Thursday 08 March 2018 11:41 AM IST

'നമുക്ക് വേണം, മികച്ച ടോയ്‌ലറ്റ് സംസ്കാരം..'

Nithin Joseph

Sub Editor

wday4

പരിചയമില്ലാത്ത നഗരത്തിലെത്തുമ്പോൾ അവിടുത്തെ ശുചിമുറികള്‍ കണ്ടെത്താനും അവയുടെ നിലവാരം മനസ്സിലാക്കാനും ഒരു മൊബൈൽ ആപ്പ് ഉണ്ടെങ്കിലോ? കേ ട്ടാൽ തമാശയായി തോന്നുമെങ്കിലും സംഗതി യാഥാർഥ്യമാണ്. തിരുവനന്തപുരം സ്വദേശി ഗംഗ ദിലീപും സുഹൃത്തുക്കളും ചേർന്ന് വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷനാണ് ‘കക്കൂസ് ആപ്പ്’. തിരുവനന്തപുരം നഗരത്തിലെ പൊതു ശൗചാലയങ്ങളുടെയെല്ലാം കൃത്യമായ ലൊക്കേഷൻ ആപ്ലിക്കേഷനിലുണ്ട്. ആവശ്യമെന്ന് തോന്നുമ്പോൾ ആപ്പിലൂടെ അടുത്തുള്ള ശുചിമുറി കണ്ടെത്തി അവ ഉപയോഗിക്കാം. ഉപയോഗശേഷം ശുചിമുറികൾക്ക് റേറ്റിങ്ങും നൽകാം.

ആർക്കിടെക്ടായ ഗംഗ സുഹൃത്തുക്കളായ ഗീതാഞ്ജലിക്കും മീനാക്ഷിക്കുമൊപ്പം ഒരു വർഷത്തിനു മുൻപ് കേരളത്തിലൂടെയും തമിഴ്നാട്ടിലൂടെയും ഒരു യാത്ര നടത്തി. യാത്രയിലുടനീളം വിശ്രമിച്ചതും ഉറങ്ങിയതും ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും. എല്ലായിടത്തും ആശ്രയിച്ചത് പൊതു ശുചിമുറികളെ. ആ യാത്ര സമ്മാനിച്ചത് ഒരുപാട് വലിയ അനുഭവങ്ങളും പാഠങ്ങളുമായിരുന്നു.

‘കേരളത്തിലെ പൊതുശുചിമുറികളുടെ ശോചനീയാവസ്ഥ നേരിട്ട് കാണാൻ യാത്ര കാരണമായി. തിരക്കേറിയ നഗരങ്ങളിലൊന്നില്‍ സ്ത്രീകളുടെ ടൊയ്‌ലറ്റിൽ കണ്ടത് മദ്യപിച്ച് അബോധാവസ്ഥയിലിരിക്കുന്ന പുരുഷനെ. മറ്റൊരിടത്തെ കാഴ്ച പുരുഷൻമാർ പോലും കയറിയിറങ്ങുന്ന അ വസ്ഥയിൽ യാതൊരു സുരക്ഷിതത്വവുമില്ലാത്ത ലേഡീസ് ടോയ്‌ലറ്റ്. ഒരിടത്തും വൃത്തിയുള്ള ടൊയ്‌ലറ്റ് കാണാൻ സാധിച്ചിട്ടില്ല.’ യാത്രയ്ക്കു ശേഷം തിരുവനന്തപുരത്തെ പൊതു ശുചിമുറികൾ സന്ദർശിച്ച് വിശദമായ പഠനം നടത്തുകയാണ് ഗംഗയും കൂട്ടരും ചെയ്ത്. അതിനു ശേഷമാണ് ടോയ്‌ലറ്റ് ക്യാംപെയിന് തുടക്കമിട്ടത്.

വനിതാ ദിനം സ്പെഷല്‍ കവറേജ്

വേണം, മികച്ച ടോയ്‌ലറ്റ് സംസ്കാരം

‘പൊതുജനത്തെക്കൂടി ഉൾപ്പെടുത്തിയുള്ള ക്യാംപെയിനായിരുന്നു ലക്ഷ്യം. ക്യാംപെയിന്റെ ഭാഗമായി അന്താരാഷ്ട്ര ടോയ്‌ലറ്റ് ദിനമായ നവംബർ 19ന് ചർച്ച സംഘടിപ്പിച്ചു. വ ലിയ പിന്തുണയാണ് ലഭിച്ചത്. സമൂഹത്തിന്റെ വിവിധ മേഖ ലകളിൽനിന്നായി നിരവധിപ്പേർ ചർച്ചയിൽ പങ്കെടുത്തു. ക ലാ–സാംസ്കാരിക പ്രവർത്തകർ, ഡോക്ടർമാർ, മനഃശാസ്ത്ര ജ്ഞർ, ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുകൾ എന്നിങ്ങനെ പലരും തങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ആശങ്ക കളും പങ്കു വച്ചു. പല ശുചിമുറികളും സ്ത്രീകൾക്കോ വിക ലാംഗർക്കോ ഉപയോഗിക്കാൻ സാധിക്കില്ല. കേരളത്തില്‍ പൊതു ശുചിമുറികൾ നിരവധിയുണ്ട്. പക്ഷേ തീർത്തും വൃത്തിഹീനമായ അവസ്ഥ കാരണം ആരും ഉപയോഗിക്കാൻ ധൈര്യപ്പെടാറില്ല. ഒരിടത്തും ട്രാൻസ്ജെൻഡേഴ്സിനായി പ്ര ത്യേകം ശുചിമുറികളില്ല. ഞങ്ങൾക്കു പോലും അറിയാത്ത പല കാര്യങ്ങളും ചർച്ചയിലൂടെ മനസ്സിലാക്കാൻ സാധിച്ചു.’

