Thursday 02 August 2018 02:12 PM IST : By സ്വന്തം ലേഖകൻ

വനിത വീട് ആർക്കിടെക്ചർ അവാർഡ്സ് മൂന്നിന് കൊച്ചിയിൽ‌

vanitha-veedu-arch-2018

രൂപകൽപനാ രംഗത്തെ മികവിന് ആദരമൊരുക്കി വനിത വീട് ആർക്കിടെക്ചർ അവാർഡ് പ്രഖ്യാപനവും വിതരണവും മൂന്നിന് കൊച്ചിയിൽ നടക്കും. മൽസരത്തിനെത്തിയ ഇരൂന്നൂറോളം എൻട്രികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവയുടെ അവതരണം വിലയിരുത്തിയ ശേഷമാണ് വിജയികളെ പ്രഖ്യാപിക്കുക.

മികച്ച നിർമിതികളൊരുക്കിയ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി മലയാളികളുടെ പ്രിയപ്പെട്ട ആർക്കിടെക്ചർ ആൻഡ്  ഡിസൈൻ മാസിക വനിത വീട് ആണ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. റെസിഡൻസ്, റെസിഡൻഷ്യൽ ഇന്റീരിയർ, റെനവേറ്റഡ് റെസിഡൻസ്, യങ് ആർക്കിടെക്ട്, പബ്ലിക് അർബൻ ബിൽഡിങ്, കൊമേഴ്സ്യൽ പ്രോജക്ട്, ഹോസ്പിറ്റാലിറ്റി പ്രോജക്ട്, മാസ് ഹൗസിങ് പ്രോജക്ട് എന്നീ എട്ട് വിഭാഗങ്ങളിലാണ് അവാർഡ് നൽകുക.

പ്രശസ്ത ആർക്കിടെക്ടുമാരായ പ്രഫ. റിച്ചാർഡ് ഹോ (സിംഗപ്പൂർ), സ‍‍ഞ്ജയ് കൻവിന്ദെ (ന്യൂഡൽഹി), ഡോ. ബി. ശശി ഭൂഷൺ (മൈസൂർ) എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ നിശ്ചയിക്കുക. ആർക്കിടെക്ട് ഡോ. മനോജ് കിനിയാണ് സാങ്കേതിക ഉപദേഷ്ടാവ്. എംആർഎഫ് വോപൊക്യുവർ പെയിന്റ്സ് ആണ് പരിപാടിയുടെ മുഖ്യപ്രായോജകർ. ട്രോജൻ പ്ലൈവുഡ്, ഹിന്റ്‌വെയർ എന്നിവർ സഹ പ്രായോജകരാണ്.

രൂപകൽപനാരംഗത്തെ പ്രമുഖർ ഒത്തുചേരുന്ന പുരസ്കാരദാന ചടങ്ങിന് ബോൾഗാട്ടിയിലെ ലുലു ഗ്രാൻഡ് ഹയാത്ത് രാജ്യാന്തര കൺവൻഷൻ സെന്ററാണ് വേദി.  ജൂറി അംഗങ്ങളായ പ്രഫ. റിച്ചാർഡ് ഹോ, സഞ്ജയ് കൻവിന്ദെ എന്നിവരുടെ പ്രഭാഷണം വേദിയെ സമ്പന്നമാക്കും. ക്ഷണിക്കപ്പെട്ടവർക്കാണ് ചടങ്ങിൽ പ്രവേശനം.