Thursday 08 February 2018 12:29 PM IST : By സ്വന്തം ലേഖകൻ

വയസ് 27, അമേരിക്കക്കാരി കസാൻഡ്ര ഇപ്പോൾ ഉലകം ചുറ്റും വാലിബ!

cassa

ലോകത്തുള്ള 196 രാ‍ജ്യങ്ങളും സന്ദർശിക്കാൻ ആർക്കെങ്കിലും കഴിയുമോ? അതും വയസ് 30 തികയും മുൻപേ... കസാൻഡ്ര ഡി പെകോളിനോടാണ് ചോദ്യമെങ്കിൽ അവർ പറയും, സിമ്പിൾ അല്ലേ...! വെറും 27 വയസ് മാത്രമേ ഈ അമേരിക്കൻ പെൺകുട്ടിക്ക് ആയിട്ടുള്ളൂ. എല്ലാ രാജ്യങ്ങളും സന്ദർശിച്ച ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കക്കാരി എന്ന റെക്കോഡ് ഈ മിടുക്കി നേടാൻ ഇനി വെറും 15 രാജ്യങ്ങൾ കൂടി സന്ദർശിച്ചാൽ മതിയാകും. ഈ ചെറുപ്രായത്തിൽ 181 രാജ്യങ്ങളാണ് ഈ പെൺകുട്ടി സന്ദർശിച്ചത്.

2015 ജൂലെയിൽ തുടങ്ങിയതാണ് യാത്ര. 40 ദിവസത്തിനുള്ളിൽ 15 രാജ്യങ്ങൾ കൂടി സന്ദർശിച്ചാൽ പരമാധികാര രാഷ്ട്രങ്ങൾ എല്ലാം സന്ദർശിച്ച ആദ്യ പെൺകുട്ടി എന്ന റെക്കോഡ് കണക്ടികട്ട് സ്വദേശിയായ കസാൻഡ്രയ്ക്ക് ലഭിക്കും. എക്സിപെഡിഷൻ 196 എന്നു പേരിട്ടിരിക്കുന്ന യാത്രയിൽ ലോക സമാധാനം എന്ന സന്ദേശം കൂടി പ്രചരിപ്പിക്കാനാണ് കസാൻഡ്രയുടെ ശ്രമം. കസാൻഡ്രയുടെ പാത പിന്തുടരുക അത്ര എളുപ്പമല്ലെങ്കിലും അവരുടെ യാത്രകളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാൻ നമ്മുക്ക് കഴിയില്ലേ. കസാൻ‍ഡ്രയുടെ ചിത്രങ്ങൾ കാണാം...

cassa8
cassa7
cassa4
cassa6
cassa5
cassa3
cassa2