Tuesday 23 March 2021 02:59 PM IST : By Gopinath Muthukadu

‘പകരാനുള്ളതു മാത്രമല്ല, നേടാനുള്ളതു കൂടിയാണ് അറിവ് എന്ന ബോധം അധ്യാപകര്‍ക്ക് ഉണ്ടാകണം’; ഗോപിനാഥ് മുതുകാട് പറയുന്നു

muthukkaddgh455

നിലമ്പൂരിനടുത്ത് കവളമുക്കട്ട എന്നൊരു കുഞ്ഞിഗ്രാമമുണ്ട്. അവിെടയാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. കവളമുക്കട്ട അങ്ങാടിയിലെ രണ്ടു നില കെട്ടിടത്തിന്റെ മുകളിലെ വാടകപ്പാര്‍പ്പുകാരനാണ് പൗലോസ് മാസ്റ്റര്‍. സാധനം വാങ്ങാന്‍ കാക്കുവിന്റെ കടയിലെത്തുമ്പോള്‍ മുകള്‍ നിലയില്‍ പൗലോസ് മാസ്റ്റര്‍ ഹാര്‍മോണിയം വായിക്കുന്നതു േകള്‍ക്കാം. ആ മാസ്മരിക സംഗീതവും േകട്ട് ഞാന്‍ കുറേേനരം വെറുതേ നില്‍ക്കും.

പൗലോസ് മാസ്റ്ററുടെ വരവോടെയാണ് സാഹിത്യസമാജം എന്ന ആശയം കവളമുക്കട്ട സ്‌കൂളിലെത്തുന്നത്. സംഗീതവും സാഹിത്യവും കുട്ടികളില്‍ വളര്‍ത്തുകയെന്ന ആ ആശ  യം സ്‌കൂളില്‍ പരക്കെ അംഗീകരിക്കപ്പെട്ടു.

കാക്കുവിന്റെ കടയില്‍ തിരക്കാണെങ്കില്‍ ഞാന്‍ ഗോവണിപ്പടികള്‍ കയറി പൗലോസ് മാസ്റ്ററുടെ മുന്നിലെത്തും. ചൂടിക്കയര്‍ മെടഞ്ഞ കട്ടിലിലിരുന്ന് ഹാര്‍മോണിയത്തിന്റെ കറുപ്പും വെളുപ്പും നിറമുള്ള കട്ടകളില്‍ മാസ്റ്റര്‍ വിരലോടിക്കുകയാകും. ആ പെട്ടിയില്‍ നിന്ന് ഇന്ദ്രജാലം പോലെ സംഗീതം ഒഴുകി വരും.

‘നിന്റെ കൈയില്‍ എത്ര പൈസയുണ്ട് ഗോപീ...’ ഒരിക്കല്‍ പൗലോസ് മാസ്റ്റര്‍ ചോദിച്ചു. 50 പൈസ മാത്രമേയുള്ളൂവെന്ന് പറഞ്ഞു. ഉടന്‍ മാസ്റ്റര്‍ ഒരു 50 പൈസ എനിക്കു നല്‍കിയിട്ട് എന്റെ കൈയിലെ 50 പൈസ വാങ്ങി. സ്വതസിദ്ധമായ ചെറുചിരിയോടെ വീണ്ടും ചോദിച്ചു, ‘എന്തെങ്കിലും വ്യത്യാസമുണ്ടായോ ഗോപീ...’ ഞാന്‍ പറഞ്ഞു, ‘യാതൊരു വ്യത്യാസവുമില്ല’ എന്ന്.

സംഗീതം പഠിപ്പിച്ച പാഠം

പിന്നീട് സാര്‍ എന്നെ ഹാര്‍മോണിയം പഠിപ്പിക്കാന്‍ തുടങ്ങി. ഒരാഴ്ചകൊണ്ട് ഞാന്‍ കട്ടകളിലൂെട കൃത്യമായി വിരലോടിക്കാനും സപ്തസ്വരങ്ങള്‍ െതറ്റില്ലാെത വായിക്കാനും പഠിച്ചു. അതു മനസ്സിലായതോടെ മാസ്റ്റര്‍ എന്നോട് പറഞ്ഞു, ‘ഞാന്‍ എനിക്കറിയാവുന്ന ഹാര്‍മോണിയം വായന ഗോപിക്കു പറഞ്ഞു തന്നു. ഇപ്പോള്‍ ഗോപിക്കും അതറിയാം. എനിക്കും അറിയാം. അപ്പോള്‍ കൊടുക്കുന്തോറും കുറയുകയല്ല ഏറുകയാണ് വിദ്യയിലെ ഇന്ദ്രജാലമെന്ന് ഗോപിക്ക് മനസ്സിലായോ.’ മറ്റെന്തും െകാടുക്കുമ്പോള്‍ ഒരിടത്ത് കുറവ് സംഭവിക്കും.

