Friday 27 April 2018 04:06 PM IST : By സ്വന്തം ലേഖകൻ

അച്ഛന്മാരുടെ ഐപിഎല്‍ ഹൈലൈറ്റ്സ് കാണുവാ...! സിവയും ഗ്രേഷ്യയും ബിസിയാണെന്ന് സുരേഷ് റെയ്ന

ziva_gracia

സിവ എന്നാല്‍ `ക്യൂട്ട്നസ്’ എന്നതാണ് ആരാധകരുടെ അഭിപ്രായം. അപ്പോള്‍ മറ്റൊരു ക്രിക്കറ്റ് താരത്തിന്റെ ക്യൂട്ട് മകള്‍ കൂടി ചേര്‍ന്നാലോ. ക്യൂട്ട്നസ് ഓവര്‍ ലോഡഡ് എന്നു തന്നെ പറയാം. ഇതാ ഐപിഎല്‍ കലാശക്കൊട്ട് കഴിയുമ്പോള്‍ ധോണിയുടെ മകള്‍ സിവയുടെ മാത്രമല്ല സിവയ്ക്കൊപ്പം തന്റെ മകള്‍ ഗ്രേഷിയ ടാബില്‍ വിഡിയോ കാണുന്ന സുരേഷ് റെയ്ന പങ്കുവച്ച ചിത്രവും സൂപ്പര്‍ ഹിറ്റാണ് ട്വിറ്ററില്‍.  
 
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുളള മൽസരം കനക്കുമ്പോള്‍  സിവയും ഗ്രേഷിയയും ടാബ്‌ലെറ്റില്‍ മൽസരങ്ങളുടെ ഹൈലൈറ്റ് നോക്കുന്നതിന്റെ തിരക്കിലാണ് എന്നതായിരുന്നു റെയ്നയുടെ കുറിപ്പ്. ഒപ്പം ഇറുവരും പുതിയ ചങ്ങാതിമാരാണെന്നതും.

‘നഗരത്തിലെ പുതിയ ഉറ്റസുഹൃത്തുക്കള്‍, ഗ്രേഷിയയും സിവയും. കഴിഞ്ഞ രാത്രിയിലെ മൽസരത്തിന്റെ ഹൈലൈറ്റ് നോക്കുന്ന തിരക്കിലാണവര്‍’, റെയ്ന ട്വീറ്റ് ചെയ്തു.