Tuesday 20 March 2018 05:04 PM IST : By സ്വന്തം ലേഖകൻ

വിനോദത്തിനും ഷോപ്പിങ്ങിനും കുടുംബങ്ങള്‍ ഗ്ലോബല്‍ വില്ലേജ് തിരഞ്ഞെടുക്കുന്നു..

gv_04

സത്യസന്ധമായി പറയൂ. കുടുംബത്തോടൊപ്പം പുറത്ത് പോകുമ്പോൾ നിങ്ങൾ യഥാർഥത്തിൽ ആഗ്രഹിക്കുന്നത് എന്താണ് ?  കുട്ടികൾക്കായി വൈവിധ്യമാർന്ന വിസ്മയിപ്പിക്കുന്ന കളികളാണോ?  അതോ നിങ്ങളിലെ ആഹാരപ്രിയനെ തൃപ്തിപ്പെടുത്തുന്ന അപൂർവ ഭക്ഷണങ്ങളുടെ നീണ്ട നിരയോ?  ഇതെല്ലാം ഇവിടെയുണ്ടല്ലോ... എന്നായിരിക്കും ഗ്ലോബൽ വില്ലേജിലെ ഇന്ത്യൻ അതിഥി സതീഷ് കാനഡെ പറയുക.

ഗ്ലോബൽ വില്ലേജിനെ വിശദീകരിക്കാൻ പ്രയാസമാണ്. കാരണം  അത്രയേറെ വൈവിധ്യങ്ങളുടെ സമുച്ചയമാണ് അത്. ഓരോ ഭാഗത്തെക്കാളും ഒന്നിച്ചു ചേർന്നാൽ ഗംഭിരമാകുന്ന അതിന്റെ കൂടിച്ചേരൽ വിശദീകരിക്കാൻ  പാരീസിനെക്കുറിച്ച് ഏണസ്റ്റ് ഹെമിങ് വേ പറഞ്ഞ വാക്കുകൾ കടമെടുക്കേണ്ടി വരും. ‘ചലനാത്മകതയുള്ള വിരുന്ന് ’.

gv_01

മേഖലയിലെ  വിഭിന്നസംസ്കാരിക പാർക്ക് ഗ്ലോബൽ വില്ലേജിലാണ് വളരെ പ്രചാരം നേടിയതും ആകർഷകവുമായ ആദ്യ ഫാമിലി ഡെസ്റ്റിനേഷൻ.  ഷോപ്പിങ് ചെയ്യുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും വിനോദങ്ങളിലേർപ്പെടുമ്പോഴും ഏറ്റവും മികച്ച അനുഭവം കോടിക്കണക്കിന് ആളുകൾക്ക്   ഇവിടം പ്രദാനം ചെയ്യുന്നു.  ഇവിടേക്കുള്ള വരവ് ഒരു കോർപറേറ്റ്  വിരുന്നു പോലെയോ  സായാഹ്ന പാർട്ടിപോലെയോ അല്ല, മറിച്ച് ഇവിടം നിങ്ങൾക്ക് ഒരു മാളോ സിനിമാ ഹോളോ തരുന്നതിനെക്കാൾ സന്തോഷം തരും. വിശാലമായ ഇടത്തിൽ    നിങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കളുമായി ആനന്ദപൂർവം ഒത്തു ചേരാനുള്ള അവസരമാണുള്ളത്.  അതും തികച്ചും സുരക്ഷിതത്വവും സ്വാതന്ത്ര്യവും ഉറപ്പാക്കിക്കൊണ്ട്.

gv_02

ഷോപ്പിങ് ചെയ്യുന്നതിനെക്കുറിച്ച് പറയുമ്പോൾ എല്ലാവരും കരുതുക ഗ്ലോബൽ വില്ലേജ്  അവിശ്വസനീയമായ വിലക്കുറവിൽ  ആയിരക്കണക്കിന് പ്രോഡക്റ്റുകൾ നിരത്തിയ ഇടം ആയിരിക്കുമെന്നാണ്. നിങ്ങൾക്ക് വില പേശാൻ തീർച്ചയായും അവസരമുണ്ട്. സ്ത്രീകൾക്ക് ഏറ്റവും ആധുനിക ഫാഷനിലുള്ള വസ്ത്രങ്ങളോ, സൗന്ദര്യവർധക വസ്തുക്കളോ അവർ ആഗ്രഹിക്കുന്ന വിലക്കുറവിൽ വാങ്ങാം.  പുരുഷന്മാരെ ഇവിടെ ലഭ്യമായ അപൂർവമായ കൗതുക വസ്തുക്കളും കലാവസ്തുക്കുക്കളും ആകർഷിക്കാം. ഗ്ലോബൽ വില്ലേജിലെ ഷോപ്പിങ് ഒരു വെറും ഷോപ്പിങ് എന്നതിനെക്കാൾ ആഹ്ലാദത്തിന് വഴി തരും തീർച്ച.

