Monday 16 December 2019 07:05 PM IST : By സ്വന്തം ലേഖകൻ

വിടാതെ പിന്തുടരുന്ന ഭയം; ഓരോ നിമിഷത്തിലും ത്രില്ലടിപ്പിച്ച് മാസ്ക്; വൈറലായി ഹ്രസ്വചിത്രം

mask

ഉദ്വേഗജനകമായ മുഹൂർത്തങ്ങളും നെഞ്ചിടിപ്പേറ്റുന്ന നിമിഷങ്ങളുമായി ഒരു ഹ്രസ്വ ചിത്രം. മാസ്ക് എന്ന പേരിലൊരുങ്ങിയ ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും യുവാക്കളുടെ കൂട്ടായ്മയാണ്. ഓർക്കാപ്പുറത്തെ ഒരു മുഖംമൂടി ആക്രമണവും അതിനു പിന്നിലെ ചുരുളഴിയുന്നതുമാണ് കഥാ സന്ദർഭം. പതിനെട്ട് മിനുട്ടോളം ദൈർഘ്യമുള്ള ചിത്രത്തിന്റെ ഓരോ നിമിഷവും കാഴ്ച്ചക്കാരനിൽ ആകാംക്ഷ നിറയ്ക്കാൻ പോന്നതാണ്. ആദ്യാന്ത്യം നിറഞ്ഞു നിൽക്കുന്ന സസ്പെൻസും ഭയവുമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു ചോദ്യം അവശേഷിപ്പിച്ചാണ് ചിത്രം അവസാനിക്കുന്നത്.

കലാലയത്തില്‍ നിന്നും പടിയിറങ്ങിയ ശേഷമുള്ള ചങ്ങാതിമാരുടെ ഒത്തു ചേരൽ കൂടിയാണ് ഈ ചിത്രം. സീറോ ബഡ്ജറ്റിലാണ് ചിത്രം പൂർത്തീകരിച്ചതെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. ബിജിൻഷാ, ഷിബിൻ സലിം, ഷാരൂഖ്, അബ്ദു എന്നിവരാണ് ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളായി എത്തിക്കുന്നത്. ഒമീർ എസ് എൻ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബിജിൻ ഷാ, വിഷ്ണു നടേശൻ എന്നിവരുടേടാണ് തിരക്കഥ. ഷംസീർ, ഷെഫീഖ് എന്നിവർ ക്യാമറ ചലിപ്പിച്ചിരിക്കുന്നു.