Friday 05 October 2018 03:14 PM IST : By സ്വന്തം ലേഖകൻ

വിവാഹമോചനം ജീവിതത്തിന്റെ ഫുൾസ്റ്റോപ്പല്ല; മാറ്റം കൊതിക്കുന്നവർക്ക് കൂട്ടായി ഇതാ ഏഴു കാര്യങ്ങൾ

yuva

വിവാഹത്തിനു ശേഷം പങ്കാളിയുമൊത്ത് ഒരു കുടക്കീഴിലുള്ള ജീവിതം അസാധ്യമെന്ന് തോന്നുന്ന സാഹചര്യത്തിലാണല്ലോ പലരും വിവാഹമോചനം നേടുന്നത്. സ്വന്തം തെറ്റു കൊണ്ടോ പങ്കാളിയുടെ ഭാഗത്തെ തെറ്റു കൊണ്ടോ ആകാം വിവാഹമോചനം. പലപ്പോഴും ജീവിതത്തെ അനിശ്ചിതാവസ്ഥയിലേക്ക് എത്തിക്കുന്ന തീരുമാന മായി ഡിവോഴ്സ് മാറാറുണ്ട്. വിവാഹമോചനം ഒഴിവാക്കാനാകില്ല എന്നു തീരുമാനിക്കുമ്പോൾ ഓർക്കാൻ ഏഴു കാര്യങ്ങൾ.

വിഷാദത്തെ തോൽപിക്കാം

വിവാഹമോചനത്തിലൂടെ കടന്നുപോകുന്നവരിൽ ചിലരെങ്കിലും വിഷാദത്തിന് അടിമപ്പെടാം. നിരാശയും ദുഃഖവും ഉപേക്ഷിച്ച് പുതിയ ജീവിതത്തിലേക്ക് കടക്കാൻ കുറച്ചു സമയം ആവശ്യമാണ്. പുതിയ ജീവിതം തുടങ്ങും മുൻപ് മനസ്സിലു ള്ള വിഷാദം, ദേഷ്യം, വാശി, അപകർഷത എന്നിവ പൂർണമായും ഉപേക്ഷിക്കുക. ഏറ്റവും അപകടകാരിയായ വില്ലൻ വിഷാദമാണ്. അതിൽ വീണുപോകാതെ മനസ്സിനെ ദിശ തിരിച്ചുവിടാൻ സഹായിക്കുന്ന കാര്യങ്ങൾ ചെയ്യുക. ആവശ്യമെങ്കിൽ മനഃശാസ്ത്രജ്ഞന്റെ സഹായം തേടാം.

കഴിവിനെ അളക്കാം

ഭാവിജീവിതം വിജയകരമാക്കാൻ സഹായിക്കുന്നത് നിങ്ങളുടെ ഉള്ളിലുള്ള കഴിവുകളാണ്. നിങ്ങളിലെ ഇതുവരെ കണ്ടെത്താത്ത കഴിവുകളും അഭിരുചിയും തിരിച്ചറിഞ്ഞ് അതിനനുസരിച്ച് ജീവിതം പ്ലാൻ ചെയ്യുക. വിജയിക്കാൻ കഴിയുന്ന മേ ഖലകൾ സ്വയം തിരിച്ചറിഞ്ഞ് അതിലൂടെ സഞ്ചരിക്കാം. വെല്ലുവിളികളെ അതിജീവിക്കാനും ഇതുവഴി കഴിയും.

തെറ്റുകളെ പാഠമാക്കാം

വിവാഹമോചനത്തിനു കാരണങ്ങൾ പലതാകാം. ആ കാരണങ്ങളെ കണ്ടെത്തുക. നിങ്ങളുടെ ഭാഗത്തെ വീഴ്ചകളാണ് ദാമ്പത്യ പരാജയത്തിനു കാരണമെങ്കിൽ അവയെ തിരിച്ചറിഞ്ഞ് സ്വയം മാറാൻ തയാറാകുക. പങ്കാളിയുടെ ഭാഗത്തായിരുന്നു തെറ്റുകളെങ്കിൽ ഭാവിയിൽ സൗഹൃദങ്ങളും ബന്ധങ്ങളും സ്ഥാപിക്കുമ്പോള്‍ ജാഗ്രത പാലിക്കുക.

സൗഹൃദത്തിന് ഫുൾസ്‌റ്റോപ്പ് വേണ്ട

വിവാഹമോചനമെന്നാൽ ബന്ധത്തിന്റെ അവസാനം എന്ന ചിന്ത മാറ്റണം. തമ്മിൽ പിരിഞ്ഞതിനു ശേഷവും സൗഹൃദം തുടരുന്നതു പൊസിറ്റീവായ കാര്യമാണ്. മുൻപങ്കാളിയെ ശത്രുസ്ഥാനത്ത് നിർത്തേണ്ടതില്ല. കുട്ടികൾ ജനിച്ചതിനു ശേഷമാണ് പിരിയുന്നതെങ്കിൽ ഇത് അവരുടെ ജീവിതത്തിനും ഗുണം ചെയ്യും.

സ്വയം പരിപാലിക്കാം

ഏകാന്തത, ഒറ്റപ്പെടൽ, മുൻവിധി, അപമാനം... ഇവയ്ക്കൊന്നും പിടികൊടുക്കാതെ സധൈര്യം മുന്നോട്ടു പോകുക. ഇനി നിങ്ങൾ തനിയെയാണ്. മറ്റൊരാളെ ആശ്രയിച്ചല്ല ജീവിതം മുന്നോട്ടു പോകുന്നത്. സ്വന്തം കാര്യങ്ങൾക്കു പ്രാധാന്യം നൽകുക. ജീ വിതം നഷ്ടമായി എന്നല്ല, പുതിയൊരു അധ്യായം തുറന്നു എന്ന ചിന്തയാകണം മനസ്സിൽ വയ്ക്കേണ്ടത്.