Tuesday 09 August 2022 03:27 PM IST : By സ്വന്തം ലേഖകൻ

ഐസ്ക്രീം പരസ്യം സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്നത്; പരസ്യങ്ങളിൽ സ്ത്രീകളെ വിലക്കി ഇറാൻ ഭരണകൂടം

icecream-ad-controversy-iran-cover

പരസ്യഫിലിമിൽ ഐസ്ക്രീം കഴിക്കുന്ന സ്ത്രീയുടെ ശിരോവസ്ത്രം അൽപം മാറിയത് ഇറാനിൽ വിവാദമായി. ഹിജാബിന്റെ പവിത്രതയെ ബാധിക്കുന്ന കാര്യങ്ങൾ അനുവദിക്കില്ലെന്നു പറഞ്ഞ് ഇറാൻ ഭരണകൂടം സെർക്കുലർ ഇറക്കി. ഈ സംഭവത്തോടെ ഇനി മുതൽ പരസ്യങ്ങളിൽ സ്ത്രീകൾ അഭിനയിക്കണ്ടതില്ലെന്നാണ് ഇറാൻ ഭരണകൂടം വ്യക്തമാക്കി. ഇറാന്റെ സംസ്കാരത്തിനു യോജിച്ചതല്ല പരസ്യമെന്നും ഭരണകൂടം വിലയിരുത്തി.

icecream-ad-controversy-iran

ഐസ്ക്രീമിന്റെ പരസ്യത്തിലാണ് സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ചിത്രീകരിച്ചതായി വിമർശനം ഉയർന്നത്. സ്ത്രീകളുടെ മൂല്യങ്ങളെ അപകീർത്തിപ്പെടുത്തുന്നതാണ് പരസ്യമെന്നായിരുന്നു ഉയർന്ന പ്രധാന വിമർശനം. പൊതുയിടത്തിൽ പാലിക്കേണ്ട യാതൊരു മര്യാദയും ഇല്ലാതെയാണ് പരസ്യം എത്തിയത് എന്നാണ് അധികൃതർ പറയുന്നത്. അതുകൊണ്ടു തന്നെ ഇനി പരസ്യ ചിത്രങ്ങളിൽ സ്ത്രീകൾ അഭിനയിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായും ഇറാൻ സാംസ്കാരിക മന്ത്രാലയം വ്യക്തമാക്കി.