Thursday 19 May 2022 11:53 AM IST : By സ്വന്തം ലേഖകൻ

ഒരു ലക്ഷത്തി അമ്പതിനായിരം പേർക്ക് തൊഴിൽ നൽകുന്ന സ്റ്റാർട്ട് അപ്! വമ്പൻ സംരംഭവുമായി മലയാളി സംരംഭകൻ

startup-2

തൊഴിലില്ലായ്മ... രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവുംലിയ പ്രതിസന്ധി ഏതെന്ന ചോദ്യത്തിന് ആദ്യത്തെ ഉത്തരം ഇതു തന്നെയായിരിക്കും. രാജ്യത്തെ എംപ്ലോയ്‌മെന്‌റ് എക്‌സ്‌ചേഞ്ചുകളില്‍ റജിസ്റ്റര്‍ ചെയ്ത് തൊഴിലിനായി കാത്തിരിക്കുന്ന യുവതി യുവാക്കളുടെ എണ്ണമെടുത്താല്‍, ആഗ്രഹിച്ച കോഴ്‌സ് പഠിച്ച ശേഷം ജോലിക്കുള്ള നോട്ടിഫിക്കേഷന്‍ കാത്തിരിക്കുന്നവരുടെ എണ്ണമെടുത്താല്‍... അത് ആയിരങ്ങളിലോ പതിനായിരങ്ങളിലോ നില്‍ക്കില്ല. എണ്ണം പറഞ്ഞ വേക്കന്‍സികള്‍ക്കായി ഏതെങ്കിലും ഒരു കമ്പനി ഒരു ജോബ് ഫെയര്‍ നടത്തുമ്പോള്‍ അവിടെ കടലു പോലെ വന്നു മറിയുന്ന അഭ്യസ്ത വിദ്യരെ കാണാം. അവരെല്ലാം തൊഴിലില്ലായ്മയുടെ മാത്രമല്ല, ദൗര്‍ഭാഗ്യത്തിന്റേയും നേര്‍ചിത്രങ്ങളാണ്. ഏറ്റവും മികച്ച വിദ്യാഭ്യാസം നേടി എന്ന് അഭിമാനത്തോടെ പറയുമ്പോഴും അതിന്‍പ്രകാരമുള്ള ഏറ്റവും മികച്ച ജോലി എന്ന സ്വപ്‌നം ഇന്നും പലര്‍ക്കും കണ്ണെത്താ ദൂരെയാണ്. എന്തിനേറെ പറയണം, സംസ്ഥാനത്ത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ റജിസ്റ്റര്‍ ചെയ്തു തൊഴിലിനായി കാത്തിരിക്കുന്നവരില്‍
എന്‍ജിനീയറിങ് യോഗ്യതയുള്ള 85,606 പേരാണുള്ളതെന്ന് കണക്കുകള്‍ അടിവരയിടുന്നു. ഇതില്‍ 47,400 പേര്‍ എന്‍ജിനീയറിങ് ബിരുദധാരികളും 38,206 പേര്‍ ഡിപ്ലോമ
ഡിപ്ലോമ യോഗ്യതയുള്ളവരുമാണ്. ബിരുദധാരികളായ തൊഴിലന്വേഷകരില്‍ വനിതകളാണു കൂടുതല്‍; 7158 ഡോക്ടര്‍മാരും 26,163 എന്‍ജിനീയര്‍മാരും. ജോലിക്കായി
സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ റജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നവരുടെ ആകെ സംഖ്യ 29,17,007. ഇങ്ങനെ പോകുന്നു തൊഴിലില്ലായ്മയുടെ നേര്‍ചിത്രം വ്യക്തമാക്കുന്ന കണക്കുകള്‍.

ഞെട്ടിപ്പിക്കുന്ന ഇത്തരം കണക്കുകള്‍ മുന്നില്‍ നില്‍ക്കുമ്പോഴാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കി വിപ്ലവം സൃഷ്ടിച്ചു കൊണ്ട് ഒരു സ്റ്റാര്‍ട്ട് അപ് മുന്നോട്ടു വരുന്നത്.  കേവലം വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രം ജോലി വാഗ്ദാനം ചെയ്യുകയല്ല, രാജ്യത്തെ തന്നെ ഏറ്റവും കൂടുതല്‍ തൊഴില്‍ പ്രദാനം ചെയ്യുന്ന സ്റ്റാര്‍ട്ട് അപ് ആകുക എന്ന ലക്ഷ്യത്തോടെയാണ് സൈന്‍ ടുഡേ എന്ന നൂതന സ്റ്റാര്‍ട്ട് അപ് ടെക്-സോഷ്യല്‍ ലോകത്ത് തരംഗമാകാന്‍ എത്തുന്നത്. മലയാളിയായ റസല്‍ ഷാനാണ് ഈ സ്റ്റാര്‍ട്ടപ്പിനു പിന്നില്‍. ഏകദേശം 156000 യുവതി യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്ന ഈ ബൃഹത് പദ്ധതി സ്റ്റാര്‍ട്ടപ്പുകള്‍ക്കിടയിലും തൊഴില്‍ മേഖലയിലും പുതിയമാറ്റങ്ങള്‍ക്ക് നാന്ദി കുറിക്കുമെന്നുറപ്പ്... ഇന്ത്യയിലെ തന്നെ ഏറ്റവും നൂതനവും ആധികാരികവുമായ പ്രഫഷണല്‍ വെരിഫിക്കേഷന്‍ ഏജന്‍സി എന്ന ഖ്യാതിയോടെയാണ് സൈന്‍ ടുേ് തങ്ങളുടെ തൊഴിലവസരത്തിന്റെ സാധ്യത നാടിന് പരിചയപ്പെടുത്തുന്നത്.

