്റൽ ചീളുകൾ നിരത്തി അതിനുള്ളിൽ പ്ലാസ്റ്റിക് നെറ്റ് വിരിക്കണം. ഇതിനു മുകളിൽ മിശ്രിതം നിറയ്ക്കാം. ഇങ്ങനെ തയാറാക്കിയ ഫ്രിഡ്ജിൽ ചെടികൾ കൂട്ടമായാണ് നടേണ്ടത്.

പഴയ ഫ്ലഷ് ടാങ്കാണ് ചെടി നടാനുള്ള പാത്രമായി മാറ്റുന്നതെങ്കിൽ ഉള്ളിലുള്ള ഫിറ്റിങ്സ് എല്ലാം മുഴുവനായി അഴിച്ചു നീക്കണം. ടാങ്കിന്റെ അടിഭാഗത്തെ വലിയ ദ്വാരം വഴി മിശ്രിതം പുറത്തേക്ക് പോകാതിരിക്കാൻ അലൂമിനിയം നെറ്റ് ദ്വാരത്തിനു മുകളിൽ വയ്ക്കാം. ഇതിനു മുകളിൽ 1–2 ഇഞ്ച് കനത്തിൽ ബേബി മെറ്റൽ നിറയ്ക്കണം. മെറ്റലിലേക്ക് നടീൽ മിശ്രിതം ഇറങ്ങാതിരിക്കാൻ മുകളിൽ പ്ലാസ്റ്റിക് നെറ്റ് ഉപയോഗിക്കാം. നെറ്റിനു മുകളിൽ ആവശ്യാനുസരണം മിശ്രിതം നിറച്ച് ചെടികൾ നടാം.

സ്റ്റീൽ പാത്രങ്ങളിൽ അധിക ജലം വാർന്നുപോകാനായി ദ്വാരങ്ങൾ ഇടുക അത്ര എളുപ്പമല്ല. ഇത്തരം പാത്രങ്ങളിൽ ദ്രാവക മിശ്രിതം നിറച്ച് അതിൽ വളരുവാൻ കഴിവുള്ള നീർബ്രഹ്മി, വാട്ടർ ലെറ്റ്യൂസ്, ആമസോൺ ചെടി ഇവ നടാം.

EDITOR’S PICK

'എന്റെ അമ്മയെ എനിക്ക്‌ തന്നൂടായിരുന്നോ' എന്ന്‌ നാളെയാ നരുന്ത് ജീവൻ നമ്മളോട് ചോദിക്കുക തന്നെ ചെയ്യും! കുറിപ്പ് വൈറൽ

അമ്മയെ ‘തല്ലിയ’ അച്ഛന് കുഞ്ഞുവാവയുടെ ചീത്ത വിളിയും അടിയും! ക്യൂട്ട് വിഡിയോ

‘‘ആ തീരുമാനം വളരെ വിഷമത്തോടെയായിരുന്നു’’; വിവാഹ മോചനത്തെക്കുറിച്ച് ആമിർ ഖാൻ

‘‘ബാലു അണ്ണന്‍ വിദേശത്തു പ്രോഗ്രാം ചെയ്യാന്‍ പോയി, ഞങ്ങളെ അണ്ണന്റെ സ്ഥാനത്തു നിന്ന് നയിക്കേണ്ട ആളാണ് ചേച്ചി’’; ലക്ഷ്മിയെ കണ്ട ഇഷാന്റെ വികാര നിർഭരമായ കുറിപ്പ്