Thursday 08 March 2018 11:44 AM IST

ജേർണലിസം പഠിച്ചിട്ട് നായപിടുത്തത്തിന് ഇറങ്ങിയ ആളെപ്പറ്റി കേട്ടിട്ടുണ്ടോ? സാലി കണ്ണന്റെ കഥയറിയാം..

Nithin Joseph

Sub Editor

wday3

ജേർണലിസം പഠിച്ചിട്ട് നായപിടുത്തത്തിന് ഇറങ്ങിയ ആളെപ്പറ്റി കേട്ടിട്ടുണ്ടോ? ആ ആളുടെ പേരാണ് സാലി കണ്ണൻ. തൃശൂർ വരയിടം സ്വദേശിയായ സാലി അപ്രതീക്ഷിതമായിട്ട് ഈ മേഖലയിലേക്ക് വന്നതല്ല. വെറ്ററിനറി ഡോക്ടർ ആകണമെന്നായിരുന്നു ചെറുപ്പത്തിലെ ആഗ്രഹം. എന്നാൽ, ഒരുപാട് മൃഗങ്ങളെ കീറിമുറിച്ച് പഠിക്കേണ്ടി വരുമെന്ന പേടി കൊണ്ട് മോഹം പാതിവഴിയിൽ ഉപേക്ഷിച്ചു. മൃഗങ്ങൾ വേദന അനുഭവിക്കുന്നത് സാലിക്ക് കണ്ടുനിൽക്കാനാകില്ല. കോളജിലെ പഠനം കഴിഞ്ഞ് മാധ്യമപ്രവർത്തകയാകാതെ, തനിക്കേറെ ഇഷ്ടപ്പെട്ട മൃഗങ്ങളെ സംരക്ഷിക്കാൻ തന്നാൽ കഴിയുന്നത് ചെയ്യണമെന്ന തീരുമാനമെടുത്തു. അങ്ങനെ, PAWS (പീപ്പിൾ ഫോർ അനിമൽ വെൽഫെയർ സർവീസസ്) എന്ന സംഘടനയിൽ വോളന്റിയറായി പ്രവർത്തിച്ചു.

വിനോദമല്ല, സേവനം

‘തെരുവുനായ്ക്കളെ ക്രൂരമായി കൊന്നു തള്ളുന്നതിനു പ കരം, അവയെ പിടിച്ച് ഡോക്ടർമാരുടെ സഹായത്തോടെ വന്ധ്യംകരണം നടത്തി, തിരികെ വിടുകയാണ് ഞങ്ങളുടെ ദൗത്യം. അത്ര എളുപ്പമായിരുന്നില്ല ജോലി. നായ്ക്കൾ കൈ യിൽ വന്ന് പെടുന്നത് പരിക്കേറ്റ് ചോരയൊലിക്കുന്ന അവസ്ഥയിലായിരിക്കും. മരുന്നും ചികിൽസയും ലഭ്യമാക്കാൻ ചിലപ്പോൾ മണിക്കൂറുകൾ കാത്തിരിക്കേണ്ട സാഹചര്യം ഉ ണ്ടാകും. ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ പ്രഥമ ശുശ്രൂഷ കൊടുക്കേണ്ടത് അത്യാവശ്യമാണ്. ഈ ചിന്തയിൽ നിന്നാണ് ഊട്ടിയിൽ വേൾഡ്‌വൈഡ് വെറ്ററിനറി സർവീസിൽ (ഡബ്ല്യൂ.വി.സി) ട്രെയിനിങ് കോഴ്സ് ചെയ്തത്.’

സാലിയെപ്പോലെ തന്നെ മൃഗസ്നേഹിയായ ഭർത്താവ് കണ്ണനും ട്രെയിനിങ്ങിൽ പങ്കെടുത്തു. തെരുവുനായ്ക്കളെ എ ങ്ങനെ പിടിക്കാം, സംരക്ഷിക്കാം, പ്രഥമ ശുശ്രൂഷ കൊടുക്കാം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പഠിച്ചത്. ഇപ്പോൾ പ്രഥമ ശുശ്രൂഷ തനിയെ ചെയ്യാൻ സാലിക്ക് ബുദ്ധിമുട്ടില്ല.

