Friday 11 June 2021 05:33 PM IST

എട്ടര സെന്റിലെ കന്റെം പ്രറി വീട്. കോർട് യാർഡും പച്ചപ്പും നിറഞ്ഞ ഇന്റീരിയർ വിശേഷങ്ങൾ അറിയാം.

Sunitha Nair

Sr. Subeditor, Vanitha veedu

radhakrishnan 1

ഓപൻ പ്ലാൻ, ഡബിൾ ഹൈറ്റ്, നാല് കിടപ്പുമുറികൾ, ഹോം തിയറ്റർ എന്നിങ്ങനെ കുറച്ച് ആവശ്യങ്ങളാണ് തിരുവനന്തപുരം കുറവങ്കോണത്തുള്ള ജോർജും ഭാര്യ മീനുവും ഡിസൈനർ രാധാകൃഷ്ണനു മുന്നിൽ അവതരിപ്പിച്ചത്. 3230 ചതുരശ്രയടിയിലുള്ള കന്റെം പ്രറി വീട്ടിൽ വീട്ടുകാരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റിയിട്ടുണ്ട്.

radhakrishnan 5

ചതുരാകൃതിയിലുള്ള എലിവേഷനിൽ ക്ലാഡിങ്, സിഎൻസി, സിമന്റ് വർക്കുകൾ നൽകിയിട്ടുണ്ട്. വഴിയുടെ അവസാനമാണ് ഈ വീട്. അതു കൊണ്ട് സ്വകാര്യതയുടെ പ്രശ്നമില്ലാത്തതിനാൽ ഉയരം കുറഞ്ഞ ചുറ്റുമതിലും ഓപൻ ഗേറ്റും കൊടുത്തു. സിറ്റ് ഔട്ട്‌, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, രണ്ടു കിടപ്പുമുറികൾ, അടുക്കള, വർക് ഏരിയ എന്നിവയാണ് താഴത്തെ നിലയിലുള്ളത്.

radhakrishnan 6

മുകളിലെ നിലയിൽ അപ്പർ ലിവിങ്, ഹോം തിയറ്റർ, രണ്ടു കിടപ്പുമുറികൾ, ബാൽക്കണി, ഓപൻ ടെറസ് എന്നിവയും. രണ്ടു നിലകളും തമ്മിൽ കാഴ്ചയാൽ ബന്ധിപ്പിച്ചിട്ടുണ്ട്. രണ്ടിലധികം കാറുകൾ പാർക് ചെയ്യാനുള്ള സൗകര്യത്തിലാണ് പോർച്ച് നിർമിച്ചത്. ലിവിങ് റൂമിനും ഡൈനിങ്ങിനും ഇടയിലുള്ള പാർട്ടീഷൻ ഇന്റീരിയറിന്റെ മോടി കൂട്ടുന്നു.

radhakrishnan 3

കോർട് യാർഡിന്റെ ഭാഗമായാണ് സ്റ്റെയർ വരുന്നത്. കോർട് യാർഡിൽ നിറയെ ചെടികൾ നൽകിയിട്ടുണ്ട്. കോർട് യാർഡിനു മുകളിലെ പർഗോളയിൽ സിഎൻസി കട്ടിങ് ചെയ്തു ഭംഗിയേകി. വായു സഞ്ചാരം ഉറപ്പാക്കിയാണ് കോർട് യാർഡ് നൽകിയത്. ഗോവണിയോടു ചേർന്നുള്ള ചുമരിൽ നാച്വറൽ സ്റ്റോൺ ക്ലാഡിങ് ചെയ്തു. തേക്ക് - വെനീർ ഫിനിഷിലാണ് ഇന്റീരിയർ വർക്കുകൾ ചെയ്തിരിക്കുന്നത്.

radhakrishnan 2

വെള്ള-വുഡ് തീ മിലാണ് ഇന്റീരിയർ. ജിപ്സം ഫോൾസ് സീലിങ്ങും വാം ലൈറ്റും ഇന്റീരിയറിന് മനോഹാരിതയേകുന്നു. മാർബിൾ ഫിനിഷിലുള്ള വിട്രിഫൈഡ് ടൈലാണ് ഫ്ലോറിങ്ങിന് ഉപയോഗിച്ചത്. എട്ടു പേർക്കിരിക്കാൻ പാകത്തിലാണ് ഹോം തിയറ്റർ സജ്ജീകരിച്ചിട്ടുള്ളത്. വീട്ടുകാരുടെ ആവശ്യപ്രകാരം മുകളിലെ നിലയിലെ കിടപ്പുമുറികളിൽ നിന്നും ബാൽക്കണി നൽകിയിട്ടുണ്ട്. ഇതു കൂടാതെ, കോമൺ ബാൽക്കണിയുമുണ്ട്.

radhakrishnan 7

ചാരനിറത്തിലാണ് അടുക്കള ഒരുക്കിയത്. കാബിനറ്റ് ഷട്ടറുകൾ ഗ്ലാസ് കൊണ്ടാണ്. ആർട്ടിഫിഷ്യൽ ഗ്രാനൈറ്റ് കൊണ്ടാണ് കൗണ്ടർ ടോപ്‌. ലിൻറൽ ലെവലിനു മുകളിലേക്കും വലിയ ഓപനിങ്ങുകൾ നൽകിയിട്ടുണ്ട്. ടഫൻഡ് ഗ്ലാസ് ഇട്ട ഈ ഓപനിങ്ങുകളിലൂടെ വീടിനുള്ളിൽ നിറയെ വെളിച്ചമെത്തുന്നു. ഫർണിച്ചറെല്ലാം കസ്റ്റമൈസ്ഡ് ആണ്.

radhakrishnan 4

കടപ്പാട്: രാധാകൃഷ്ണൻ 

എസ്ഡിസി ആർക്കിടെക്ട്സ് തിരുവനന്തപുരം

ഫോൺ: 94472 06623

Tags:
  • Vanitha Veedu