Tuesday 01 October 2019 02:51 PM IST : By സ്വന്തം ലേഖകൻ

കരയിൽ പറഞ്ഞു തീരാതെ പ്രണയം വെള്ളത്തിനടിയിലേക്ക്! ഹൃദയം കീഴടക്കി ഈ വെഡ്ഡിംഗ് ഫൊട്ടോഷൂട്ട്; വിഡിയോ

wedding-under-ater

സൂര്യരശ്മികൾ വിരുന്നെത്തുന്ന കടലോരം...അതുമല്ലെങ്കിൽ മഞ്ഞുകണങ്ങൾ കൊക്കുരുമ്മുന്ന ഹൈറേഞ്ച്...ഇനി അതും പോരാതെ വന്നാൽ പച്ചപ്പട്ടു വിരിച്ച പുഞ്ചപ്പാടങ്ങൾ. ഒരു ശരാശരി മലയാളിയുടെ വിവാഹ വിഡിയോക്ക് പശ്ചാത്തലങ്ങളാണ്. ഇനി വെറൈറ്റികൾ പോരാതെ വന്നാൽ വവ്വാൽ‌ ക്ലിക്കു പോലെയുള്ള ഫൊട്ടോഗ്രാഫി പരീക്ഷണങ്ങൾ വേറെയുമുണ്ട്.

കരയിൽ പറഞ്ഞു തീരാത്ത പ്രണയം വെള്ളത്തിനടയിലേക്ക് ചേക്കേറിയതാണ് വിവാഹ ഫൊട്ടോഗ്രാഫിയിലെ പുതിയ ട്രെൻഡ്. കുഞ്ഞോളങ്ങളുടെ അകമ്പടിയിൽ ജന്മം കൊണ്ട ഒരു അണ്ടർ വാട്ടര്‍ഗ്രാഫിയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഷോനിത്–മിന്നു എന്നിവരാണ് ഈ പ്രണയകഥയിലെ നായകനും നായികയും. തേക്കടിയിലെ ഒരു റിസോർട്ടാണ് ഈ വെഡ്ഡിംഗ് വിഡിയോയിലെ മനോഹര പ്രണയനിമിഷങ്ങൾക്ക് പശ്ചാത്തലമൊരുക്കിയിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ 12നായിരുന്നു ഇരുവരുടേയും വിവാഹം.

റെഡ് ലൗ വെഡ്ഡിങ്സ് ആണ് ഈ മനോഹര പ്രണയ നിമിഷങ്ങളെ ക്യാമറയിലാക്കിയിരിക്കുന്നത്. ശരത് കുറ്റിക്കണ്ടത്തിലാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ഈ ചിത്രം സോഷ്യല്‍ മീഡിയയിൽ വൈറലായിട്ടുണ്ട്.