Thursday 10 January 2019 12:32 PM IST : By സ്വന്തം ലേഖകൻ

‘നീ പറ ബസിലെ സൗമ്യ ആരാ’; ‘പഹയാ..രാജമൗലി ഇതു കാണണ്ട’; അന്തംവിട്ട ലൈക്കിലേറി ആൽവിൻ ഇമ്മട്ടി

alwin

ഫെയ്സ്ബുക്കും ഇൻസ്റ്റാഗ്രാമുമൊക്കെ പഴയകഥ. സകലമാന കോമഡികളുടേയും ഉഡായിപ്പുകളുടേയും സംഗമ സ്ഥാനം ഇപ്പോൾ ടിക് ടോക്കാണ്. അമ്പരപ്പിക്കുന്ന പ്രകടനങ്ങളും തമാശകളുമൊപ്പിച്ച് ടിക് ടോക്കിൽ സൂപ്പർ സ്റ്റാറുകളായി മാറുന്ന വിരുതൻമാരാണ് ഇപ്പോൾ നമുക്ക് ചുറ്റും. പക്ഷേ ഇവിടെയിതാ ഒരു വിരുതൻ അമ്പരപ്പിക്കുന്നൊരു കണ്ടുപിടുത്തം നടത്തി സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ്. ടിക് ടോക് വഴിയുള്ള കക്ഷിയുടെ കണ്ടുപിടുത്തം കണ്ട് സോഷ്യൽ മീഡിയ ഒന്നടങ്കം മൂക്കത്ത് വിരൽ വച്ചിരിക്കുകയാണ്.

ഇനി വിഷയത്തിലേക്ക് വരാം. ബ്ലോക്ബസ്റ്റർ ചിത്രം ബാഹുബലിയിലെ ധീവര എന്നു തുടങ്ങുന്ന ഗാനത്തിന് പുതു ഭാഷ്യം ചമച്ചാണ് കക്ഷിയുടെ വരവ്. ‘ധീവര പ്രസര ശൗര്യ ഭാരാ...’ എന്നു തുടങ്ങുന്ന ഗാനത്തിന് കക്ഷി നൽകിയ വരികൾ ഇങ്ങനെ;

‘നീ പറ...ബസിലെ സൗമ്യ ആരാ...പുഷ്ക്കരാ...നീ ഗംഭീരാ...’

സംഗതി കേട്ടപാതി കേൾക്കാത്ത പാതി സോഷ്യൽ മീഡിയ അന്തംവിട്ട് ലൈക്കിലേറ്റുകയും ചെയ്തു. വിഡിയോ ഏറ്റെടുത്തവരിൽ സാക്ഷാൽ കലക്ടർ ബ്രോ പ്രശാന്ത് നായരും ഉണ്ടായിരുന്നു. ‘ഈ പാട്ടിന്റെ യഥാർത്ഥ വരികൾ ഇങ്ങനെയായിരുന്നല്ലേ’ എന്ന മട്ടിലാണ് കക്ഷിയുടെ ടിക് ടോക് വിഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടത്. ആല്‍വിൻ ഇമ്മട്ടി എന്ന യുവാവാണ് ഈ രസകരമായ കണ്ടുപിടുത്തവുമായി രംഗത്തെത്തിയിരിക്കുന്നത്.