Monday 28 February 2022 02:27 PM IST : By സ്വന്തം ലേഖകൻ

‘ഈ തെറ്റുകൾ വരുത്തരുതേ..’; വീടിന്റെ ഇന്റീരിയർ ഒരുക്കുമ്പോൾ അബദ്ധങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കാം

interior-mistttt കടപ്പാട്: രഞ്ജിത് പുത്തൻപുരയിൽ, ഇന്റീരിയർ ഡിസൈനർ & മാനേജിങ് ഡയറക്ടർ, രഞ്ജിത് അസോഷ്യേറ്റ്സ്, കൊച്ചി

കുറ്റമറ്റതായി ഇന്റീരിയർ ഡിസൈൻ ഒരുക്കാൻ മിക്കവരും വരുത്തുന്ന ചില അബദ്ധങ്ങൾ അറിയാം, അവ ചെയ്യാതിരിക്കാം.

∙ പ്ലാനിങ് ചെയ്യുമ്പോൾ തന്നെ ഇന്റീരിയർ ലേഔട്ടും മനസ്സില്‍ കാണണം. സ്ട്രക്ചറൽ വർക്, ഇലക്ട്രിക്കൽ വർക്, പ്ലാസ്റ്ററിങ്, പ്ലമിങ്, പുട്ടിയിടൽ, സാൻഡിങ് – പ്രൈമർ, സീലിങ് വർക്, ടൈൽ വർക്, ഫസ്റ്റ് കോട്ട് കളറിങ്, ഫർണിഷിങ് വർക്, ഫൈനൽ കോട്ട് കളറിങ്, ടൈൽ ജോയിന്റ് ഫില്ലിങ്. ഈ രീതിയില്‍ പണി പൂർത്തീകരിച്ചാൽ വീടുപണി ക‍‍ൃത്യമായി നടക്കും.  

∙ ഓരോ മുറിയും ആർക്ക് എന്ന് ആദ്യമേ തീരുമാനിക്കണം. കുട്ടികളുടെ മുറിക്കു വേണ്ട സൗകര്യങ്ങളല്ല, വീട്ടിലെ മുത്തച്ഛനും മുത്തശ്ശിക്കും വേണ്ടത് എന്നോർക്കുക.

∙ ഇന്റീരിയർ ഡിസൈനിങ്ങിന്റെ ഒരു ഭാഗമായി ഫ്ലോറിങ് കണ്ട് അതനുസരിച്ചു വേണം മെറ്റീരിയൽ തീരുമാനിക്കാൻ. മിക്കവരും അധിക തുക ഫ്ലോറിങ്ങിനു ചെലവാക്കി ഫർണിഷിങ്ങിന്റെ ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യാറുണ്ട്. ഇതു ശരിയല്ല.

∙ എത്ര ചെറിയ ബാത്റൂമിലും ഡ്രൈ ഏരിയ, വെറ്റ് ഏരിയ തിരിക്കുന്നത് നല്ലതാണ്. ബാത്റൂം വാതിൽ തുറക്കുമ്പോൾ വാഷ് ബേസിനും ക്ലോസറ്റും വേണം ആദ്യം വരാൻ.

ഏറ്റവും അവസാന ഭാഗത്ത് വെറ്റ് ഏരിയ വയ്ക്കാം.

∙ നിർമാണവസ്തുക്കളുടെ ലഭ്യത, പണിക്കാരുടെ ലഭ്യത എന്നിവയെല്ലാം മുന്നിൽ കണ്ട് മികച്ച ഡിസൈൻ ഉറപ്പിക്കുക. ഇന്റീരിയർ ഡിസൈൻ ഒരിക്കൽ തീരുമാനിച്ചു കഴിഞ്ഞാൽ പിന്നീട് മാറ്റി ചിന്തിക്കരുത്.

കടപ്പാട്: രഞ്ജിത് പുത്തൻപുരയിൽ, ഇന്റീരിയർ ഡിസൈനർ & മാനേജിങ് ഡയറക്ടർ, രഞ്ജിത് അസോഷ്യേറ്റ്സ്, കൊച്ചി

Tags:
  • Vanitha Veedu