ലക്ഷ്യം ലക്ഷം തൊഴില്‍

വെരിഫിക്കേഷന്‍ ഏജന്റ്...! ആ വാക്കുകള്‍ മലയാളിക്ക് പരിചിതമാണെങ്കിലും അതിന്റെ തൊഴില്‍ സാധ്യതകള്‍ മലയാളി അറിഞ്ഞു വരുന്നതേയുള്ളൂ. റസല്‍ ഷാന്‍ നേതൃത്വം നല്‍കുന്ന ഈ സ്റ്റാര്‍ട്ട് അപ് ശൃംഖല തൊഴിലന്വേഷികള്‍ക്ക് മുന്നിലേക്ക് വയ്ക്കുന്ന അവസരവും അതാണ്. ഒരു സ്ഥാപനത്തില്‍ ജോലിക്ക് അപേക്ഷിക്കുമ്പോള്‍ നമ്മുടെ യോഗ്യതയും വ്യക്തിഗത വിവരങ്ങളും അടങ്ങിയ ബയോ ഡേറ്റ നാം തയ്യാറാക്കി നല്‍കാറില്ലേ. എന്നാല്‍ സമീപ ഭാവിയില്‍ ബയോഡേറ്റ, റെസ്യൂമെ പോലുള്ള ഡേറ്റ ബേസുകള്‍ ഒരു ഏകീകൃത ഏജന്‍സി മുഖാന്തിരമായിരിക്കും ബന്ധപ്പെട്ട കമ്പനികളിലേക്ക് എത്തുന്നത്. അവിടെയാണ് വെരിഫിക്കേഷന്‍ ഏജന്റ് എന്ന പ്രഫഷന്റേയും പ്രസക്തി. ഉദാഹരണത്തിന് നിങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍, യോഗ്യത, പ്രവൃത്തി പരിചയം എന്നീ വിവരങ്ങള്‍ വെരിഫിക്കേഷന്‍ ഏജന്റുമാര്‍ കലക്ട് ചെയ്ത് അതാത് കമ്പനികള്‍ക്ക് കൈമാറുന്നതാണ് രീതി. ഓരോ വ്യക്തിയേയും കുറിച്ചുള്ള വിവരങ്ങള്‍ അവരുടെ അനുമതിയോടെ തന്നെ കൃത്യവും വ്യക്തവുമായി ശേഖരിക്കും എന്നത് മാത്രമല്ല, അത് സ്വകാര്യമായി സൂക്ഷിക്കുകയും ചെയ്യും എന്നതാണ് വെരിഫിക്കേഷന്‍ ഏജന്‍സികളുടേയും അതിന് കീഴില്‍ ജോലി ചെയ്യുന്ന ഏജന്റുമാരുടേയും പ്രത്യേകത. പ്രൊഫൈല്‍ വിവരങ്ങള്‍ മാത്രമല്ല ബാക് ഗ്രൗണ്ട് ചെക്ക്, ക്രിമിനല്‍ ചെക്ക്, ഫിനാന്‍ഷ്യല്‍ ചെക്ക്, പ്രൊഫൈല്‍ വെരിഫിക്കേഷന്‍, ടെനന്റ് വെരിഫിക്കേഷന്‍ തുടങ്ങി വ്യക്തികളേയും സ്ഥാപനങ്ങളേയും കുറിച്ചുള്ള കൃത്യവും വ്യക്തവുമായ വിവരങ്ങളെ ഏകോപിപ്പിക്കാന്‍ സ്റ്റാര്‍ട്ടപ്പിനു കീഴില്‍ തുടങ്ങുന്ന ഫ്രാഞ്ചൈസികള്‍ പ്രതിജ്ഞാബദ്ധമായിരിക്കും.

