Monday 03 September 2018 02:09 PM IST : By സ്വന്തം ലേഖകൻ

മഴ തകർത്ത വീടിനെയോർത്ത് സങ്കടപ്പെടേണ്ട; ദിവസങ്ങൾ കൊണ്ട് തുച്ഛമായ ചെലവിൽ നിർമ്മിക്കാം സസ്റ്റൈനബിൾ ഷെൽ‌ട്ടറുകൾ–വിഡിയോ

veedu

ദുരിതപ്രളയം വിതച്ച ആഘാതത്തിൽ നിന്നും മലയാളി ഇനിയും കര കയറിയിട്ടില്ല. പെയ്തൊഴിയാത്ത മഴ തകർത്തു തരിപ്പണമാക്കിയ വീടും മറ്റ് വസ്തു വകകളും കണ്ട് കണ്ണീർവാർക്കുകയാണ് സാധാരണ ജനങ്ങൾ. നവകേരള നിർമ്മിതിക്കായി നാം  ഒറ്റക്കെട്ടോടെ മുന്നോട്ടു പോകുമ്പോൾ കടമ്പകളുമേറെയുണ്ട്. പ്രളയജലത്തിൽ വീട് തകർന്നു പോയവരുടെ പുനരധിവാസമാണ് ഏറ്റവും വലിയ വെല്ലുവിളി. വീട്ടിലേക്ക് പോകാൻ കഴിയാതെ ഇപ്പോഴും ക്യാമ്പുകളിൽ ദിവസങ്ങൾ തള്ളിനീക്കുന്ന നൂറുകണക്കിന് പേർ നമുക്ക് മുന്നിൽ നൊമ്പരക്കാഴ്ചയാകുന്നതും അങ്ങനെയാണ്.

ഇപ്പോഴിതാ പുനരധിവാസം എന്ന ശ്രമകരമായ ദൗത്യത്തിന് ആശ്വാസമാകുകയാണ് സസ്റ്റൈനബിൾ ഷെൽട്ടർ എന്ന നൂതന ആശയം (Sustainable shelter). വെള്ളക്കെട്ടൊഴിഞ്ഞു പോകാത്ത പ്രദേശങ്ങളിൽ പോലും നിർമ്മിക്കാവുന്ന താത്കാലിക ഷെൽട്ടറുകളാണ് വീടില്ലാത്തവർക്ക് ആശ്രയമാകുന്നത്.

മിതമായ ചെലവിൽ അത്യാവശ്യം സൗകര്യങ്ങളോടെ കേവലം ദിവസങ്ങൾ കൊണ്ട് മാത്രം നിർമ്മിക്കാൻ കഴിയും എന്നതാണ് സസ്റ്റൈനബിൾ ഷെൽട്ടറുകളെ ശ്രദ്ധേയമാക്കുന്നത്. ലിവിംഗ് കം ഡൈനിംഗ് റൂം, രണ്ട് അറ്റാച്ച്ഡ് ബെഡ്റൂമുകൾ, ഒരു കിച്ചൺ എന്നിവയാണ് ഈ ഷെൽട്ടറുകളുടെ സവിശേഷത. 550 സ്ക്വയർ ഫീറ്റിൽ ഇത്രയും സൗകര്യങ്ങളോടെ ഈ ഷെൽട്ടറുകൾ പണിതുയർത്താം എന്നതാണ് പ്രത്യേകത. മൈൽഡ് സ്റ്റീൽ പൈപ്പ്, ഗാൽവനിക് അയൺ പൈപ്പ്, സിമന്റ് ഫൈബർ എന്നിവയാണ് ഇത്തരം താത്കാലിക ഷെൽട്ടറുകളുടെ പ്രധാന നിർമ്മാണ സാമഗ്രികൾ. സാധാരണ രീതിയിൽ 10 മുതൽ 15 വരെ ദിവസം കൊണ്ട് ഇത്തരം വീടുകൾ നിർമ്മിക്കാനാകുമെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു.

റീഹാബ് ഷെൽട്ടറുകളുടെ നിർമ്മാണ രീതി കാണാം; വിഡിയോ–