Saturday 16 February 2019 05:05 PM IST : By സ്വന്തം ലേഖകൻ

ലൈറ്റിങ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ; ചെലവ് ചുരുക്കി ഭംഗി വർദ്ധിപ്പിക്കാം!

Flat Kochi.indd

മതിയായ പ്രകാശം ഉണ്ടെങ്കിൽ മാത്രമേ അകത്തളങ്ങളുടെ അഴക് തെളിഞ്ഞു കാണൂ. ലൈറ്റിങ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ ചെലവ് കുറയ്ക്കുകയും ഇന്റീരിയറിന്റെ ഭംഗി വർധിപ്പിക്കുകയും ചെയ്യാം.

രാവും പകലും വെളിച്ചം നിറയട്ടെ

വീടിന്റെ പ്ലാൻ വരയ്ക്കുമ്പോൾത്തന്നെ ലൈറ്റ്, ഫാൻ, ഇലക്ട്രിക് ഉപകരണങ്ങൾ തുടങ്ങിയവ എവിടെ വേണമെന്ന് തീരുമാനിക്കണം. പ്ലാൻ വരച്ചു കഴിഞ്ഞാലുടൻ ഇവയെല്ലാം വ്യക്തമാക്കിക്കൊണ്ടുള്ള ഇലക്ട്രിക് ലേ ഔട്ട് തയാറാക്കി നൽകാൻ പറയാം. ഇതനുസരിച്ചു ചെയ്യാൻ വിദഗ്ധനായ ഇലക്ട്രീഷനെ ഏൽപിച്ചാൽ അധികചെലവ് ഒഴിവാക്കാം.

∙ലൈറ്റിങ് ചെയ്യേണ്ട സ്ഥലം, ആ സ്ഥലത്തിന്റെ മൂഡ്, ഏതു ഭാഗമാണ് ഹൈലൈറ്റ് െചയ്യേണ്ടത്, എന്തൊക്കെ പ്രവൃത്തികളാണ് അവിടെ ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്നീ കാര്യങ്ങൾ ആദ്യം നിശ്ചയിക്കുക. അതിനു ശേഷം ലൈറ്റിന്റെ സ്ഥാനം, ഏതു തരം ബൾബ് വേണം, ഏതൊക്കെ തരം ഇഫക്ട് വേണം എന്നിവ തീരുമാനിക്കുക.

∙ വൈദ്യുതി നിരക്ക് കുറയ്ക്കാൻ സഹായിക്കുന്ന രീതിയിൽ ലൈറ്റിങ് ചെയ്യാൻ ശ്രദ്ധിക്കണം. കുറഞ്ഞ വൈദ്യുതി ഉപയോഗിച്ചു കൂടുതൽ പ്രകാശം നൽകുന്ന ലൈറ്റ് തിരഞ്ഞെടുക്കണം. എൽഇഡി ലൈറ്റുകൾക്ക് ചെലവ് കൂടുതലാണെങ്കിലും ദീർഘകാല ഉപയോഗം കൊണ്ട് വൈദ്യുതി ലാഭിക്കാം.

∙പകൽ സമയത്ത് വെളിച്ചം കുറച്ചും രാത്രിയിൽ വെളിച്ചം കൂട്ടിയും ഇടാവുന്ന ലൈറ്റുകൾ വിപണിയിൽ ലഭ്യമാണ്. ഇവ തിരഞ്ഞെടുക്കാം.

∙ സ്വിച്ച്ബോർഡുകളുടെ സ്ഥാനം നേരനത്തേ തന്നെ തീരുമാനിച്ചു പൈപ്പ് കോൺക്രീറ്റിനുള്ളിൽ ഇട്ടുവച്ചാൽ പണി തീർന്നതിനു ശേഷം കുത്തിപ്പൊളിക്കുന്നതും അനാവശ്യ ചെലവ് ഉണ്ടാകുന്നതും ഒഴിവാക്കാം. സ്വിച്ച് ബോക്സുകളെ ബന്ധിപ്പിക്കാൻ ആവശ്യമായ പൈപ്പുകളും വയറുകളും കഴിവതും കുറച്ചു മാത്രം ഉപയോഗിക്കേണ്ട രീതിയിൽ പ്ലാൻ ചെയ്യണം. പ്ലഗ് സോക്കറ്റുകൾ ഉപയോഗിക്കുന്നില്ലെങ്കിലും േലാഡ് ആയി കണക്കാക്കുന്നതിനാൽ ഇവ ബുദ്ധിപൂർവം നൽകാൻ ശ്രദ്ധിക്കുക.

∙ സ്വിച്ചുകൾ പിടിപ്പിക്കുമ്പോൾ രണ്ടു മുറികൾക്കു പെതുവായുള്ള ചുമർ തിരഞ്ഞെടുക്കുകയാണെങ്കിൽ രണ്ടു ഭാഗത്തേക്കു വയർ വലിക്കുന്നത് ഒഴിവാക്കാം. ആവശ്യത്തിനു മാത്രം സ്വിച്ചുകൾ നൽകാൻ ശ്രദ്ധിക്കുക.

∙ ഇന്റീരിയർ തീമിനിണങ്ങുന്ന തരത്തിൽ ലാംപ്ഷേഡുകൾ നൽകുന്നത് അകത്തളത്തിന്റെ ഭംഗി വർധിപ്പിക്കാൻ സ ഹായിക്കും.