Friday 18 January 2019 12:53 PM IST : By സ്വന്തം ലേഖകൻ

‘എന്നോട് പറ, ഐ ലവ് യൂന്ന്...’

love-comp-valentines-day2

‘വിഡിയോ പോസ്റ്റ് ചെയ്യുന്നത് നല്ലതല്ലേ മോനേ’ എന്നു ചോദിച്ചാൽ മാത്രം പോര, ചെയ്യണം. ചുമ്മാതല്ല , സമ്മാനങ്ങളും കിട്ടുമെന്നേയ്. ടിക്ടോക്, മ്യൂസിക്കലി തുടങ്ങിയ വിഡിയോ മേക്കിങ് പ്ലാറ്റ്ഫോം ഉപയോഗിച്ച്  വിഡിയോ ഉണ്ടാക്കിക്കളിക്കുന്നവർ ഇവിടെ കമോൺ.   സിനിമയിലെ പ്രണയരംഗങ്ങൾ, ഡയലോഗുകൾ, പാട്ടുകൾ എന്തായാലും പൊളിപ്പനായി ഷൂട്ട് ചെയ്യുക. 

പരമാവധി 60 സെക്കൻഡ് മാത്രം മതി. എന്നിട്ട് #vanithaennoduparaILU എന്ന ഹാഷ്ടാഗോടുകൂടി സ്വന്തം ഫെയ്സ്ബുക് പ്രൊഫൈലിൽ  അപ്‌ലോഡ് ചെയ്തോളൂ. അല്ലെങ്കിൽ വനിതയുടെ ഒഫിഷ്യൽ ഫെയ്സ്ബുക് പേജിലേക്ക് മെസഞ്ചര്‍ വഴി അയക്കാം കേട്ടോ. പിന്നെ ഒരുകാര്യം, ഒരു പ്രൊഫൈലിൽ നിന്ന് ഒരു വിഡിയോ മാത്രമേ അയക്കാൻ പാടുള്ളൂ. ദാ, ലാസ്റ്റ് ഡേറ്റ് ഒന്നു മാർക് ചെയ്യ്. ഫെബ്രുവരി 15 – 2019.

ഒന്നാം സമ്മാനം: 3000 രൂപ, 50 പേർക്ക് വാലന്റൈൻ ഗിഫ്റ്റ്.