Tuesday 23 January 2018 05:30 PM IST : By സ്വന്തം ലേഖകൻ

വനിതകൾക്കൊപ്പം എന്നും വനിത; പുഞ്ചിരിക്കൂ ആത്മവിശ്വാസത്തോടെ... വിഡിയോ കാണാം

womans-day1

"സമൂഹമേ... ഞാനെന്ന സ്ത്രീ നിന്റെയുള്ളിലെന്നും കെടാ നാളമായി ജ്വലിക്കും... നീ തന്ന കഠിന വേദനയും കുത്തുവാക്കുകളും പരിഹാസശരങ്ങളുമേറ്റ് എന്റെ പ്രാണൻ പിടയുമ്പോഴും, നിന്റെ അമ്മയായും സഹോദരിയായും ഭാര്യയായും മകളായും കൂട്ടുകാരിയായും തോളോടുതോൾ ചേർന്നുനിൽക്കാൻ എനിക്ക് കഴിയും. ഞാനെന്ന സ്ത്രീ വെറും വാക്കല്ല. ക്ഷമയും സഹനവും കരുത്തും ഉരുക്കിയൊഴിച്ചു വാർത്തെടുത്ത ജീവന്റെ അവസാന വാക്കാണ്. സൃഷ്ടിമാതാവായ എന്നിലൂടെ പ്രപഞ്ചം തന്നെ പുനർജനിക്കുന്നു."

കരുത്തിന്റെ തീനാളവുമായി ഉജ്ജ്വലമായൊരു വനിത ദിനം കൂടി വന്നെത്തിയിരിക്കുന്നു. ലോക വനിതാ ദിനത്തോടനുബന്ധിച്ച് വനിത ഓൺലൈൻ തയ്യാറാക്കിയ വിഡിയോയിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള സ്ത്രീകൾ പങ്കെടുത്തു. സന്ദേശമായി ഓരോ സ്ത്രീയോടും ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കാൻ ആവശ്യപ്പെടുകയാണ് ചലച്ചിത്രതാരം കനിഹയും. ’വനിത’യ്ക്കുവേണ്ടി വനിതാ ദിന സ്‌പെഷ്യൽ വിഡിയോ ഒരുക്കിയിരിക്കുന്നത് ചന്ദ്രിക റിയൽ ആയുർവേദയാണ്.  വിഡിയോ കാണാം;