Friday 04 October 2024 12:14 PM IST : By സ്വന്തം ലേഖകൻ

ചർമത്തെ അലട്ടുന്ന റിങ് വേം; ഓമനമൃഗങ്ങളിലെ ഫംഗൽ ഇൻഫെക്‌ഷൻ പ്രതിരോധിക്കാം, പരിഹരിക്കാം

ring-worm-cats

ഓമനമൃഗങ്ങളെ അലട്ടുന്ന ത്വക് രോഗങ്ങളില്‍ പ്രധാനമാണ് റിങ് വേം. ഒരു തരം ഫംഗല്‍ ഇൻഫെക്‌ഷൻ ആണിത്. അന്തരീക്ഷത്തിലെ ഈർപ്പവും ശരീരത്തിന്റെ സ്വഭാവികമായ ചൂടും കൂടിച്ചേരുമ്പോൾ ഈ രോഗം പെട്ടെന്നു പടരുന്നു. മഴക്കാലത്താണ് റിങ് വേം വർധിക്കുന്നത്.

∙ യീസ്റ്റ് ഇൻഫെക്‌ഷൻ (മാലസീഷ്യ) ഇതിനൊപ്പം വരുമ്പോൾ തൊലി ചുവക്കുകയും ചൊറിച്ചിൽ, വട്ടത്തിൽ രോ മം കൊഴിച്ചിൽ എന്നിങ്ങനെ രോഗലക്ഷണങ്ങൾ കാണപ്പെടുകയും ചെയ്യും. 

രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആ ഭാഗത്തെ തൊലി കറുത്ത് തഴമ്പ് പോലെ കട്ടി കൂടുകയും രോമം വരാത്ത തരത്തിൽ ഒരു പാച്ച് രൂപപ്പെടുകയും ചെയ്യും.

∙ ചർമം വൃത്തിയുള്ളതും വരണ്ടതുമായി സൂക്ഷിക്കുന്നതും ശുചിത്വം പാലിക്കുന്നതും ഫംഗല്‍ ഇൻഫെക്‌ഷൻ ഒഴിവാക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടതാണ്. 

∙ ആഴ്ചയിൽ രണ്ടു തവണ വീതം വെറ്റിനറി മെഡിക്കൽ ഷോപ്പുകളിൽ ലഭിക്കുന്ന ലൈം സൽഫർ ലായനി (Lime Sulfur dip) 10 മില്ലി എടുത്ത് 400 മില്ലി വെള്ളത്തിൽ കലക്കിയ ശേഷം ഇൻഫെക്‌ഷ ൻ ഉള്ള ഭാഗങ്ങളിൽ പുരട്ടി ഉണങ്ങാൻ അനുവദിച്ചാൽ രോഗം നിയന്ത്രിക്കാം. 

∙ഇതുകൊണ്ടും ഭേദമായില്ലെങ്കിൽ ആന്റി ഫംഗൽ മരുന്നുകൾ, ഷാംപൂകൾ, ഓയിന്റ്മെന്റുകൾ എ ന്നിവ ലഭ്യമാണ്. 

∙ പെട്ടെന്ന് പകരുന്നതിനാൽ മറ്റു മൃഗങ്ങളുമായി തൊലി സ്പർശിക്കാതെ ശ്രദ്ധിക്കലും പരിസര ശുദ്ധീകരണവും കൂടിച്ചേർന്നാലേ ചികിത്സ പൂർണമാകൂ.

കടപ്പാട്- ഡോ. അബ്ദുൾ ലത്തീഫ് .കെ, എംവിഎസ്ഇ ക്ലിനിക്കൽ മെഡിസിൻ, വെറ്ററിനറി സർജൻ

Tags:
  • Vanitha Veedu