Saturday 04 August 2018 09:52 AM IST : By സ്വന്തം ലേഖകൻ

‘പിന്നെന്തിനാ മുത്തേ ചേട്ടൻ ജീവിച്ചിരിക്കുന്നേ; ഈ മുത്തശ്ശിയെ കണ്ണുവയ്ക്കരുതേ...–മ്യൂസിക്കലി വിഡിയോ

muthassi

വയസാംകാലത്ത് ചാരുകസേരയിലിരുന്ന് ബാല്യകാല സ്മരണകൾ അയവിറക്കുന്ന മുത്തശ്ശിമാരുടെ ചിത്രമാണ് നമ്മുടെ മനസിലുള്ളത്. പേരക്കുട്ടികളെയും കൊഞ്ചിച്ച് വീടിന്റെ ചാരത്ത് ഒതുങ്ങിക്കൂടുന്നതിൽ സന്തോഷം കണ്ടെത്തുന്നവരാണ് ഒട്ടുമിക്ക പേരും.

പക്ഷേ കാലം മാറി ന്യൂജനറേഷൻ പിള്ളേരുടെ പിന്നിൽ മാറി നിൽക്കാനല്ല. അവരുടെ ഒപ്പം നടക്കാനാണ് നമ്മുടെ മുത്തശ്ശിക്കും മുത്തശ്ശനുമെല്ലാം ഇഷ്ടം. അതിനു തെളിവായി കലക്കനൊരു മ്യൂസിക്കലി വിഡിയോയുമായി സോഷ്യൽ മീഡ‍ിയയിൽ ചിരി നിറയ്ക്കുകയാണ് പേരറിയാത്തൊരു മുത്തശ്ശി.

ന്യൂജെൻ ചെക്കനോടൊപ്പം നിന്ന് ‘എന്നെയാര് കെട്ടാനാ? എന്ന് മുത്തശ്ശിയുടെ ചോദ്യം. `പിന്നെന്തിനാ മുത്തേ ചേട്ടൻ ജീവിച്ചിരിക്കുന്നതെന്ന` ഹിറ്റ് ഡയലോഗ് പിന്നാലെ. സോഷ്യൽ മീഡിയയിൽ ആകെപ്പാടെ ചിരിമയം.

എന്തായാലും മുത്തശ്ശിയുടെ പ്രായത്തെ തോൽപ്പിക്കുന്ന ‘സ്പിരിറ്റിന്’ മനസു നിറഞ്ഞ കൈയ്യടി നൽകുകയാണ് സോഷ്യൽ മീഡിയ. സംഗതി ജോറായി എന്നു പറഞ്ഞാൽ മതിയല്ലോ?