അനിമൽ വെൽഫെയർ ബോർഡിൽനിന്ന് ഓണററി അനിമൽ വെൽഫെയർ ഓഫിസർ സർട്ടിഫിക്കറ്റ് നേടിയ സാ ലിക്ക് മൃഗങ്ങളോട് ക്രൂരത കാട്ടുന്നവർക്കെതിരേ സ്വമേധയാ കേസെടുക്കാനുള്ള അധികാരമുണ്ട്. പിന്നീട് ഹ്യുമൻ സൊ സൈറ്റി ഇന്റർനാഷനൽ എന്ന സംഘടനയുടെ ഭാഗമായി പ്ര വർത്തനം ആരംഭിച്ചു. ഇന്ത്യയൊട്ടാകെ വിവിധ സംസ്ഥാന സ ർക്കാരുകളുടെ ആവശ്യപ്രകാരം പേവിഷ പ്രതിരോധ– മൃഗ ജനന നിയന്ത്രണ പദ്ധതിയുടെ ഭാഗമായി തെരുവുനായ്ക്കളെ പിടിച്ച് വന്ധ്യംകരണം നടത്തുകയാണ് സംഘടനയുടെ ദൗത്യങ്ങളിലൊന്ന്.

നായ്ക്കളോടുള്ള സാലിയുടെ സ്നേഹം പെട്ടെന്നൊരു ദിവസം ഉണ്ടായതല്ല. അച്ഛൻ ബാലകൃഷ്ണ വർമയും അമ്മ ശോഭയും ധാരാളം മൃഗങ്ങളെ വീട്ടിൽ വളർത്തിയിരുന്നു. ‘സ്കൂളിലേക്കുള്ള യാത്രയില്‍ എന്നും കണ്ടുമുട്ടുന്ന ഒരു നായ്ക്കുട്ടിയുണ്ടായിരുന്നു. ഞാൻ വരുന്ന സമയമാകുമ്പോൾ അവൻ എന്നെയും നോക്കി വഴിയിൽ നിൽക്കും. ഞങ്ങളൊരുമിച്ചാണ് സ്കൂളിലേക്കുള്ള യാത്ര. എന്റെ കൺമുന്നിലാണ് അവനെ തെരുവുനായപിടുത്തക്കാർ കൊന്നത്. ഒരുപാട് ക രഞ്ഞ് അപേക്ഷിച്ചിട്ടും അവരാരും കേട്ടില്ല. നായ്ക്കളെ സംരക്ഷിക്കണമെന്ന ചിന്ത അന്നേ മനസ്സിലുണ്ടായിരുന്നു.’

വനിതാ ദിനം സ്പെഷല്‍ കവറേജ്

മാറേണ്ടത് മനോഭാവം

രണ്ടായിരത്തിലധികം തെരുവുനായ്ക്കളെ സാലി പിടിച്ചിട്ടുണ്ട്. നായ്ക്കളെ വെറുംകൈ കൊണ്ടാണ് പിടിക്കുന്നത്. വ ണ്ടിയിൽ നായ്ക്കൾക്കൊപ്പം ഇരുന്നാണ് യാത്ര. പേവിഷ പ്രതിരോധത്തിനുള്ള കുത്തിവയ്പ് നൽകി, വന്ധ്യംകരിച്ച് മുറി വുണങ്ങിയതിനു ശേഷം തുറന്നു വിടും. കേരളത്തിൽ ഈ ജോലി ചെയ്യുന്ന ഏക സ്ത്രീയും സാ ലിയാകാം. പലപ്പോഴും ‘പട്ടിപിടുത്തക്കാരി’ എന്ന വിളിയും പ രിഹാസവും നേരിടേണ്ടി വരാറുണ്ട്. 

‘നായ്ക്കളെ കണ്ടാലുടൻ ആളുകൾ കല്ലെടുത്തെറിയും. പ ലപ്പോഴും അവ നമ്മളെ ആക്രമിക്കുന്നത് പേടി കൊണ്ടാണ്. മിണ്ടാപ്രാണികളെ കൊന്നൊടുക്കുന്നത് കൊണ്ട് യാതൊരു പ്രയോജനവും നമുക്കില്ല. കൃത്യമായ ബോധവത്കരണത്തിന്റെ അഭാവമാണ് നമ്മുടെ നാട്ടിലെ പ്രശ്നം.’

ഉപേക്ഷിക്കപ്പെടുന്ന നായ്ക്കളെ ഏറ്റെടുത്ത് സംരക്ഷിക്കു കയും താൽപര്യമുള്ളവർക്ക് അവയെ ദത്തെടുക്കാൻ അവസ രമൊരുക്കുകയും ചെയ്യുന്നുണ്ട് സാലി. പൂർണ പിന്തുണയു മായി ഭർത്താവ് കണ്ണനും മകൻ നിരഞ്ജനും ഒപ്പമുണ്ട്. രാജ്യത്ത് മികച്ച സേവനം നടത്തുന്ന 100 വനിതകളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട് രാഷ്ട്രപതിയുടെ മെഡലും നേടിയിട്ടുണ്ട് സാലി.

മറ്റു വാര്‍ത്തകള്‍