പ്രവര്‍ത്തനം വിപുലം

ഒരു വ്യക്തിയെ കുറിച്ചുള്ള അയാളുടെ പശ്ചാത്തലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ദൂരമോ സമയമോ തടസമാകുന്നില്ല എന്നതാണ് ഈ ബൃഹത് ശൃംഖലയെ വേറിട്ടു നിര്‍ത്തുന്ന മറ്റൊരു കാര്യം. സുവ്യക്തമായ വിവരങ്ങള്‍ ശേഖരിക്കാന്‍ അവ ഏകോപിപ്പിക്കാന്‍ രാജ്യത്തെ ഓരോ സംസ്ഥാനത്തും ഫ്രാഞ്ചൈസികള്‍ ഉണ്ടായിരിക്കും. അതായത് ഡല്‍ഹിയില്‍ പ്രവൃത്തി പരിചയമുള്ള ഒരു വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ കേരളത്തിലെ ഒരു കമ്പനിക്ക് ആവശ്യമെങ്കില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന വെരിഫിക്കേഷന്‍ ഏജന്റുമാരുടെ സഹായത്തോടെ അവ ശേഖരിക്കാനാകും. ഒരു വ്യക്തിയെ ജോലിക്കെടുക്കും മുമ്പ് അയാളെക്കുറിച്ചുള്ള വ്യക്തിഗത വിവരങ്ങള്‍, പ്രവൃത്തി പരിചയം, തൊഴില്‍ വൈദഗ്ധ്യം എന്നിവ വെരിഫിക്കേഷന്‍ ഏജന്റുമാര്‍ മുഖാന്തിരം കൃത്യമായി കൈമാറും. തൊഴില്‍ ദാതാവായ കമ്പനി ആവശ്യപ്പെടുന്ന പക്ഷം ഉദ്യോഗാര്‍ത്ഥിക്ക് എന്തെങ്കിലും ക്രിമിനല്‍ പശ്ചാത്തലമുണ്ടെങ്കില്‍ അതും കൃത്യമായി നല്‍കുന്നതാണ്. തൊഴിലനേഷകരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ഏറ്റവും വലിയ ഗുണമെന്തെന്നാല്‍ തൊഴില്‍ വൈദഗ്ധ്യവും പ്രവൃത്തി പരിചയവും അനുസരിച്ച് യോഗ്യമായ കമ്പനികളിലേക്ക് അവരുടെ പ്രൊഫൈല്‍ എത്തിക്കാനും വെരിഫിക്കേഷന്‍ ഏജന്‍സിക്കു കഴിയും.

ഓണ്‍ലൈന്‍ ഫ്രോഡ് അലര്‍ട്ട്

സെലിബ്രിറ്റികള്‍ ആയിട്ടുള്ളവരും അല്ലാത്തവരും നേരിടുന്ന മുഖമില്ലാത്തവരുടെ  സൈബര്‍ ആക്രമണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിത്യ സംഭവങ്ങളാണ്. ര്‍ബറ്റൊരാളുടെ മുഖം ഉപയോഗപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ അശ്ലീല കമന്റുകളും മറ്റും അയക്കുന്ന സൈബര്‍ ഫ്രോഡുകളെ വെളിച്ചത്തു കൊണ്ടു വരാനും സൈന്‍ ടുഡേ എന്ന സ്റ്റാര്‍ട്ടപ്പിനു കീഴിലുള്ള വെരിഫിക്കേഷന്‍ ഏജന്‍സികള്‍ക്കു കഴിയും. കൂടാതെ ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തും മുമ്പ് നമ്മുടെ ഇടപാട് സുരക്ഷിതമാണ് എന്നുറപ്പിക്കാനും വെരിഫിക്കേഷന്‍ ഏജന്റുമാരുടെ സഹായം തേടാം. മാത്രമല്ല അംഗീകൃത ഏജന്‍സിയായ സിബിലില്‍ നിന്നും ക്രെഡിറ്റ് സ്‌കോര്‍ ഉള്‍പ്പെടെയുള്ളവ ശേഖരിക്കാനും വെരിഫിക്കേഷന്‍ ഏജന്റുമാരുണ്ടാകും.

രാജ്യത്തെ മുന്നൂറോളം സിറ്റികളിലായി ഒരു ലക്ഷത്തി അമ്പതിനായിരത്തോളം ഏജന്റുമാരെ ഉള്‍പ്പെടുത്തിയാണ് ഈ സ്റ്റാര്‍ട്ട് അപ് പ്രവര്‍ത്തന മേഖല വ്യാപിപ്പിക്കുന്നത്. സ്റ്റാര്‍ട്ട് അപ്പിന്റെ പ്രവര്‍ത്തന രീതികളും വെരിഫിക്കേഷന്‍ ഏജന്‍സി ഫ്രാഞ്ചൈസിയുടെ വിശദാംശങ്ങളും വ്യക്തമാക്കുന്ന ട്രെയിനിങ് സ്റ്റാര്‍ട്ട് അപ്പിന്റെ അണിയറക്കാര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കു സൗജന്യമായി നല്‍കും. ട്രെയിനിങ് ലഭിച്ചു കഴിഞ്ഞാല്‍ നെറ്റ്വര്‍ക്കിനു കീഴില്‍ വെരിഫിക്കേഷന്‍ ഏജന്‍സികളുടെ പ്രവര്‍ത്തനം ആരംഭിക്കാവുന്നതാണ്.  തൊഴിലന്വേഷകർക്ക് ചുവടെയുള്ള ലിങ്കുകഴിൽ ക്ലിക്ക് ചെയ്ത് വിശദാംശങ്ങൾ അറിയാം.

https://www.signtoday.in/

https://russels.world/