Tuesday 22 November 2022 11:18 AM IST : By സ്വന്തം ലേഖകൻ

ചങ്കിൽ മെസി, ഉള്ളിൽ കൺമണി... സോഫിയയുടെ ഗർഭകാല ഫൊട്ടോഷൂട്ട് വൈറൽ: ചിത്രങ്ങൾ

sofia

കണ്ണഞ്ചിപ്പിക്കുന്ന കട്ടൗട്ടുകൾ, നാടും നഗരവും നിറഞ്ഞ് ഫ്ലക്സുകൾ, തോരണങ്ങൾ. എന്തിനേറെ പറയണം ലോകകപ്പിന്റെ ജ്വരം തലയ്ക്കു കയറിയ പലരും വീടിന്റെ പെയിന്റ് പോലും ഇഷ്ട ടീമിന്റെ പതാകയുടെ നിറമാക്കി. ഖത്തറിൽ കാൽപ്പന്തിന്റെ കിക്കോഫ് ആകും മുമ്പേ നമ്മുടെ നാട്ടിൽ ആവേശം അതിന്റെ പരകോടിയിലെത്തിയിരുന്നു.

sofia-messi

എന്നാൽ ഇവിടെയിതാ തന്റെ ജീവിത്തിലെ ഏറ്റവും സുന്ദരമായ നിമിഷത്തെ ഫുട്ബോൾ ആവേശത്തിനൊപ്പം ചേർത്തുവയ്ക്കുകയാണ് ഒരു പെൺകുട്ടി. തൃശൂർ കുന്നത്തങ്ങാടി സ്വദേശി സോഫിയ രഞ്ജിത്താണ് തന്റെ മെറ്റേണിറ്റി ഫൊട്ടോഷൂട്ടിൽ കാൽപ്പന്തിനോടുള്ള ഇഷ്ടം ചാലിച്ചത്. സോഫിയയുടെ ഒൻപതാം മാസത്തിലെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

sofia-messi-1

മെസ്സിയുടെ കട്ടഫാനാണ് സേഫിയ. മെസ്സിയുടെ പേരെഴുതിയ ജഴ്സി ധരിച്ചാണ് ഫോട്ടോഷൂട്ട് നടത്തിയത്. ഭർത്താവും ഫ്രീലാൻസ് ഫോട്ടോഗ്രാഫറുമായ മലപ്പുറം മേൽമുറി സ്വദേശി രഞ്ജിത് ലാൽ ആണ് ചിത്രങ്ങൾ പകർത്തിയത്. തൃശൂർ അരിമ്പൂരിലെ ടർഫിലായിരുന്നു മനോഹര ചിത്രങ്ങൾ പിറവിയെടുത്തത്.

sofia-messi-2

ലോകകപ്പിന്റെ ആവേശംനാടും നഗരവും വിട്ട് കുടുംബങ്ങളിലും നിറയുകയാണ്. കട്ടൗട്ടുകളും റാലികളുമൊക്കെയായി ആരാധകർ സജീവമാണ്.