Thursday 17 January 2019 07:25 PM IST : By സ്വന്തം ലേഖകൻ

അന്ന് ഗ്രൂപ്പ് ഫൊട്ടോയിൽ ഒപ്പം, ഇന്ന് കൂടെക്കൂട്ടി ജീവിതസഖിയാക്കി; ഇത് വേറെ ലെവൽ ‘10 ഇയർ ചലഞ്ച്’

10-yr-challenge

സോഷ്യൽ മീഡിയ ഇപ്പോൾ ‘10 ഇയര്‍ ചലഞ്ചി’ന്റെ ഹാങ് ഓവറിലാണ്. സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ പത്തു വർഷം മുമ്പും ശേഷവുമുള്ള തങ്ങളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചാണ് ചലഞ്ചിന്റെ ഭാഗമാകുന്നത്. മാറുന്ന കാലവും, മുഖവും, സാഹചര്യവും പങ്കുവയ്ക്കുന്ന കൗതുകം എന്തായാലും സോഷ്യൽ മീഡിയക്ക് നന്നേ ബോധിച്ചിട്ടുമുണ്ട്. ശ്രുതി ഹാസന്‍, റീസ് വിതര്‍സ്പൂണ്‍, പദ്മ ലക്ഷ്മി, ചാനല്‍ അവതാരക എലന്‍, നിക്കി മിനാജ്, സാമുവല്‍ എല്‍ ജാക്സണ്‍ തുടങ്ങി നിരവധി പേര്‍ ഇതിനോടകം തന്നെ ഈ ജനപ്രിയ ചലഞ്ചിന്റെ ഭാഗമായി കഴിഞ്ഞു.

‘ബിക്കിനിയിൽ മോശമാകുമെന്ന് കരുതി, ഒടുവിൽ ആ ടെൻഷനൊഴിഞ്ഞു’; മനസു തുറന്ന് ദീപ്തി സതി

തെങ്ങിന്റെ മുകളിൽ കയറി കൈവിടും, ഓടുന്ന കാറിന്റെ മുന്നിൽ ചാടും; ‘തൃക്കണ്ണന്റെ’ ക്യാൻഡിഡ് ഫൊട്ടോഗ്രഫി സീക്രട്ട്!

വിദ്യ ഉണ്ണി വിവാഹിതയാകുന്നു; പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ട് വൈറൽ

വേദനയില്ലാതെ മൂക്ക് കുത്തണം; കൂവി നിലവിളിച്ച് ഒരു പെൺകുട്ടി! വിഡിയോ വൈറൽ

ഇത്തവണ 'മേരി സ്വീറ്റി'യല്ല, ഇംഗ്ലീഷിനെ അമിതമായി സ്നേഹിക്കുന്ന പാവം വീട്ടമ്മ! കയ്യടി നേടി രാജി മനു

ഇപ്പോഴിതാ ഈ ചലഞ്ചിന്റെ ചുവടുപിടിച്ച് ചിരിക്കു വകനൽകുന്ന രസകരമായൊരു സംഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് ഒരു വിരുതൻ. ഒരു കല്യാണ ഗ്രൂപ്പ് ഫോട്ടോയിൽ ഒപ്പം നിന്ന പെൺകുട്ടിയെ പത്ത് വർഷങ്ങൾക്കിപ്പുറം ജീവിത സഖിയാക്കിയ കഥയാണ് അരുൺ കുമാർ ആർ എന്ന യുവാവ് പങ്കുവയ്ക്കുന്നത്.

എന്തായാലും ‘10 ഇയർ ചാലഞ്ചുകളുടെ’ കൂട്ടത്തിൽ വ്യത്യസ്തത തീർക്കുകയാണ് ഈ വെറൈറ്റി ചാലഞ്ച്.