Tuesday 27 July 2021 12:20 PM IST : By സ്വന്തം ലേഖകൻ

നല്ലൊരു ജോലിയാണോ മനസിൽ? ഫീസോ ചാർജോ ഇല്ല, സൗജന്യ കരിയർ സേവനവുമായി സർക്കാർ കരിയർ ഡെവലപ്മെന്റ് സെന്ററുകൾ

cdc

തൊഴിലവസരങ്ങളുടെ അനന്തമായ സാധ്യതകൾ തുറന്നിട്ട് കരിയര്‍ സേവനങ്ങളുമായി സർക്കാരിന്റെ കരിയർ ഡെവലപ്മെന്റ് സെന്ററുകൾ. സർക്കാരിന്റെ തൊഴിൽ വകുപ്പിന് കീഴിലാണ് കരിയർ ഡെവലപ്മെന്റ് സെന്ററുകൾ പ്രവർത്തിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് മികച്ച ഡൈഡൻസ് നൽകുക, തൊഴിലവസരങ്ങൾ പരിചയപ്പെടുത്തുക, പരിശീലനം നൽകുക തുടങ്ങി വിവിധ സേവനങ്ങൾ സൗജന്യമായി കരിയർ ഗൈഡൻസ് സെന്ററിലൂടെ ലഭിക്കും. കരിയർ മേഖലയില്‍ സ്വകാര്യ സ്ഥാപനങ്ങൾ വലിയ ഫീസും ചാർജും ഈടാക്കുന്ന സാഹചര്യത്തിലാണ് തികച്ചും സൗജന്യമായി കരിയർ ഗൈഡൻസ് സെന്ററുകള്‍ പ്രവർത്തിക്കുന്നത്. കരിയർ ഡയറീസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് സേവനങ്ങൾ പരിചയപ്പെടുത്തുന്നത്.