Thursday 25 January 2018 04:47 PM IST : By സ്വന്തം ലേഖകൻ

’വീട്’ കാണാൻ കുടുംബസമേതം ദിലീഷ് പോത്തനെത്തി!

dileesh-pothan-vanitha-veedu-exhibition

സ്വപ്നഗൃഹത്തിനു വേണ്ടതെല്ലാം ഒരുക്കിയിരിക്കുന്ന സെറ വനിത വീട് പ്രദർശനം കാണാൻ സൂപ്പർഹിറ്റ് സംവിധായകൻ ദിലീഷ് പോത്തനും കുടുംബവും എത്തി. ഇനി രണ്ടു നാൾ കൂടിയാണ് പ്രദർശനം നടക്കുക. കോട്ടയം നാഗമ്പടം മൈതാനത്തെ പൂർണമായും ശീതീകരിച്ച പന്തലിൽ  മുഖ്യ പ്രായോജകരായ സെറയുടെ പവിലിയനിൽ എല്ലാവിധ സാനിറ്ററി ഉൽപന്നങ്ങളുടെയും ടൈലുകളുടെയും വിപുലമായ ശ്രേണിയാണ് ഒരുക്കിയിരിക്കുന്നത്.

കൂടാതെ സെറയുടെ പ്രീമിയം ബ്രാൻഡായ ഇസ്‌വിയയുടെയും പ്രത്യേക ശേഖരം മേളയിലുണ്ട്. സ്റ്റോറീസ് ഗ്ലോബൽ ഹോം കോൺസെപ്റ്റ്സ് ആണ് പ്രദർശനത്തിന്റെ സഹപ്രായോജകർ. സ്റ്റോറീസ് ഒരുക്കിയിട്ടുള്ള 19 രാജ്യങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളും ഹണ്ടർ ഡഗ്ലസ് വിൻഡോ സൊലുഷൻസിലെ ബ്ലെന്റുകൾ ഷേഡുകൾ എന്നിവ സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

dileesh-pothan980

പത്തു വർഷം വാറന്റിയും ബൈബാക്ക് ഓഫറുമായി ടിയാര സ്റ്റെയിൻലെസ് സ്റ്റീൽ വാട്ടർ ടാങ്കുകൾ. വിഗാർഡ് സോളർ വാട്ടർ ഹീറ്ററുകൾക്കൊപ്പം 5000 രൂപ വിലമതിക്കുന്ന ഗ്യാസ് സ്റ്റൗ. ഇഎൽ സോളർ, സൗരാ സോളർ, സൂഖാം എന്നിവരുടെ എക്സിബിഷൻ ഓഫർ. ബ്യുടൈൽ ഒരുക്കുന്ന റൂഫിങ് ടൈലുകളും ഫ്ലോർ ടൈലുകളും. സെറാമിക്ക് ടൈലുകളുമായി വ്യത്യസ്ത ശ്രേണിയിലുള്ള റൂഫിങ് മെറ്റീരിയലുകളുണ്ട്. എൽബാ ഇന്റീരിയേഴ്സ് ഒരുക്കുന്ന വാർഡ്രോബും കിച്ചൻ സെറ്റും ടിവി യൂണിറ്റും.

മെറിക്കോൺ ഇന്റീരിയേഴ്സ് ഒരുക്കുന്ന പ്രത്യേക എക്സിബിഷൻ വാറന്റിയോടു കൂടിയുള്ള കിച്ചനും അഭിമാൻ ഇന്റീരിയേഴ്സ് ഒരുക്കുന്ന പത്തുശതമാനം കിഴിവോടു കൂടിയ കിച്ചൻ ഇന്റീരിയർ പാക്കേജും. ഈറോസ് ഇന്റീരിയേഴ്സ് ഒരുക്കുന്ന ഇന്റീരിയർ പാക്കേജുകളും മെറിറ്റ് ഹോംസിന്റെ കംപ്ലീറ്റ് ഹോം സൊലുഷനും 15 വർഷ വാറന്റിയോടുകൂടി ഗോദ്റേജ് കിച്ചനും മേളയിലുണ്ട്.

dileesh-pothan34