Saturday 19 May 2018 05:42 PM IST : By സ്വന്തം ലേഖകൻ

സ്കോച്ചിന് ലഡ്ഡു ബെസ്റ്റ് കമ്പനി! അമേരിക്കയിൽ നമ്മുടെ ല‍ഡ്ഡുവിന്റെ തേരോട്ടം

laddu

ലഡ്ഡുവിന്റെ മധുരം കൂടി ചേരുന്പോൾ ആനന്ദത്തിന്റെ ലഹരി ഇരട്ടിയാകുമെന്ന് നമ്മുക്കെല്ലാം അറിയാം. എന്നാൽ സ്കോച്ച് വിസ്കിക്ക് ഉത്തമനായ പങ്കാളിയാണ് ലഡ്ഡുവെന്ന് എത്ര  പേർക്കറിയാം? ഒരു സംഘം ചെറപ്പക്കാരാണ് പരിപാവനമായ ലഡ്ഡുവിന് പുതിയ വേഷം പകർന്നു നൽകി സായിപ്പിന്റെ നാട്ടലേക്ക് കയറ്റിവിടുന്നത്. അമേരിക്കൻ വിപണി ലക്ഷ്യം വച്ച് ചെന്നൈയിലെ സ്റ്റാർട്ട് കന്പനി വിപണയിലെത്തിയ ‘വൗ ലഡ്ഡു’ ഇപ്പോഴേ സൂപ്പർഹിറ്റ്.  

സ്കോച്ചിന്റെ വൈനിന്റെയും സുഹൃത്തായി അവതരിപ്പിക്കുന്ന ല‍ഡ്ഢു കുട്ടികളുടെ കൂടെ കൂടിയാൽ വൈകിട്ടത്തെ സ്നാകായി രൂപം മാറും. ഓൺലൈനായി ഒരുക്കുന്ന ലഡ്ഡുവിനെ വെൻഡ്ങ് മെഷീൻ കൂടി വച്ച് കൂടുതൽ ജനകീയനാക്കാനാണ് സ്റ്റാർട്ട് അപ് കന്പനിയുടെ പ്ലാൻ. ഓർഡർ നൽകുന്നവരിൽ 36 ശതമാനം പേർ ഇന്ത്യക്കാരല്ലെന്ന് അറിയുന്പോഴാണ് ല‍ഡ്ഢുവിന്റെ മധുരം സായിപ്പിനെ കീഴടക്കിയ കഥ വ്യക്തമാകൂ.  

ചെന്നൈയിൽ നിന്നൊരു ‘വൗ’

ഭക്ഷണ സാധനങ്ങൾ എന്ത് കൊണ്ട് ഓൺലൈനായി അല്ലെങ്കിൽ ഇൻസ്റ്റെന്റായി വീട്ടുമുറ്റത്ത് എത്തിച്ചു കൂടാ, എന്ന ചിന്തയാണ് ചെന്നൈ കേന്ദ്രമായുള്ള ‘വൗ’ എന്ന സ്റ്റാർട്ട് അപ്പിന്റെ ഉദയത്തിനു പിന്നിൽ. പൊതു നിരത്തിൽ സ്ഥാപിച്ചിരിച്ചിരിക്കുന്ന ഒരു വെൻഡിംഗ് മെഷീനിലൂടെ അതുമല്ലെങ്കിൽ ഒറ്റ ക്ലിക്കിലെ ഓർഡറിലൂടെ സ്വാദിഷ്ടവും രുചികരവുമായ ലഡ്ഡു വീട്ടിൽ എത്തിക്കാം എന്നതാണ് ഇവരുടെ പദ്ധതി.കേവലം ആശയം മാത്രമാണ് ഇതെന്ന് ധരിച്ചെങ്കിൽ തെറ്റി. ഓൺലൈൻ വിപണന രംഗത്തെ വമ്പൻമാരായ ആമസോണുമായി കൈകോർത്തു കൊണ്ടാണ് ‘വൗ’ ലഡ്ഡു പ്രിയരുടെ അടുത്തേക്ക് എത്തുന്നത്. അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളിലെ ബഹുരാഷ്ട്ര വിപണികളിൽ പരീക്ഷിച്ച് വിജയമായ പദ്ധതിയാണ് ഇപ്പോൾ ഇന്ത്യയിലേക്കും എത്തിയിരിക്കുന്നത്.  

രുചിക്ക് നൽകാം നൂറിൽ നൂറു മാർക്ക്

ഓൺലൈനിൽ അതുമല്ലെങ്കിൽ വെൻഡിംഗ് മെഷീനിലൂടെ ലഭിക്കുന്ന ലഡുവിന്റെ ഗുണമേന്മയിൽ അണുവിട പോലും സംശയം വേണ്ടെന്നാണ് നിർമ്മാതാക്കൾ പറയുന്നത്. ദീർഘദിവസം കേടുകൂടാതെ നിലനിൽക്കുന്ന തരത്തിൽ 120 പോഷക പദാർത്ഥങ്ങൾ ചേർത്താണ് ലഡുവിന്റെ നിർമ്മാണം. ചോളം, വിവിധയിനം ഡ്രൈ ഫ്രൂട്ടുകൾ ലഡുവിന് രുചിയേകുന്നു. പ്രിസെർവേറ്റീവ്സ് ചേർക്കാത്തതു കൊണ്ട് തന്നെ ഗുണമേന്മയുടെ കാര്യത്തിൽ പേടിയും വേണ്ട. ഏകേദശം 120 ദിവസത്തളം ‘വൗ’ ലഡു നിങ്ങളുടെ ഷെൽഫിൽ കേടുകൂടാതെ ഭദ്രമായിരിക്കും.

‘ലഡു പറന്നെത്തും 2000 ഔട്ട് ലെറ്റുകളിൽ നിന്ന്’

ഇന്ത്യയിലെ അഞ്ഞൂറോളം ഔട്ട്‍ലെറ്റുകളിൽ നിന്ന് രുചികരമായ ലഡു ആവശ്യക്കാരുടെ അടുക്കലേക്ക് എത്തുന്നുണ്ട്. വിജയകരമായ ഈ ഉദ്യമത്തിന്റെ ചുവടു പിടിച്ച് അയ്യായിരത്തോളം ഔട്ട്ലെറ്റുകളാണ് ഇനി ഈ സ്റ്റാർട്ട്–അപ്പ് ആരംഭിക്കാനിരിക്കുന്നത്. 6 എണ്ണം അടങ്ങുന്ന ഡ്രൈ ഫ്രൂട്ട് ലഡു പാക്കറ്റിന് 375 രൂപയാണ് വില. 12 എണ്ണത്തിന് 690 രൂപയും. ഇന്ത്യയിലെ 4 കേന്ദ്രങ്ങളിലായി ആരംഭിക്കുന്ന പ്രൊഡക്ഷൻ യൂണിറ്റുകളിൽ നിന്നായിരിക്കും ചെറുകിട ഔട്ട്ലെറ്റുകളിലേക്ക് ലഡുവെത്തുക. വിജയകരമായി മുന്നേറുന്ന ഈ ഉദ്യമം വരുന്ന നാല് വർഷത്തിനുള്ളിൽ 100 കോടിയുടെ വർഷാന്ത്യ ടേൺ ഓവറാണ് പ്രതീക്ഷിക്കുന്നത്.