Monday 26 November 2018 02:37 PM IST : By സ്വന്തം ലേഖകൻ

ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് പ്രണയം മൊട്ടിട്ട കഥ; ഈ കല്യാണക്കുറിമാനം വേറെ ലെവൽ

wedding-teaser

വിവാഹ വിഡിയോയിലെ പുതു പരീക്ഷണങ്ങൾ കണ്ട് കണ്ണ് മിഴിച്ചിരിക്കുകയാണ് മലയാളി. വവ്വാൽ ക്ലിക്കും, വെള്ളത്തിനടിയിലെ വിവാഹ വിഡിയോയുമൊക്കെ കണ്ട് കിളി പറന്നു കൊണ്ടേയിരിക്കുന്ന ന്യൂജെൻ പിള്ളേരെ ഞെട്ടിച്ച് ഇതാ പുതിയൊരു ഐറ്റം.

കല്യാണക്കുറിമാനങ്ങളിലും പോസ്റ്റ് വെഡിംഗ് ഷൂട്ടിംഗിലുമെല്ലാം മോഡേൺ രീതി പരീക്ഷിക്കുന്ന കാലത്ത് ഇവിടെ രണ്ടു പേർ കാലം അൽപം പുറകോട്ടു പോകുകയാണ്. ജസ്റ്റിന്‍ അനൈന എന്നിവരാണ് ഈ സേവ് ദ് ഡേറ്റ് വിഡിയോയിലെ നായകനും നായികയും.

ഇവിടെ ചെക്കനും പെണ്ണും ന്യൂജനറേഷൻ ജോഡികളല്ല. പിന്നെയോ?, പഴയ കാലത്തെ നസീറിനേയും ഷീലയേയും എല്ലാം അനുസ്മരിപ്പിക്കുന്ന വേഷവിധാനത്തോടെയാണ് ഇരുവരുടേയും എൻട്രി. ബെൽബോട്ടം പാന്റും പുള്ളിക്കര ഷർട്ടുമിട്ടാണ് നായകന്റെ രംഗപ്രവേശം. നായികയും അടിമുടി ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലെ നായികയെ പോലെ സ്ക്രീനിലെത്തുന്നു.

എന്തായാലും സേവ് ദ് ഡേറ്റ് വിഡിയോയിലെ ഈ പഴമ നിറച്ച ഈ പുതിയ പരീക്ഷണം സോഷ്യൽ മീഡിയക്ക് നന്നേ ബോധിച്ചിട്ടുണ്ട്. അടുത്ത ജനുവരി 14നാണ് ജസ്റ്റിന്റേയും അനൈനയുടേയും വിവാഹം. ഫ്‍ലോം വെഡ്ഡിങ്ങ്സ് ആണ് ഈ വൈറൽ വിഡിയോക്കു പിന്നിൽ.