Wednesday 22 May 2024 09:16 AM IST

വല്ലപ്പോഴും എത്തുന്ന അതിഥിക്ക് എന്തിനു മുറി ? ഇതാണ് ന്യൂജെൻ വീടുകൾ...

Sunitha Nair

Sr. Subeditor, Vanitha veedu

online Master page

വീടു വയ്ക്കാൻ ആലോചിച്ചപ്പോൾ ടോമിനും രേഷ്മയ്ക്കും നാല് കിടപ്പുമുറികൾ വേണമെന്നായിരുന്നു ആഗ്രഹം. എന്നാൽ, വിസ്തീർണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മൂന്ന് കിടപ്പുമുറി മതിയെന്ന തീരുമാനത്തിലെത്തി. വല്ലപ്പോഴുമെത്തുന്ന അതിഥിക്കു വേണ്ടി ഒരു മുറിയുടെ ആവശ്യമില്ലല്ലോ. വേണമെങ്കിൽ ഭാവിയിൽ പണിയാനായി സ്ഥലം നീക്കിയിട്ടു. ക്രാഫ്റ്റിൽ തൽപരയായ രേഷ്മയുടെ കരവിരുതിൽ വിരിഞ്ഞ കൗതുക വസ്തുക്കളാണ് വീടിന് അലങ്കാരമാകുന്നത്.

online Master page2

∙ 10 സെന്റിലാണ് വീട്. പ്ലോട്ടിന്റെ പ്രത്യേകത കണക്കിലെടുത്ത് പില്ലർ ഫൗണ്ടേഷൻ നൽകി.

∙ ചരിഞ്ഞ മേൽക്കൂരയ്ക്കാണ് പ്രാമുഖ്യം. കുറച്ചിടത്ത് നിരപ്പായും വാർത്തിട്ടുണ്ട്. ചരിഞ്ഞ മേൽക്കൂരയിൽ‍ ട്രസ്സിട്ട് ഓടു വിരിച്ചു. പഴയ ഓട് വാങ്ങി അതേപടി ഉപയോഗിക്കുകയായിരുന്നു.

∙ വീതി കുറച്ച് നീളത്തിലാണ് വീടിന്റെ ഡിസൈൻ. നീളത്തിൽ നൽകുമ്പോൾ വിസ്തീർണം കുറയും. അതിനു വേണ്ടിയാണ് അങ്ങനെ ചെയ്തത്.

∙ ലിവിങ് റൂമിൽ പ്രെയർ ഏരിയ ഉൾപ്പെടുത്തി സ്ഥലം ലാഭിച്ചു.

online Master page3

∙ ‘എൽ’ ആകൃതിയിലാണ് അടുക്കളയുടെ രൂപകല്പന. വർക്ഏരിയയോടു ചേർന്ന് ജോലി ക്കാർക്കുള്ള മുറിക്കും ടോയ്‍ലറ്റിനും സ്ഥലം ക ണ്ടെത്തി. അടുക്കളയിൽ കൗണ്ടർടോപ്, സ്റ്റോറേജ്, നടക്കാനുള്ള സ്ഥലം ഇത്രയും മതി. ബാക്കി സ്ഥലം ഇതുപോലെ പ്രയോജനപ്പെടുത്താം.

∙ ഫാമിലി ലിവിങ്, അടുക്കള, ഡൈനിങ് എന്നിവ ഓപ്പൻ ആണ്. നേർരേഖയിൽ വരുന്ന ഈയിടമാണ് വീടിന്റെ ശ്രദ്ധാകേന്ദ്രം.

∙ ഫാമിലി ലിവിങ്ങിൽ നിന്ന് ഓടിട്ട വരാന്തയിലേക്കിറങ്ങാം. പുറത്തെ ഭംഗി ആസ്വദിക്കാനായി ഇവിടെ ഇരിപ്പിടങ്ങൾ നൽകിയിട്ടുണ്ട്.

∙ സ്റ്റെയറിന്റെ ഭാഗമായി കോർട‌്യാർഡ് നൽകിയിട്ടുണ്ട്. കോർട്‍യാർഡിനു മുകളിൽ പർഗോള നൽകി വെളിച്ചത്തെ സ്വാഗതം ചെയ്യുന്നു.

∙ ലിവിങ്ങും ഫാമിലി ലിവിങ്ങും തമ്മിൽ വേർതിരിക്കാന്‍ പാർട്ടീഷൻ നൽകിയിട്ടുണ്ട്. ഒരു ഭാഗത്ത് ബുക്‌ഷെൽഫും മറുഭാഗത്ത് അലങ്കാരവ സ്തുക്കളും വച്ച് മോടി കൂട്ടിയിരിക്കുകയാണ്. ലാമിനേറ്റ് ചെയ്ത മറൈൻ പ്ലൈവുഡ് കൊണ്ടാണ് പാർട്ടീഷൻ.

∙കിടപ്പുമുറികളിലെല്ലാം സ്റ്റഡി സ്പേസ് നൽകിയിട്ടുണ്ട്.

∙ എല്ലാ മുറികളിലും ക്രോസ് വെന്റിലേഷൻ ഉറപ്പാക്കി.

PROJECT FACTS:

Area: 2120 sqft Owner: ടോം സിറിൾ ജോൺ & രേഷ്മ Location: കാക്കനാട്, കൊച്ചി Design: കുമാർ & കുമാർ ഡിസൈനേഴ്സ്, തൊടുപുഴ Email: kumar.poovathinkal@gmail.com