Tuesday 05 June 2018 05:39 PM IST : By സ്വന്തം ലേഖകൻ

‘കെവിൻ, ഈ സംഗീതാശ്രുക്കൾ നിനക്കായ്’; കെവിന്റെ ഓർമ്മകൾക്കു മുന്നിൽ ഷഹബാസ് അമൻ

kevin-shahabaz

ദുരഭിമാന കഴുകൻമാർ കൊന്നു തള്ളിയ കെവിൻ ഇന്ന് നാം ഓരോരുത്തരുടെയും ഉള്ളുലയ്ക്കുന്ന നൊമ്പരമാണ്. ദുരഭിമാനത്തിന്റെയും ജാതിചിന്തകളുടെയും ലോകത്തു നിന്ന് മാറി നടക്കാൻ ആഗ്രഹിച്ച കെവിന്റെ ഓർമ്മകൾ ഇനിയുമേറെ നാൾ മലയാളികളെ വേട്ടയാടും.

സ്വാർത്ഥതയുടെയും വഞ്ചനയുടെയും ലോകത്ത് ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിച്ച കെവിന്റെയും നീനുവിന്റെയും നഷ്ട പ്രണയം ഇന്ന് ഓരോ മലയാളികളും നെഞ്ചേറ്റുകയാണ്. കെവിന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് സംഗീതാവിഷ്ക്കാരം നൽകി ഇപ്പോഴിതാ ഒരു കലാകാരൻ കൂടിയെത്തിയിരിക്കുന്നു.

സംസ്ഥാന അവാർഡ് ജേതാവും ഗായകനും സംഗീത സംവിധായകനുമൊക്കെയായ ഷഹ്ബാസ് അമനാണ് കെവിന്റെ ഓർമ്മകൾക്കു മുന്നിൽ തന്റെ സംഗീതം സമർപ്പിച്ചത്. കെവിന്റെ ഓർമ്മകളെ ഹൃദയത്തിലേറ്റുന്ന ഓരോ മലയാളിയും ഷഹബാസിന്റെ സംഗീതത്തെയും ഏറ്റെടുത്തിട്ടുണ്ട്.

ഷഹബാസ് അമന്റെ ഗാനം കേൾക്കാം