Wednesday 12 January 2022 04:39 PM IST

നമുക്ക് കേൾക്കാം അവർക്ക് എന്താണ് പറയാനുള്ളതെന്ന്... പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിനെപ്പറ്റി...

Shyama

Sub Editor

marriage-legal-age-youth-response

43 വർഷങ്ങൾക്കു ശേഷമാണ് നമ്മുടെ നാട്ടിൽ പെൺകുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച് ചർച്ച ഉയർന്നത്. ഇതു സംബന്ധിച്ച് രാഷ്ട്രീയക്കാരും മതമേധാവികളും സാംസ്കാരിക നായകരും തുടങ്ങി അഭിപ്രായം പറയാൻ ആരും ബാക്കിയില്ല. എന്നാൽ നമ്മുടെ പെൺകുട്ടികൾക്ക് ഈ വിഷയത്തിൽ പറയാൻ എന്താണുള്ളത്. വനിത ഓൺലൈൻ ഈ ചോദ്യവുമായി പെൺകുട്ടികളിലേക്ക്... പുതുതലമുറയിലുള്ള പെൺകുട്ടികൾ ഇതു സംബന്ധിച്ച് അവരവരുടെ കാഴ്ച്ചപ്പാടുകൾ പങ്കുവയ്ക്കുന്നു...

അൽപം ചരിത്രം

ശാരദ ആക്റ്റ് പ്രകാരം ഇന്ത്യയിൽ പെൺകുട്ടികളുടെ വിവാഹപ്രായം 15ൽ നിന്ന് 18ലേക്കും ആൺകുട്ടികളുടേത് 18ൽ നിന്ന് 21ലേക്കും മാറ്റിയത് 1978 ലാണ്. വർഷങ്ങൾക്കു ശേഷം വീണ്ടും പെൺകുട്ടികളുടെ വിഹാഹപ്രായം 21ലേക്ക് ഉയർത്താനുള്ള ചർച്ചകൾ നടക്കുന്നു. എന്താണ് വിവാഹത്തിന്റെ അടിസ്ഥാനമാവേണ്ടത്? വയസാണോ പക്വതയുടെ ഘടകം? ജയ ജെയ്റ്റ്ലി കമ്മീഷൻ പറയുന്നതു പോലെ ഇതിലൂടെ ആരോഗ്യവും വിദ്യാഭാസവും മെച്ചപ്പെടുമോ? വിവാഹം തന്നെ വേണോ വേണ്ടയോ എന്നൊരു ചോയ്സ് കൂടി ഉണ്ടായി വരേണ്ടതില്ലേ? മാതാപിതാക്കളും സമൂഹവും നൽകുന്ന സമ്മർദങ്ങളെ അതിജീവിച്ച് അഭിമാനത്തോടെ നിലനിൽക്കാൻ പെണ്ണിനു നിയമവും സർക്കാരുകളും എന്ത് സപ്പോർട്ടാണു നൽകുന്നതെന്ന് തുടങ്ങി പല വിഷയങ്ങളും വിവാഹപ്രായത്തിനൊപ്പം ചർച്ച ചെയ്തു പോകുന്നു... നമുക്ക് കേൾക്കാം അവരുടെ വാക്കുകൾ....