Friday 01 June 2018 04:20 PM IST : By സ്വന്തം ലേഖകൻ

‘ഇങ്ങനെയൊക്കെ ചെയ്യാമോ?’; മമ്മൂട്ടിക്കും പൃഥ്വിക്കും പാരയായി ഫെയ്്ബുക്ക് കുത്തിപ്പൊക്കൽ

fbc

സൂപ്പർതാരങ്ങൾക്ക് ചിലനേരം സോഷ്യൽ മീഡിയയിൽ നിന്നും കിട്ടുന്നത് എട്ടിന്റെ പണിയായിരിക്കും. താരങ്ങളുടെ സിനിമകളും ചില പരാമർശങ്ങളും കൂട്ടുപിടിച്ചുള്ള ട്രോളുകളും വിഡിയോകളും സോഷ്യൽ മീഡിയയിലെ സ്ഥിരം കലാപരിപാടികളാണ്.

എന്നാൽ അതെല്ലാം കടന്ന് ഇപ്പോൾ പുതിയൊരു പണി സോഷ്യൽ മീഡിയയിൽ കിടന്ന് കറങ്ങുന്നുണ്ട്. ഫെയ്സ്ബുക്കിൽ നിങ്ങളുടെ സാധാരണ അക്കൗണ്ടുകളിലെ പഴയ ചിത്രങ്ങൾ വീണ്ടും ലൈക് ചെയ്തും കമന്റ് ചെയ്തും കുത്തിപ്പൊക്കുന്ന വിദ്വാന്മാർ തന്നെയാണ് താരങ്ങൾക്കും തലവേദന സൃഷ്ടിക്കുന്നത്.

താരങ്ങൾ ആദ്യകാലത്ത് ഫെയ്സ്ബുക്കിൽ പേജിൽ പോസ്റ്റ് ചെയ്തിരുന്ന ചിത്രങ്ങളിൽ ലൈക് ചെയ്തും കമന്റ് ചെയ്തുമാണ് ഇക്കൂട്ടർ വീണ്ടും എത്തിയിരിക്കുന്നത്.

Thrid Party Impression Tracker

മാര്‍ക്ക് സക്കര്‍ബര്‍ഗില്‍ നിന്നാണ് ഇതിന്‍റെ തുടക്കം. അദ്ദേഹത്തിന്റെ പഴയ പ്രൊഫൈൽ ചിത്രങ്ങളിൽ പലതിലും കമന്‍റ് ഇട്ടതോടെ അത് വ്യാപകമായി ഷെയര്‍ ചെയപ്പെട്ടു. ഇതിന് പിന്നാലെ ഹോളിവുഡ് താരങ്ങളും ഈ കുത്തിപ്പൊക്കലിന് ഇടയാക്കി. ഹോളിവുഡ് താരം വിന്‍ ഡീസലിന്റെ പേജിലുംഇത് തുടർന്നു.

മലയാളികളും ഇതിനൊട്ടും മോശമല്ലായിരുന്നു. പിന്നീട് അത് മലയാളതാരങ്ങളുടെ പേജിലേക്കായി. ആദ്യം ഇരയായത് പൃഥ്വിരാജാണ്. പൃഥ്വിരാജിന്റെ പേജിലെ പഴയ പോസ്റ്റുകള്‍ പലതും ന്യൂസ് ഫീഡുകളില്‍ ഒഴുകാന്‍ തുടങ്ങി. പിന്നാലെ മമ്മൂട്ടി, ആസിഫ് അലി, ചില നടിമാര്‍ തുടങ്ങിയവരുടെ പേജുകളിലും ഈ കുത്തിപ്പൊക്കൽ തുടങ്ങിയിട്ടുണ്ട്.

ഇതില്‍ ഫാൻസ്കാരും എത്തിയതോടെ ഇതൊരാവേശമായി മാറി. ചിലരൊക്കെ മത്സരിച്ചിരുന്നാണ് എതിർതാരങ്ങളുടെ പഴയചിത്രങ്ങളിൽ ലൈക്കടിച്ച് കൂട്ടുന്നത്.