നിങ്ങളുടെ കൂട്ടുകാർക്കില്ലാത്ത ഒരു സ്റ്റൈലൻ ഷൂ ഇട്ട് അവരുെട മുന്നിൽ ചെല്ലുന്നത് ഓർത്തു നോക്കൂ. ശരിയ്ക്കും ഫാൻസി ആയ ഒരു പെയർ ഷൂ.  മൊറോക്കോയിൽ നിന്നുള്ള കസ്റ്റമൈസ്ഡ് ഭൽഘ ഷൂസ്  വാങ്ങിയാൽ ഉറപ്പായും സാധിക്കും. അല്ലെങ്കിൽ ഇന്ത്യയിൽ നിന്നുള്ള എക്സ്ക്ലൂസീവ് ആയ ഖുസ്സ ഷൂസ് പരീക്ഷിക്കാം.  ആഫിരിക്കയിൽ നിന്നുള്ള റീസൈക്കിൾഡ് ബോട്ടിൽ ടോപ്സ് ഉപയോഗിച്ച് നിർമിച്ച ഗസെല്ലെ ഹാൻഡ് ബാഗ്സ് അല്ലെങ്കിൽ ബാസ്കറ്റ് ബാഗ്സ്, ചൈനയിൽ നിന്നുള്ള ഫോക്സ് ഡിസൈനർ കിഡ്സ് ക്ലോത്തിങ്, കൊറിയയിൽ നിന്നുള്ള മുത്തു പതിപ്പിച്ച ഡെനിം ജാക്കറ്റ്,  ജപ്പാനിൽ നിന്നുള്ള വ്യത്യസ്ത നിറങ്ങളിലുള്ള വസ്ത്രങ്ങൾ,  തായ്‌ലൻഡിൽ നിന്നു വരുന്ന ഇൻസെക്റ്റ് മോട്ടിഫോടു കൂടിയ,   മുള കൊണ്ടുള്ള പിടിയോടു കൂടിയ ഹാൻഡ് ബാഗുകൾ,  ഹാൻഡ് പെയിന്റഡ് ലെതർ ബാഗുകൾ,  ആകർഷകമായ ആകൃതിയാർന്ന ക്രോഷെ നെക്ലെസുകൾ, മെക്സിക്കോയിൽ നിന്നുള്ള പരമ്പരാഗത ഹുരാഷേ ചെരുപ്പുകൾ,  സ്പെയിനിൽ നിന്നുള്ള  എസ്പാഡ്രിൽസ്, ബ്രോഗ്യൂസ് തുടങ്ങിയ ഷൂകൾ അങ്ങിനെ നിങ്ങൾ ഇതുവരെ കാണാത്ത ഒട്ടേറെ ഉൽപന്നങ്ങളുടെ പറുദീസയാണ് ഗ്ലോബൽ വില്ലേജ്. ഇവിടെ നിന്നുള്ള പർച്ചെയ്സ് നിങ്ങളെ വ്യത്യസ്തരാക്കും എന്നുറപ്പ്.

