Friday 15 February 2019 02:25 PM IST : By സ്വന്തം ലേഖകൻ

പെട്ടിക്കുള്ളിൽ നിറച്ച വിസ്മയം! ആഡംബരത്തിന്റെ മറുപേരായി ആകാശ് അംബാനിയുടെ വിവാഹ ക്ഷണക്കത്ത്: വിഡിയോ

weding-card

ആഡംബരത്തിന്റെ മറുപേരായി ആകാശ് അംബാനിയുടെ വിവാഹ ക്ഷണക്കത്ത്. കത്ത് പുറത്തു വന്നതോടെ അതിലെ വിസ്മയങ്ങളും ചർച്ചയാകുകയാണ്. മുകേഷ് അംബാനിയുടെ മൂത്ത മകനാണ് ആകാശ്.

കൃഷ്ണന്റെയും രാധയുടെയും ചിത്രം അടങ്ങിയ പിങ്ക് നിറത്തിലുളള പെട്ടിക്കുള്ളിലാണ് ക്ഷണക്കത്ത്. പെട്ടി തുറക്കുമ്പോൾ സംഗീതത്തിന്റെ അകമ്പടിയുണ്ടാകും. പെട്ടിക്കുള്ളിലുള്ള ഫോട്ടോ ഫ്രെയിമിലെ കൃഷ്ണന്റെയും രാധയുടെയും ഫോട്ടോ മാറ്റുമ്പോൾ വിവാഹ ക്ഷണക്കത്ത് കാണാം.

മാർച്ച് 9,10,11 തീയതികളിലായി മുംബൈയിൽ വച്ചാണ് ആകാശ് അംബാനിയുടെയും ശ്ലോക മെഹ്തയുടെയും വിവാഹ ചടങ്ങുകൾ. പ്രമുഖ രത്നവ്യാപാരി റസല്‍ മെഹ്തയുടെ മൂത്ത മകളാണ് ശ്ലോക മെഹ്ത. രത്നവ്യാപാര കമ്പനിയായ ‘റോസി ബ്ലൂ’ ഇന്ത്യയുടെ ഡയറക്ടറാണ് റസല്‍ മെഹ്ത.

ശ്ലോകയും ആകാശും സഹപാഠികളായിരുന്നു. സ്കൂളില്‍ ഒരുമിച്ച് പഠിച്ചവരാണിവർ. ഇപ്പോൾ റോസി ബ്ലൂ ഇന്ത്യയുടെ പ്രധാന ചുമതലക്കാരിലൊരാളാണ് ശ്ലോക. റിലയന്‍സ് ജിയോയുടെ ചുമതലക്കാരനാണ് ആകാശ്.