അശാസ്ത്രീയമായ രീതിയിലാണ് ഒട്ടുമിക്ക ശുചിമുറികളും നിർമിച്ചിരിക്കുന്നത്. ആവശ്യത്തിന് ശുചിമുറികൾ നിർമിച്ചാൽ പോരാ, അവയെ വൃത്തിയായും സുരക്ഷിതമായും സംരക്ഷി ക്കേണ്ടത് ആവശ്യമാണെന്ന് ഗംഗ അഭിപ്രായപ്പെടുന്നു. ശുചിമുറി ഉപയോഗിക്കുന്ന ഓരോരുത്തർക്കും അതിൽ ഉത്തരവാദിത്തം ഉണ്ട്. വ്യക്തമായ ടോയ്‌ലറ്റ് സംസ്കാരം വളർത്തിയെടുക്കേണ്ടതും ആവശ്യമാണ്. ആ ലക്ഷ്യം കൈവരിക്കാനായി ടൊയ്‌ലറ്റ് മാനുവലിന്റെ പണിപ്പുരയിലാണ് ഗംഗയും സംഘവും. മൂന്നാമത്തെ ഘട്ടമായിരുന്നു ‘കക്കൂസ് ആപ്പ്’ എന്ന മൊബൈൽ ആപ്ലിക്കേഷൻ. തിരുവനന്തപുരം നഗരത്തിലെ ഭൂരിഭാഗം പൊതു ശുചിമുറികളും ആപ്പിൽ രേ ഖപ്പെടുത്തിയിട്ടുണ്ട്. ആപ്പ് ഉപയോഗിച്ച് തൊട്ടടുത്തുള്ള ടോ യ്‌ലറ്റ് കണ്ടുപിടിക്കുന്നതിനൊപ്പം അവയുടെ നിലവാരവും അറിയാൻ സാധിക്കും. 

‘ഓരോ ടോയ്‌ലറ്റിനും റേറ്റിങ് നൽകുന്നതിന് നാല് ഘടകങ്ങളാണുള്ളത്. ഉപയോഗക്ഷമത, സുരക്ഷ, ശുചിത്വം, പരിപാലനം എന്നിവയ്ക്കനുസരിച്ച് അഞ്ചിലാണ് റേറ്റിങ് നൽകുന്നത്. നഗരത്തിലെ ഒരു ടോയ്‌ലറ്റിനു പോലും രണ്ടിലധികം റേ റ്റിങ് ലഭിച്ചിട്ടില്ല’ ഗംഗയുടെ വാക്കുകൾ ഈ  അവസ്ഥയുടെ ഭീകരത വെളിവാക്കുന്നു.

തിരുവനന്തപുരം സ്വദേശികളായ ദിലീപ്കുമാറിന്റേയും ച ന്ദ്രപ്രഭയുടേയും മകളാണ് ഗംഗ. ഭർത്താവ് ബാബു സിദ്ധാർഥ ൻ എൻജിനീയറാണ്. കോളജ് ഓഫ് ടെക്നിക്കൽ എജ്യുക്കേഷനിൽനിന്ന് ആർകിടെക്ചറിൽ ബിരുദവും ഡൽഹിയിലെ സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർകിടെക്ചറിൽനിന്ന് ബി രുദാനന്തര ബിരുദവും നേടിയ ഗംഗ ദിലീപ് അഞ്ച് വർഷം അ ധ്യാപികയായി ജോലി ചെയ്തു. അന്ന് തന്റെ വിദ്യാർഥികളായിരുന്ന ഗീതാഞ്ജലി, മീനാക്ഷി, ഹരി, ദേവി എന്നിവരെ കൂടെ ചേർത്താണ് ‘റീസൈക്കിൾ ബിന്‍’ എന്ന ആർകിടെക്ചറൽ സ്ഥാപനം ആരംഭിച്ചത്. പൊതുമേഖല സ്ഥാപനങ്ങളുടെയും സർക്കാർ പദ്ധതികളുടെയും ജോലികൾ മാത്രമാണ് ‘റീസൈക്കിൾ ബിൻ’ ഏറ്റെടുത്ത് നടത്തുന്നത്. അമൃത് പദ്ധതിയുടെ ഭാഗമായുള്ള തിരുവനന്തപുരത്തെ പുതിയ പാർക്കിന്റെ നി ർമാണ ചുമതലയും ഗംഗയ്ക്കും സംഘത്തിനുമാണ്. മീനങ്ങാടി പഞ്ചായത്തിന്റെ കാർബൺ നൂട്രൽ ടണലിന്റെ മാസ്റ്റർ പ്ലാൻ നിർമിക്കുന്നതും ഇവർ തന്നെ. 

തിരുവനന്തപുരം നഗരത്തിൽ മാത്രമായി തുടങ്ങിയ മൊബൈൽ ആപ്പ് സേവനങ്ങൾ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഭാവിയിൽ സർക്കാർ പദ്ധതികളുമായി ജനങ്ങളിൽ കൃത്യമായി എത്തിക്കാനും മോഹമുണ്ട് ഈ സംഘത്തിന്. 

മറ്റു വാര്‍ത്തകള്‍