അറിവ് പകരാനുള്ളതു മാത്രമല്ല, നേടാനുള്ളതു കൂടിയാണെന്ന് മിടുക്കരായ അധ്യാപകർ അറിഞ്ഞിരിക്കണം. എവിടെ നിന്നൊക്കെയാണ് അറിവ് ലഭിക്കുന്നതെന്ന് പറയാന്‍ സാധ്യമല്ല. എങ്ങനെ േനടുന്ന അറിവാണെങ്കിലും അതു പകരാനുള്ളതു കൂടിയാണെന്ന ബോധ്യപ്പെടലാകണം അധ്യാപകരിലുണ്ടാകേണ്ടത്.

ഇന്‍റര്‍െനറ്റും മറ്റും വന്നതോെട കുട്ടികള്‍ക്ക് പഠന പ്രവര്‍ത്തനങ്ങള്‍ക്ക് അനന്തമായ സാധ്യതകളാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ ഒരധ്യാപകനും തെറ്റ് പറഞ്ഞു െകാടുക്കാനോ പഠിപ്പിക്കാനോ ആകില്ല. പണ്ടൊക്കെ അധ്യാപകര്‍ പറയുന്നത് അതേപടി കേട്ടുകൊണ്ടിരിക്കുന്ന വിദ്യാർഥി സമൂഹമാണുണ്ടായിരുന്നത്. ഇ  ന്ന്, പറഞ്ഞു പഠിപ്പിക്കുന്നതിന്റെ നിജസ്ഥിതി തേടിപ്പോകാന്‍ കുട്ടികള്‍ ശ്രമിക്കുന്നു.

‘പ്രോസസിംഗ് വോളിയം’ എന്നു േകട്ടിട്ടില്ലേ. അറിഞ്ഞു മനസ്സിലാക്കുന്ന കാര്യങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള കഴിവ് എന്നു ലളിതമായി പറയാം. ഈ കഴിവ് മുതിര്‍ന്നവരേക്കാള്‍ കൂടുതലാണ് കുട്ടികളില്‍. മാത്രമല്ല, ഐ ക്യു ലെവലും അറിവ് ശേഖരണത്തിന്റെ തോതും കൂടുതലാണ്. െചറു ക്ലാസുകളില്‍ തന്നെ ഇംഗ്ലിഷും ഹിന്ദിയും പ്രാദേശികഭാഷയും അടക്കം വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കുട്ടികള്‍ പ്രാപ്തരാകുന്നത് അതുകൊണ്ടാണ്.

അത്തരം കുട്ടികളാണ് ഇപ്പോള്‍ അധ്യാപകരുടെ മുന്നിലിരിക്കുന്നത്. അവരില്‍ നിന്നു പലതും പഠിക്കേണ്ടതായും വരും. വിദ്യാർഥികളെ  കുറച്ചു കാണാതെ അവരോടൊപ്പം ചേര്‍ന്നു സ ഹപഠിതാവാകുമ്പോള്‍ മാത്രമേ, അധ്യാപനം പൂര്‍ണമാകൂ.

പണ്ടുകാലത്തെ പോലെ അധ്യാപക കേന്ദ്രീകൃതമായ വിദ്യാഭ്യാസ രീതികള്‍ മാറാന്‍ പ്രധാന കാരണം പുതിയ തലമുറയുടെ വൈദഗ്ധ്യങ്ങള്‍ കൂടിയാണ്. അതിനാല്‍ ഇനി കാലത്തിനൊപ്പം ഗതിമാറി സഞ്ചരിക്കേണ്ടത് അധ്യാപകരാണ്.

ടീച്ചേഴ്സ് നോട്സ് 

ഒരു പുതിയ മൊെെബല്‍ ഫോണ്‍ മകള്‍ക്കു െകാടുക്കൂ. മിനിറ്റുകള്‍ക്കുള്ളില്‍ അതിെന്‍റ എല്ലാ പ്രവര്‍ത്തനങ്ങളും കുട്ടി മനസ്സിലാക്കും. ഒരു പക്ഷേ, നിങ്ങള്‍ േഫാണിെന്‍റ മാനുവല്‍ വച്ചു പഠിക്കുന്നതിലും വേഗത്തില്‍. സാങ്കേതിക കാര്യങ്ങളിലും േലാക കാര്യങ്ങളിലും എല്ലാം പല കുട്ടികളും മുതിര്‍ന്നവരേക്കാൾ ഒരുപടി മുന്നിലാണ്.  അതിനാല്‍,  വിദ്യാർഥികള്‍ എന്നു കരുതി അവരെ മാറ്റി നിര്‍ത്തരുത്. അവരോെടാപ്പം കൂടുക. അവരില്‍ നിന്നു പഠിക്കാനും പലതുണ്ട്.