gv_06ഒരു ഇവന്റിന്റെ തുടക്കത്തിൽ നിങ്ങൾ പ്രീതീക്ഷിക്കാത്ത ഒന്ന് തീർച്ചയായും ഗ്ലോബൽ വില്ലേജിലേക്കു കടന്നാൽ നിങ്ങൾക്കു കാണാനാകും.  ഗ്ലോബൽ വില്ലേജിന്റെ ചരിത്രത്തിൽ തന്നെ ഇതുവരെയില്ലാത്ത വിധത്തിലാണ് ഫൺ ഫെയർ കാർണവൽ തയാറാക്കിയിരിക്കുന്നത്. നിങ്ങളുടെ കുട്ടികൾ അവിടെ മതിമറന്ന് കളിക്കട്ടെ.  മണിക്കൂറുകളോളം അവർ ആഹ്ലാദത്തിൽ ആറാടട്ടെ...  ഗാഡ്ജറ്റുകളെ നിങ്ങൾക്ക് വിട്ടു തന്നുകൊണ്ട്.  ഇരുപത്തിയാറ് അദ്ഭുത റൈഡുകൾ, ഫൺ ടൂർ, 34 സ്കിൽ ഗെയിംസ്, വൈവിധ്യമാർന്ന ഗസ്റ്റ് ഫ്രണ്ട്‌ലി സമ്മാനങ്ങൾ , നൂറിലധികം എന്റർടെയിൻമെന്റ് വിഡിയോ ഗെയിമുകൾ ഇവയാൽ കാർണവൽ ഏതു പ്രായക്കാർക്കും അതിശയകരമായ ആഹ്ലാദ നിമിഷങ്ങൾ സമ്മാനിക്കും.  ഇവിടെ വിനോദത്തിനായുള്ള ടൂറും റൈഡിങ് ഗെയിമുകളും മൂന്ന് വിഭാഗമായി തിരിച്ചിട്ടുണ്ട്. കുട്ടികൾക്കായുള്ള റൈഡുകൾ, കുടുംബങ്ങൾക്കായുള്ളത്, വേഗവും സാഹസികതയും ഇഷ്ടപ്പെടുന്നവർക്കായി ത്രിൽ റൈഡുകൾ എന്നിങ്ങനെ.  പുത്തൻ ഗെയിമിങ് ഏരിയ. പുതുമയാർന്ന ഡിസൈനും വർണസമൃദ്ധമായ പശ്ചാത്തലവും, ആഹ്ലാദകരമായ ലൈറ്റിങ്ങും ചടുലമായ സംഗീതവും കൊണ്ട്  സന്ദർശകരെ ആവേശഭരിതരാക്കും.രാജ്യാന്തര താരങ്ങളുടെ സംഗീത പരിപാടികൾ ഉൾപ്പെടുത്തുന്ന ഗ്ലോബൽ വില്ലേജിന്റെ പാരമ്പര്യം ഇവിടെയും കാത്തു സൂക്ഷിക്കുന്നു.  എല്ലാ വെള്ളിയാഴ്ചയിലും രാത്രി ഒൻപത് മണിക്കുള്ള സീസൺ  22 സംഗീതസമൃദ്ധമാണ്.  പ്രധാന സാംസ്കാരിക വേദിയിൽ  അറബ് അല്ലെങ്കിൽ അന്താരാഷ്ട്ര കലാകാരന്മാരുടെ ഇരുപതിലധികം സംഗീതപരിപാടികൾക്ക് ഗ്ലോബൽ വില്ലേജ് ആതിഥേയത്വം വഹിക്കുന്നു.158 ദിവസങ്ങളിലായി ഗ്ലോബൽ വില്ലേജിൽ അരങ്ങേറുന്ന സാംസ്കാരിക, വിനോദ പരിപാടികളുടെ എണ്ണം 13,000 ത്തിലധികമാണ്.  ഇവയെല്ലാമടങ്ങിയ എൻട്രി ടിക്കറ്റിന്റെ വില 15 ദിർഹമേയുള്ളൂ.

gv_12


രാജ്യാന്തര രുചിഭേദങ്ങളുടെയും പാനീയങ്ങളുടെയും  കലവറ കൂടിയാണ് ഗ്ലോബൽ വില്ലേജ്. രാജ്യാന്തര രുചികൾ വിളമ്പുന്ന നൂറിലധികം ഔട്ട്െലറ്റുകൾ ഇവിടെയുണ്ട്.  വിഭിന്നമായ ഭക്ഷണങ്ങൾ വിളമ്പുന്നതിന് ഇത്തവണ 23 ഓളം റസ്റ്ററന്റുകളും കഫേകളും തയാറാണ്. ഒപ്പം  മെക്സിക്കോ, ചൈന, ഗൾഫ് ക്യൂബ എന്നിവിടങ്ങളിൽ നിന്നുള്ള ഒൻപത് എക്സ്ക്ലൂസീവ് ക്വിസീനുകളും.  പാർക്കിൽ  ഒരുങ്ങുന്ന 120 കിയോസ്കുകളിൽനിന്നുലോകത്തെ ഏത് തരം ഭക്ഷണവും നിങ്ങൾക്കു ലഭിക്കും.  ഇവയിലൂടെ രാജ്യാന്തരമായുള്ള സ്ട്രീറ്റ് ഫുഡുകളുടെയും  പലഹാരങ്ങളുടെയും മധുരങ്ങളുടെയും പാനീയങ്ങളുടെയും രുചിയറിയാം. പലതും ഇവിടെ നിന്നുമാത്രമേ നിങ്ങൾക്ക് ലഭ്യമാകുകയുള്ളു.

gv_05 22–ാമത് ഗ്ലോബൽ വില്ലേജ് സീസൺ ‘വരൂ ലോകത്തെ അറിയൂ’ എന്ന തീം ആണ് സ്വീകരിച്ചിരിക്കുന്നത്.  അതിനു കാരണം ഇവിടത്തെ വിനോദം, ഷോപ്പിങ്, ഭക്ഷണം, സംസ്കാരം ഇവയെല്ലാം വരുന്നത്  75 രാജ്യങ്ങളിൽ നിന്നാണ്.  ഇനി നിങ്ങൾക്ക് വിശേഷങ്ങൾ പറഞ്ഞാലും പറഞ്ഞാലും തീരില്ല, നിങ്ങളെ കേൾക്കുന്നവരുടെ കണ്ണിലെ കൗതുകവും..

gv_07


ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം